Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാരത് പെട്രോളിയത്തില്‍ ജോലി വേണോ? പ്രമുഖ എണ്ണ കമ്പനിയില്‍ ജോലി നേടാന്‍ സുവർണ്ണാവസരം

പ്രമുഖ പൊതുമേഖല എണ്ണ കമ്പനിയായ ഭാരത് പെട്രോളിയം (ബിപിസിഎല്‍) വിവിധ എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ജൂനിയർ എക്സിക്യൂട്ടീവ് (ക്വാളിറ്റി അഷ്വറൻസ്), സെക്രട്ടറി, അസോസിയേറ്റ് എക്സിക്യൂട്ടീവ് (എൻജിനീയറിംഗ്), ജൂനിയർ എക്സിക്യൂട്ടീവ് (എൻജിനീയറിംഗ്), ജൂനിയർ എക്സിക്യൂട്ടീവ് (അക്കൗണ്ട്സ്) തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. ഒരോ വിഭാഗത്തിലേക്കും അപേക്ഷിക്കാന്‍ വേണ്ട യോഗ്യതകള്‍ താഴെ വിശദമായി നല്‍കുന്നു.

ജൂനിയർ എക്സിക്യൂട്ടീവ് (എഞ്ചിനീയറിംഗ്) മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇൻസ്ട്രുമെന്റേഷൻ / ഇലക്ട്രോണിക്സ് / സിവിൽ / കെമിക്കൽ എഞ്ചിനീയറിംഗിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം.

bpcl-kochi-

അസോസിയേറ്റ് എക്സിക്യൂട്ടീവ് (എഞ്ചിനീയറിംഗ്): മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇൻസ്ട്രുമെന്റേഷൻ / ഇലക്ട്രോണിക്സ് / സിവിൽ / കെമിക്കൽ എഞ്ചിനീയറിംഗിൽ ബി. ടെക് / ബി.ഇ. / ബി.എസ്‌സി (എഞ്ചിനീയറിംഗ്). കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയം.

ജൂനിയർ എക്സിക്യൂട്ടീവ് (അക്കൗണ്ട്സ്): ഇന്റർ സിഎ / ഇന്റർ സിഎംഎ + ബിരുദം. കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം.

അസോസിയേറ്റ് എക്സിക്യൂട്ടീവ് (ക്വാളിറ്റി അഷ്വറൻസ്): എം.എസ്‌സി (കെമിസ്ട്രി), ഓർഗാനിക് / ഫിസിക്കൽ / ഇൻഓർഗാനിക് / അനലിറ്റിക്കൽ കെമിസ്ട്രിയിൽ സ്പെഷ്യലൈസേഷൻ. കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയം.

സെക്രട്ടറി ബിപിസിഎൽ: പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് & ബാച്ചിലേഴ്സ് ബിരുദം (മൂന്ന് വർഷത്തെ കോഴ്‌സ്). കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം.

എങ്ങനെ അപേക്ഷിക്കാം

https://ibpsonline.ibps.in/bpclmay25/ എന്ന വെബ്‌സൈറ്റ് വഴി മേൽപ്പറഞ്ഞ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. 2025 മെയ് 28 മുതൽ ജൂൺ 27 വരെ രാത്രി 11:59 വരെ ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കും, മറ്റ് രീതിയിലുള്ള അപേക്ഷകൾ സ്വീകരിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

അസിസ്റ്റന്റ് എൻജിനിയർ കൺസൽട്ടന്റ്

അസാപ് കേരളയുടെ പ്ലേസ്‌മെന്റ് പോർട്ടലിലൂടെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷൻ (KILA) യിലേക്ക് അസിസ്റ്റന്റ് എൻജിനിയർ കൺസൽട്ടന്റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 1. യോഗ്യത, ഒഴിവുകൾ തുടങ്ങിയ കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://tinyurl.com/Assistant-Engineer-Consultant എന്ന ലിങ്ക് സന്ദർശിക്കുക.

ജലനിധിയിൽ ഡയറക്ടർ

കേരള ഗ്രാമീണ ശുദ്ധജല ശുചിത്വ പദ്ധതി (ജലനിധി) യുടെ തിരുവനന്തപുരം പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് ഓഫീസിൽ ഡയറക്ടർ (ടെക്നിക്കൽ) തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 12 വർഷത്തെ സിവിൽ എൻജിനിയറിങ്ങിലെ പ്രവൃത്തി പരിചയവും കുടിവെള്ള പദ്ധതികൾ, സാനിട്ടേഷൻ ആൻഡ് സ്വീവേജ് പ്രോജക്ടുകൾ എന്നിവ ഡിസൈൻ ചെയ്യുന്നതിലും നടപ്പാക്കുന്നതിലുമുള്ള പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ജൂൺ 13 ന് വൈകിട്ട് 5 വരെ അപേക്ഷകൾ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്: www.jalanidhi.kerala.gov.in, 0471-2337003.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+