Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്താംക്ലാസ് മാത്രം യോഗ്യതയുള്ളവർക്കും കേന്ദ്ര സർക്കാർ സ്ഥാപനത്തില്‍ ജോലി നേടാം: 500 ലേറെ ഒഴിവുകള്‍

പത്താംക്ലാസ് വിദ്യഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികള്‍ക്ക് കേന്ദ്ര സർക്കാർ സ്ഥാപനത്തില്‍ തൊഴില്‍ നേടാനുള്ള മികച്ച അവസരവുമായി ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് (ബിഎച്ച്ഇഎൽ). ആർട്ടിസൻ (ഗ്രേഡ്-IV) തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റാണ് ഭെല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഫിറ്റർ, വെൽഡർ, ടർണർ, മെഷിനിസ്റ്റ്, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്സ് മെക്കാനിക്ക്, ഫൗണ്ടറിമാൻ തുടങ്ങിയ സാങ്കേതിക തസ്തികകളിലാണ് ഒഴിവുകളുള്ളത്.

ജൂലൈ 16 മുതൽ അപേക്ഷാ പ്രക്രിയ ആരംഭിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക പോർട്ടലായ careers.bhel.in വഴി ഓൺലൈനായി അപേക്ഷിക്കാം. ബി എച്ച് ഇ എ ൽ ഔദ്യോഗിക വെബ്‌സൈറ്റിൽ റിക്രൂട്ട്‌മെന്റിനെക്കുറിച്ചുള്ള വിശദമായ വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കും.റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ ചുവടെ ചേർക്കുന്നു.

bhel

യോഗ്യത

വിദ്യാഭ്യാസം: അംഗീകൃത ബോർഡിൽ നിന്ന് 10-ാം ക്ലാസ് വിജയിച്ചിരിക്കണം.
ട്രേഡ് യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ (NTC) ഒപ്പം NAC സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
മിനിമം മാർക്ക്: ജനറൽ/ഒബിസി വിഭാഗങ്ങൾക്ക് 60% മാർക്കും, എസ്‌സി/എസ്‌ടി വിഭാഗങ്ങൾക്ക് 55% മാർക്കും ആവശ്യമാണ്.
പ്രായപരിധി: ജനറൽ/ഇഡബ്ല്യുഎസ് വിഭാഗത്തിന് പരമാവധി 27 വയസ്സ്.

തിരഞ്ഞെടുപ്പ് പ്രക്രിയ

ഈ റിക്രൂട്ട്‌മെന്റിനായി ഉദ്യോഗാർത്ഥികളെ മൂന്ന് ഘട്ടങ്ങളിലൂടെ തിരഞ്ഞെടുക്കും

  • കമ്പ്യൂട്ടർ അധിഷ്ഠിത എഴുത്തുപരീക്ഷ (CBT)
  • ഡോക്യുമെന്റ് വെരിഫിക്കേഷൻ
  • മെഡിക്കൽ ടെസ്റ്റ്

അപേക്ഷാ ഫീസ്

  • ജനറൽ/ഇഡബ്ല്യുഎസ്/ഒബിസി: ₹1072
  • എസ്‌സി/എസ്‌ടി/പിഡബ്ല്യുഡി: ₹472

ഓൺലൈനായി അപേക്ഷിക്കേണ്ട വിധം

  • ബിഎച്ച്ഇഎല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് bhel.in സന്ദർശിക്കുക.
  • ഹോംപേജിലെ 'Career' വിഭാഗത്തിൽ 'Artisan Post' ലിങ്ക് തിരഞ്ഞെടുക്കുക.
  • പുതിയ രജിസ്ട്രേഷനായി ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് 'Preview & Create Account' ക്ലിക്ക് ചെയ്യുക.
  • രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം ലോഗിൻ ചെയ്ത് അപേക്ഷാ ഫോം പൂരിപ്പിക്കുക.
  • നിർദ്ദിഷ്ട ഫോർമാറ്റിൽ പാസ്‌പോർട്ട് സൈസ് ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യുക.
  • അപേക്ഷാ ഫീസ് അടച്ച് ഫോം സമർപ്പിക്കുന്നതിന് മുമ്പ് പരിശോധിക്കുക.
  • അപേക്ഷയുടെ പകർപ്പ് ഡൗൺലോഡ് ചെയ്ത് ഭാവി ഉപയോഗത്തിനായി പ്രിന്റ് എടുക്കുക.

ലീഗൽ അഡ്വൈസർ, ലീഗൽ കൗൺസിലർ നിയമനം

പട്ടികവിഭാഗക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമം (പി.ഒ.എ ആക്റ്റ്), പൗരാവകാശ സംരക്ഷണ നിയമം എന്നിവ മെച്ചപ്പെട്ട രീതിയില്‍ നടപ്പിലാക്കുക, അതിക്രമത്തിനിരയാകുന്ന പട്ടികജാതി, പട്ടികവര്‍ഗ്ഗക്കാര്‍ക്ക് അടിയന്തിര സഹായം ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ ലീഗല്‍സെല്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി, ലീഗൽ അഡ്വൈസർ , ലീഗൽ കൗൺസിലർ എന്നീ തസ്തികകളില്‍ താത്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ പട്ടികവര്‍ഗ്ഗ വിഭാഗക്കാരായിരിക്കണം.

ലീഗൽ അഡ്വൈസർ: തിരുവനന്തപുരത്ത് പട്ടിക വര്‍ഗ്ഗ വികസനവകുപ്പിന്റെ ആസ്ഥാന കാര്യാലയത്തിലാണ് നിയമനം. ഒരൊഴിവാണുള്ളത്. നിയമ ബിരുദവും (എല്‍.എല്‍.ബി/എല്‍.എല്‍.എം) കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയവും . പ്രായപരിധി 21 നും 45 നുമിടയില്‍. 25000 രൂപ ഓണറേറിയം ലഭിക്കും

ലീഗല്‍ കൗണ്‍സിലര്‍: പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലാ ഓഫീസുകളില്‍ ഓരോ ഒഴിവുകളുണ്ട്. നിയമ ബിരുദവും (എല്‍.എല്‍.ബി/എല്‍.എല്‍.എം) കുറഞ്ഞത് അഡ്വക്കേറ്റായി രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി 21 നും 40 നുമിടയില്‍. 20000 രൂപ ഓണറേറിയം ലഭിക്കും.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: ജൂലൈ 15. വിശദവിവരങ്ങള്‍ക്ക്: ഡയറക്ടര്‍, പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, വികാസ് ഭവന്‍ നാലാം നില, തിരുവനന്തപുരം. ഫോണ്‍: 0471 2303229. വെബ്സൈറ്റ്: www.stdd.kerala.gov.in

അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

തൃശൂർ സർക്കാർ എൻജിനിയറിങ് കോളേജിലെ പ്രൊഡക്ഷൻ എൻജിനിയറിങ് വിഭാഗത്തിൽ നിലവിലുള്ള അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകളിൽ താൽക്കാലിക നിയമനത്തിന് പരീക്ഷ/ കൂടിക്കാഴ്ച 16 രാവിലെ 10 ന് നടക്കും. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം എത്തണം. കൂടുതൽ വിവരങ്ങൾക്ക് : www.gectcr.ac.in

വിവിധ തസ്തികകളില്‍ ഒഴിവ്

കൊട്ടിയം അസ്സീസി വുമണ്‍ ആന്‍ഡ് എന്‍ട്രി ഹോമില്‍ വിവിധ തസ്തികകളില്‍ ഒഴിവ്. സൈക്കോളജിസ്റ്റ്: എം.എ/എം.എസ്.സി സൈക്കോളജി, അഡ്വക്കേറ്റ് - എല്‍.എല്‍.ബി, കെയര്‍ ടേക്കര്‍ - പ്ലസ്ടു, മള്‍ട്ടി ടാസ്‌ക് - അഞ്ചാം ക്ലാസ്, സെക്യൂരിറ്റി -പത്താം ക്ലാസ്. പ്രായപരിധി 30 വയസിന് മുകളില്‍. അപേക്ഷകള്‍ സുപ്പീരിയര്‍ ജനറല്‍ (എന്‍.ജി.ഓ) എഫ്.ഐ.എച്ച് ജനറലൈറ്റ്, പാലത്തറ, തട്ടാമല പി.ഒ കൊല്ലം 691020 വിലാസത്തില്‍ ജൂലൈ 18 നകം ലഭ്യമാക്കണം. ഫോണ്‍: 0474 2952265, 9497755686, 7558818237.

പ്രൊജക്ട് അസോസിയേറ്റ്, പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവുകൾ

കൊച്ചി, 11 ജൂലൈ 2025: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) ഒരു ഗവേഷണ പ്രൊജക്ടിലേക്ക് കരാർ അടിസ്ഥാനത്തിൽ രണ്ട് പ്രൊജക്ട് അസോസിയേറ്റ്, ഒരു പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 26. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ്- www.cmfri.org.in.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+