Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബില്ല്യൺ ഡേയ്സ്; വമ്പൻ അവസരം, 1 ലക്ഷം പേരെ നിയമിക്കാൻ ഫ്ളിപ്പ്കാർട്ട്

ഉത്സവ സീസൺ ലക്ഷ്യം വെച്ച് 1 ലക്ഷം പേരെ നിയമിക്കാനൊരുങ്ങി വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ്ലിപ്കാർട്ട്.വരാനിരിക്കുന്ന ആഘോഷങ്ങൾ ലക്ഷ്യം വെച്ച് ഉപഭോക്തൃ ആവശ്യം നിറവേറ്റുന്നതിനായാണ് വിതരണ ശൃംഖലയിലുടനീളം ഒരു സീസണൽ ജോലികൾ സൃഷ്ടിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി.

ഫുൾഫിൽമെന്റ് സെന്ററുകൾ, സോർട്ടേഷൻ സെന്ററുകൾ, ഡെലിവറി ഹബ്ബുകൾ എന്നിവയുൾപ്പെടെയുള്ള മേഖലികളാണ് നിയമനം നടത്തുക. കൂടാതെ ഡെലിവറി പങ്കാളികളേയും നിയമിക്കും. 'വരാനിരിക്കുന്ന ബിഗ് ബിഗ് ബില്യൺ ഓഫർ ദിവസങ്ങളിലെ സങ്കീർണതകൾ ഒഴിവാക്കാൻ ഞങ്ങളുട കപ്പാസിറ്റി, സ്റ്റോറേജ്, പ്ലേസ്മെന്റ്, സോർട്ടിംഗ്, പാക്കേജിംഗ്, ട്രെയിനിംഗ്, ഡെലിവറി തുടങ്ങി എല്ലാ വിതരണശൃംഖലകളിലും കൂടുതൽ പേരെ ആവശ്യമാണ്. ഇതിനായി എത്രപേരെ ആവശ്യമാണെന്നത് നമ്മുക്ക് മുൻകൂട്ടി കാണാൻ സാധിക്കില്ല', ഫ്‌ളിപ്കാർട്ട് ഗ്രൂപ്പ് സീനിയർ വൈസ് പ്രസിഡന്റും കസ്റ്റമർ എക്‌സ്പീരിയൻസ് ആൻഡ് റീകൊമേഴ്‌സ് സപ്ലൈ ചെയിൻ മേധാവിയുമായ ഹേമന്ത് ബദ്രി പറഞ്ഞു.

Big Billion Days

'ഈ വർഷം, ഞങ്ങളുടെ വിതരണ ശൃംഖലയിൽ ഒരു ലക്ഷത്തിലധികം പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കുകയാണ്, കൂടാതെ രാജ്യത്തുടനീളമുള്ള ഞങ്ങളുടെ വളർച്ച ശക്തിപ്പെടുത്തുമ്പോൾ ഉയർന്ന ഉപഭോക്തൃ അനുഭവം ഉറപ്പാക്കാൻ നൈപുണ്യ പരിശീലനങ്ങളും നൽകും', ഹേമന്ത് പറഞ്ഞു. പുതിയതായി നിയമനം ലഭിക്കുന്നവർക്ക് അതത് മേഖലകളിൽ പ്രത്യേക പരിശീലനം നൽകും. ഹാൻഡ്-ഹെൽഡ് ഡിവൈസുകൾ, പിഒഎസ് മെഷീനുകൾ, സ്കാനറുകൾ, വിവിധ മൊബൈൽ ആപ്ലിക്കേഷനുകൾ എന്നിവ കൈകാര്യം ചെയ്യാനും പരിശീലനം നൽകും',കമ്പനി അറിയിച്ചു.

അതേസമയം തൊഴിലാളികളെ നിയമിക്കുന്നത് കൂടാതെ ഉത്തർപ്രദേശ്, ഗുജറാത്ത്, ബിഹാർ, പഞ്ചാബ്, രാജസ്ഥാൻ, തെലങ്കാന തുടങ്ങിയ സ്ഥലങ്ങളിലായി 19 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ പുതിയ ഓഫീസുകൾ തുടങ്ങും. ടയർ-III നഗരങ്ങളിലും അതിനപ്പുറവും കമ്പനിയുടെ വളർച്ച ഉറപ്പാക്കാൻ ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്', അധികൃതർ അറിയിച്ചു.

ഫ്‌ളിപ്കാർട്ട് വാർഷിക കലണ്ടറിലെ ഏറ്റവും പ്രധാന ദിവസങ്ങളായ ബിഗ് ബില്ല്യൺ ഡേയ്സിലെ വിൽപ്പന. ദശലക്ഷക്കണക്കിന് പുതിയ ഉപഭോക്താക്കളെ ഇ-കൊമേഴ്‌സിന്റെ ഗുണങ്ങൾ മനസിലാക്കിക്കാൻ ഇത് സഹായിക്കും', അധികൃതർ പറഞ്ഞു.

2007 ഒക്ടോബറിലാണ് ബെംഗളൂരു ആസ്ഥാനമായി ഫ്ലിപ്കാർട്ട് എന്ന ഇ കൊമേഴ്സ് സംരംഭം ആരംഭിച്ചത്. ഐഐ ടി ബിരുദധാരികളും ആമസോൺ ജീവ നക്കാരുമായിരുന്ന സചിൻ ബൻസാലും ബിന്നി ബൻസാലും ചേർന്നാണ് കമ്പനി ആരംഭിച്ചത്. കുറഞ്ഞ കാലയളവിൽ തന്നെ ഇന്ത്യയിൽ ഇ-കൊമേഴ്സ് രംഗത്ത് വലിയ വിജയം നേടാൻ കമ്പനിക്ക് സാധിച്ചു. 2018 ൽ കമ്പനിയെ അമേരിക്ക ൻ ചില്ലറ വിൽപന ഭീമന്മാരായ 'വാൾമാർ ട്ട് ' സ്വന്തമാക്കിയിരുന്നു. 77 ശതമാനം ഓഹരിയാണ് വാൾമാർട്ട് ഏറ്റെടുത്തത് . ലോകത്തെ ഇ- കോമേഴ് സ് ചരിത്രത്തി ലെ ഏറ്റവും വലിയ ഇടപാടായിരുന്നു ഇത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+