Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് വിളിക്കുന്നു; നിരവധി ഒഴിവുകള്‍, ഓണ്‍ലൈനിലൂടെ അപേക്ഷിക്കാം

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഗ്രൂപ്പ്-ബി 2020-21) ഇന്‍സ്‌പെക്ടര്‍ (ആര്‍ക്കിടെക്റ്റ്), സബ് ഇന്‍സ്‌പെക്ടര്‍ , ജൂനിയര്‍ എഞ്ചിനീയര്‍/സബ് ഇന്‍സ്‌പെക്ടര്‍ (ഇലക്ട്രിക്കല്‍) തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂണ്‍ 08, 2022 ആണ്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ rectt.bsf.gov.in വഴി അപേക്ഷിക്കാം.

ഇന്‍സ്‌പെക്ടര്‍ (ആര്‍ക്കിടെക്റ്റ്): 01 പോസ്റ്റ്

പേ സ്‌കെയില്‍: 44900 142400/

സബ് ഇന്‍സ്‌പെക്ടര്‍ : 57 തസ്തികകള്‍

പേ സ്‌കെയില്‍: 35400 112400/

ജൂനിയര്‍ എന്‍ജിനീയര്‍/സബ് ഇന്‍സ്‌പെക്ടര്‍ (ഇലക്ട്രിക്കല്‍): 32 തസ്തികകള്‍

പേ സ്‌കെയില്‍: 35400 112400/

സബ് ഇന്‍സ്പെക്ടര്‍: ഉദ്യോഗാര്‍ത്ഥി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അംഗീകരിച്ച ഒരു ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സിവില്‍ എഞ്ചിനീയറിംഗില്‍ ത്രിവത്സര ഡിപ്ലോമ പാസായിരിക്കണം.

bsf

സബ് ഇന്‍സ്‌പെക്ടര്‍ (ഇലക്ട്രിക്കല്‍): ഉദ്യോഗാര്‍ത്ഥി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അംഗീകരിച്ചിട്ടുള്ള ഒരു ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ത്രിവത്സര ഡിപ്ലോമ പാസായിരിക്കണം.

ഇന്‍സ്‌പെക്ടര്‍ (ആര്‍ക്കിടെക്റ്റ്): ഉദ്യോഗാര്‍ത്ഥിക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ ആര്‍ക്കിടെക്ചറില്‍ ബിരുദം ഉണ്ടായിരിക്കുകയും ആര്‍ക്കിടെക്റ്റ്‌സ് ആക്ട്, 1972 പ്രകാരം കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചറില്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം.

വനിതാ ഹോംഗാർഡ് നിയമനം; അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: ജില്ലയിൽ വനിതാ ഹോംഗാർഡുകളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ആർമി, നേവി, എയർഫോഴ്‌സ്, ബി.എസ്.എഫ്, സി.ആർ.പി.എഫ്, എൻ.എസ്.ജി, എസ്.എസ്.ബി, അസാം റൈഫിൾസ് തുടങ്ങിയ സൈനിക- അർധസൈനിക വിഭാഗങ്ങളിൽ നിന്നും പോലീസ്, എക്‌സൈസ്, ഫോറസ്റ്റ്, ജയിൽ എന്നീ സംസ്ഥാന സർവീസുകളിൽ നിന്നും വിരമിച്ച സേനാംഗങ്ങളെയാണ് നിയമിക്കുന്നത്.
എസ്.എസ്.എൽ.സി/തത്തുല്യ യോഗ്യതയും നല്ല ശാരീരിക ക്ഷമതയുമുള്ളവർക്ക് അപേക്ഷിക്കാം. എസ്.എസ്.എൽ.സി വിജയിയിച്ചവരുടെ അഭാവത്തിൽ ഏഴാം ക്ലാസ് വിജയിച്ചവരേയും പരിഗണിക്കും. പ്രായം 35നും 58നും മധ്യേ. സർക്കാർ സർവ്വീസിൽ ജോലിയുള്ളവരെ പരിഗണിക്കുന്നതല്ല.
അപേക്ഷകർ 18 സെക്കൻഡിനുള്ളിൽ 100 മീറ്റർ ദൂരം ഓട്ടം, 30 മിനിനിറ്റിനുള്ളില്‍ മൂന്നു കിലോമീറ്റർ ദൂരം നടത്തം തുടങ്ങിയ ശാരീരിക ക്ഷമത പരിശോധനകള്‍ വിജയിക്കണം. പ്രതിദിനം 780 രൂപ വേതനം ലഭിക്കും. അപേക്ഷാ ഫോറത്തിന്‍റെ മാതൃക ജില്ലാ ഫയര്‍ ആന്‍റ് റസ്ക്യൂ ഓഫീസിൽ ലഭിക്കും.
പൂരിപ്പിച്ച അപേക്ഷകൾ ജൂൺ 10 വരെ എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെ ജില്ലാ ഫയർ ഓഫീസിൽ നൽകാം. ഫോൺ: 0477-2251211.

കൗണ്ടര്‍ സ്റ്റാഫ് നിയമനം; അഭിമുഖം മെയ്‌ 25ന്
ആലപ്പുഴ: ജനറല്‍ ആശുപത്രിയില്‍ കൗണ്ടര്‍ സ്റ്റാഫിന്‍റെ താത്ക്കാലിക ഒഴിവില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം 2022 മെയ് 25 രാവിലെ 11ന് നടക്കും.
ബി.കോം ബിരുദവും പി.ജി.ഡി.സി.എ.യും മലയാളം, ഇംഗ്ലഷ് ടൈപ്പിംഗ് പ്രാവീണ്യവുമുള്ളവരെയാണ് പരിഗണിക്കുന്നത്. സര്‍ട്ടിഫിക്കറ്റുകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം രാവിലെ 10ന് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ എത്തണം. ഫോണ്‍: 0477 2253324.

ഇ.സി.ജി. ടെക്‌നീഷ്യന്‍ നിയമനം
ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രയില്‍ ഇ.സി.ജി. ടെക്നീഷ്യന്‍ തസ്തികയിലേക്കുള്ള വാക്ക്-ഇന്‍-ഇന്റര്‍വ്യൂ ഇന്ന് (മെയ് 24) രാവിലെ 10.30ന് ആശുപത്രി ഓഫീസില്‍ നടക്കും. യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന അസല്‍ രേഖകള്‍ ഹാജരാക്കി പങ്കെടുക്കാം.

നഴ്സ് ഗ്രേഡ് രണ്ട് അഭിമുഖം
ആലപ്പുഴ: ജില്ലയില്‍ ഭാരതീയ ചികിത്സ വകുപ്പില്‍ നഴ്സ് ഗ്രേഡ് രണ്ട് (ആയുര്‍വേദ- കാറ്റഗറി നന്പര്‍-537/2019) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കായി ജൂണ്‍ ഒന്ന്, രണ്ട് തീയതികളില്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ആലപ്പുഴ ജില്ലാ ഓഫീസില്‍ അഭിമുഖം നടത്തും.
ഉദ്യോഗാര്‍ഥികള്‍ വ്യക്തിവിവരക്കുറിപ്പ് പൂരിപ്പിച്ച് പ്രമാണങ്ങളുടെ അസ്സലും ഒ.ടി.ആര്‍. വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റുമായി എത്തണം. വ്യക്തിഗത അറിയിപ്പ് എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ് എന്നിവ വഴി നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+