Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിവി രാജ സ്‌പോർട്‌സ് സ്‌കൂളിൽ ബോക്‌സിംഗ് കോച്ച്; തൊഴിൽ അവസരങ്ങൾ അറിയാം

തിരുവനന്തപുരം ജി.വി.രാജ സ്‌പോർട്‌സ് സ്‌കൂളിലെ ഖേലോ ഇന്ത്യ സ്‌റ്റേറ്റ് എക്‌സലൻസ് സെന്ററിൽ ബോക്‌സിംഗ് - ഹെഡ് കോച്ചിന്റെ നിലവിലുള്ള ഒരു ഒഴിവിലേക്ക് ഒരു വർഷത്തെ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സ്‌പോർട്‌സ് അതോറിറ്റിയുടെ മാനദണ്ഡപ്രകാരം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 15. കൂടുതൽവിവരങ്ങൾക്കും അപേക്ഷാഫോമിനും: www.gvrssportsschool.org.

ഡാറ്റാ എൻട്രി ഓപ്പറേറ്റ‍ർ ഒഴിവ്

ഡാറ്റാ എൻട്രി ഓപ്പറേറ്റ‍ർ ഒഴിവ്

പട്ടികവർഗ വികസന വകുപ്പിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ നിലവിലുള്ള ഒരു ഒഴിവിലേക്ക് നിയമനത്തിനായി നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുള്ള പട്ടികവർഗ വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ പട്ടികവർഗ വിഭാഗത്തിൽ നിന്നും ഉള്ളവരായിരിക്കണം. ബിരുദവും ഗവൺമെന്റ് അംഗീകൃത പി.ജി.ഡി.സി.എ അല്ലെങ്കിൽ ഡി.സി.എ യോഗ്യതയുമുണ്ടായിരിക്കണം.

പ്രായപരിധി 21-35 വയസ്. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം, പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന ലഭിക്കും. നിയമനം പട്ടികവർഗ വികസന വകുപ്പ് ആസ്ഥാനകാര്യാലയത്തിൽ (തിരുവനന്തപുരം) ആയിരിക്കും. നിയമനം തികച്ചും താൽക്കാലികവും മൂന്നു മാസ കാലയളിവിലേക്കും മാത്രമായിരിക്കും.

നിശ്ചിത മാതൃകയിലുള്ള അപേക്ഷയിൽ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷ ഡയറക്ടർ, പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയം, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം - 695 033 എന്ന വിലാസത്തിൽ സമർപ്പിക്കണം.

ഡെപ്യൂട്ടേഷൻ/കരാർ നിയമനം

ഡെപ്യൂട്ടേഷൻ/കരാർ നിയമനം

കൃഷി വകുപ്പ് ആരംഭിക്കുന്ന മൂല്യവർദ്ധിത കാർഷിക പദ്ധതി ആവിഷ്‌കരണ ടീമിൽ പങ്കെടുക്കാനുള്ള പ്രൊഫഷണലുകളെ ഹ്രസ്വകാല ഡെപ്യൂട്ടേഷൻ/കരാറിൽ നിയമിക്കുന്നു. കൃഷി/എൻജിനിയറിങ്ങിൽ ബിരുദവും, ബിരുദാനന്തര ബിരുദവും, ഡോക്ടറൽ ബിരുദവും, മികച്ച ആശയ പ്രകാശനവും (സംഭാഷണം, എഴുത്ത്, അവതരണം) ഉള്ളവർക്ക് മുൻഗണന.

സർക്കാർ വകുപ്പുകളിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ സർവകലാശാലകളിലോ നിയമിതരായിട്ടുള്ളവർ https://forms.gle/4QijsFeyfnRwQ3GK9 എന്ന ഓൺലൈൻ ഫോമിൽ വിശദാംശങ്ങൾ ഡിസംബർ 15 ഉച്ചയ്ക്ക് മുമ്പ് നൽകണം. യോഗ്യരായ അപേക്ഷകരെ ഹ്രസ്വ പട്ടിക തയാറാക്കി ബന്ധപ്പെടും.

കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനം; അഭിമുഖം 12-ന്

കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനം; അഭിമുഖം 12-ന്

തകഴി ഗ്രാമപഞ്ചായത്തില്‍ ജാഗ്രത സമിതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനായി കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. വിമണ്‍ സ്റ്റഡീസ്/ജന്‍ഡര്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി എന്നിവയില്‍ ഒന്നില്‍ റെഗുലര്‍ കോഴ്‌സില്‍ ബിരുദാനന്തര ബിരുദം വിജയിച്ചവര്‍ക്കാണ് അവസരം. താത്പര്യമുള്ളവര്‍ യോഗ്യത രേഖകള്‍ സഹിതം ഡിസംബര്‍ 12-ന് രാവിലെ 10.30-ന് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.

ഡയറി പ്രൊമോട്ടര്‍ നിയമനം

ഡയറി പ്രൊമോട്ടര്‍ നിയമനം

ക്ഷീരവികസന യൂണിറ്റ് നടപ്പാക്കുന്ന തീറ്റപ്പുല്‍ കൃഷി വികസന പദ്ധതിയുടെ നടത്തിപ്പിനായി മാവേലിക്കര യൂണിറ്റിലേക്ക് ഡയറി പ്രമോട്ടറെ താത്ക്കാലികമായി നിയമിക്കുന്നു. പത്താം ക്ലാസ് ജയിച്ചവര്‍ക്കാണ് അവസരം. പ്രായം: 18-50 ഇടയില്‍. പ്രതിമാസം 8000 രുപ പ്രതിഫലം ലഭിക്കും.
മാവേലിക്കര ക്ഷീര വികസന യൂണിറ്റ് ഓഫീസില്‍ നിന്നും ലഭിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിച്ച് യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം ഡിസംബര്‍ 14-ന് വൈകിട്ട് അഞ്ചിനകം നല്‍കണം. ഫോണ്‍: 04792301003

യോഗ ഇന്‍സ്ട്രക്ടര്‍ നിയമനം

യോഗ ഇന്‍സ്ട്രക്ടര്‍ നിയമനം

ആലപ്പുഴ: പത്തിയൂര്‍ ഗ്രാമപഞ്ചായത്തിലെ സര്‍ക്കാര്‍ ഹോമിയോപ്പതി ഡിസ്‌പെന്‍സറിയില്‍ ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നെസ്സ് സെന്ററിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ യോഗ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുമുള്ള പി.ജി. ഡിപ്ലോമ/ ബി.എന്‍.വൈ.എസ്/എം.എസ്‌സി. (യോഗ)/ എം.ഫില്‍ (യോഗ)/ കുറഞ്ഞത് ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള അംഗീകൃത സര്‍ടിഫിക്കറ്റ് തുടങ്ങി ഏതെങ്കെിലും യോഗ്യതയുള്ളവര്‍ക്കാണ് അവസരം. പ്രായപരിധി 50 വയസ്സ്.
താത്പര്യമുള്ളവര്‍ യോഗ്യത, തിരിച്ചറിയല്‍ രേഖ എന്നിവയുടെ അസലും പകര്‍പ്പും സഹിതം ഡിസംബര്‍ ഒമ്പതിന് രാവിലെ 10 മണിക്ക് പത്തിയൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 0479-2435257

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+