Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്രോഡ്കാസ്റ്റ് എന്‍ജിനീയറിങ് കണ്‍സല്‍റ്റന്റ്‌സ് ഇന്ത്യ ലിമിറ്റഡ് ട്രെയിനിംഗ്; 1,679 പേര്‍ക്ക് അവസരം

ബ്രോഡ്കാസ്റ്റ് എന്‍ജിനീയറിങ് കണ്‍സല്‍റ്റന്റ്‌സ് ഇന്ത്യ ലിമിറ്റഡ് (ബിഇസിഇഎല്‍) മുഖേന സ്‌കില്‍ഡ്, അണ്‍ സ്‌കില്‍ഡ്, സെമി സ്‌കില്‍ഡ് വിഭാഗങ്ങളില്‍ ഏകദേശം 1,679 പേര്‍ക്ക് പരിശീലനം നല്‍കുന്നു. മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലായാണ് പരിശീലനം നടക്കുക. ഇംഗ്ലിഷ്, ഹിന്ദി ഭാഷകള്‍ അറിഞ്ഞിരിക്കണം.

വീണ്ടും കൂട്ടപലായനം, ദില്ലിയിലെ അനന്ദ് വിഹാര്‍ ടെര്‍മിനലില്‍ നിന്നുള്ള ദൃശ്യങ്ങള്‍

job


മികച്ച രീതിയില്‍ പരിശീലനം പൂര്‍ത്തിയാക്കുന്നവരെ മധ്യപ്രദേശിലെ വൈദ്യുതി വിതരണ സബ് സ്റ്റേഷനുകളില്‍ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കും. സ്‌കില്‍ഡ്/അണ്‍ സ്‌കില്‍ഡ് വിഭാഗത്തില്‍ സബ് സ്റ്റേഷന്‍ ഓഫിസര്‍/ലൈന്‍മാന്‍, അസിസ്റ്റന്റ് ലൈന്‍മാന്‍ തസ്തികകളിലാകും നിയമനം. താല്‍പര്യമുള്ളവര്‍ക്ക് ഏപ്രില്‍ 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. റജിസ്‌ട്രേഷന്‍ ഫീസ്: 590 രൂപ (പട്ടികവിഭാഗ/ഭിന്നശേഷിക്കാര്‍ക്ക് 295 രൂപ). നെഫ്റ്റ്/ആര്‍ടിജിഎസ്/ഡിഡി വഴി ഫീസടയ്ക്കാം.

യോഗ്യത:

സ്‌കില്‍ഡ്: ഇലക്ട്രിക്കല്‍/വയര്‍മാന്‍ ട്രേഡില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റ് (എന്‍സിവിടി/എസ്സിവിടി) അല്ലെങ്കില്‍ എന്‍ജിനീയറിങ്ങില്‍ ഹയര്‍ ടെക്‌നിക്കല്‍ ഡിഗ്രി ഡിപ്ലോമ, ഇലക്ട്രിക്കല്‍ സേഫ്റ്റി ഓവര്‍ഹെഡ് സര്‍ട്ടിഫിക്കറ്റ്. ഇലക്ട്രിക്കല്‍സില്‍ രണ്ടു വര്‍ഷ പരിചയം.

അണ്‍ സ്‌കില്‍ഡ്: എട്ടാം ക്ലാസ് ജയം/തത്തുല്യം, ഒരു വര്‍ഷം പരിചയം (ഇലക്ട്രിക്കല്‍ സ്ട്രീം മുന്‍ഗണന).

സെമി സ്‌കില്‍ഡ്: ലിപിക്: പ്ലസ് ടു ജയം, ഒരു വര്‍ഷ ഡിസിഎ/പിജിഡിസിഎ. ഇംഗ്ലിഷ്, ഹിന്ദി ടൈപ്പിങ് അറിയണം.

സഹായക് ബിജ്ലി മിസ്ത്രി/ബില്‍മാന്‍: പത്താം ക്ലാസ് ജയം. ഓവര്‍ഹെഡ് (വയര്‍മാന്‍) സര്‍ട്ടിഫിക്കറ്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+