ബിഎസ്എഫില്‍ അവസരം; 247 ഒഴിവുകളിലേക്ക് നിയമനം, അപേക്ഷിക്കേണ്ടത് ഇങ്ങനെ
ബി എസ് എഫില്‍ ഒരു ജോലിയാണോ നിങ്ങളുടെ സ്വപ്നം. ഇതാണ് സുവര്‍ണാവസരം. 247 തസ്തികകളിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഹെഡ് കോണ്‍സ്റ്റബിള്‍ (റേഡിയോ ഓപ്പറേറ്റര്‍), ഹെഡ് കോണ്‍സ്റ്റബിള്‍ (റേഡിയോ മെക്കാനിക്ക്) തസ്തികകളിലേക്കാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷാ നടപടികള്‍ മെയ് 12-ന് അവസാനിക്കും. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക്
rectt.bsf.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാന്‍ കഴിയും.
ഹെഡ് കോണ്‍സ്റ്റബിള്‍ 217 (റേഡിയോ ഓപ്പറേറ്റര്‍), 30 ഹെഡ് കോണ്‍സ്റ്റബിള്‍ (റേഡിയോ മെക്കാനിക്ക്) എന്നിങ്ങനെ ആകെ 247 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അപേക്ഷകര്‍ ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് അല്ലെങ്കില്‍ മെട്രിക്കുലേഷന്‍ തലത്തില്‍ കുറഞ്ഞത് 60% മാര്‍ക്കോടെ 12-ാം ക്ലാസ് പൂര്‍ത്തിയാക്കിയിരിക്കണം.

അപേക്ഷിക്കേണ്ട രീതി ഇങ്ങനെ
1: rectt.bsf.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
2: ലോഗിന്‍ വിന്‍ഡോയില്‍ ക്ലിക്ക് ചെയ്യുക.
3: ലോഗിന്‍ ചെയ്യുന്നതിന് ആവശ്യമായ വിശദാംശങ്ങള്‍ നല്‍കുക
4: ഫോം പൂരിപ്പിക്കുക.
5: ആവശ്യമായ എല്ലാ രേഖകളും അപ്ലോഡ് ചെയ്യുക.
6: അപേക്ഷാ ഫീസ് അടയ്ക്കുക.
7: കൂടുതല്‍ റഫറന്‍സിനായി ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റൗട്ട് എടുക്കുക.
അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
നോര്‍ത്ത് പറവൂര്‍ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള ചിറ്റാറ്റുകര പഞ്ചായത്തില്‍ അങ്കണവാടി വര്‍ക്കര്‍മാരുടെയും അങ്കണവാടി ഹെല്‍പ്പര്‍മാരുടെയും നിലവിലുള്ളതും ഭാവിയില്‍ ഉണ്ടാവുന്ന ഒഴിവുകളിലേക്കും നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പഞ്ചായത്തിലെ സ്ഥിരം താമസക്കാരാവണം.
പ്രായം 2023 ജനുവരി ഒന്നില്‍ 18 വയസ്സ് പൂര്‍ത്തിയാകേണ്ടതും, 46 വയസ്സ് കവിയാന്‍ പാടില്ലാത്തതുമാണ്. അപേക്ഷകള്‍ മെയ് 10ന് വൈകിട്ട് അഞ്ചിനു മുന്‍പായി നോര്‍ത്ത് പറവൂര്‍ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസില്‍ സ്വീകരിക്കുന്നതാണ്. അപേക്ഷയുടെ മാതൃക നോര്‍ത്ത് പറവൂര്‍ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ് ,ചിറ്റാറ്റുകര പഞ്ചായത്ത് എന്നിവിടങ്ങളില്‍ ലഭ്യമാണ്. ഫോണ്‍ : 0484-2448803
അപേക്ഷ ക്ഷണിച്ചു
എറണാകുളം ജില്ലയിലെ ഒരു അര്‍ദ്ധ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ പട്ടിക ജാതി (എസ്.സി) വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ട്രാക്ടര്‍ ഡ്രൈവറുടെ ഒരു ഒഴിവു നിലവിലുണ്ട്. നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 29/04/2023 മുന്‍പ് അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
പത്താം ക്ലാസ് യോഗ്യതയും, സാധുവായ ട്രാക്ടര്‍ ഡ്രൈവിംഗ് ലൈസന്‍സ്, നിശ്ചിത മേഖലയില്‍ 3 വര്‍ഷത്തെ പ്രവൃത്തി പരിചയം, മോട്ടോര്‍ മെക്കാനിസത്തില്‍ അറിവ് ഉണ്ടായിരിക്കണം. പ്രായപരിധി 18-30 (അനുവദനീയമായ വയസിളവ് SC-35), പ്രതിമാസ ശമ്പളം- 27462 രൂപ.
ഹയർ സെക്കൻഡറി ടീച്ചർ: ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം
കൊല്ലം ജില്ലയിലെ എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കണ്ടറി ടീച്ചർ (സിറിയക്) തസ്തികയിൽ ഭിന്നശേഷി - കാഴ്ച പരിമിതർ/ ശ്രവണപരിമിതർ/ ഓ എച്ച് സി ലോക്കോമോട്ടർ/ ഫിസിക്കലി ഹാൻഡികാപ്പ്ഡ് എന്നീ വിഭാഗങ്ങൾക്ക് സംവരണം ചെയ്ത ഒരു സ്ഥിര ഒഴിവ് നിലവിലുണ്ട്. യോഗ്യത: MA SYRIAC WITH MIN 50%, B Ed, SET OR EQUIVALENT, ശമ്പള സ്‌കെയിൽ: 55,200 -1,15,300, പ്രായപരിധി: 01.01.2023 ന് 40 കവിയരുത് (നിയമാനുസൃത വയസിളവ് സഹിതം).
ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഏപ്രിൽ 29നകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.












Click it and Unblock the Notifications