ബിഎസ്എഫില്‍ നിരവധി ഒഴിവുകള്‍; 10-ാം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം
ബി എസ് എഫ് വിവിധ തസ്തികകളിലെ ഒഴിവുകള്‍ നികത്താന്‍ അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് സിക്ക് കീഴിലുള്ള ഹെഡ് കോണ്‍സ്റ്റബിള്‍, കോണ്‍സ്റ്റബിള്‍ തസ്തികകളിലേക്ക് യോഗ്യതയുള്ളവരും സന്നദ്ധരുമായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങി. 38 ഒഴിവുകളിലേക്കാണ് നിയമനം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് 25500 - 81100 രൂപ വരെയാണ് പ്രതിമാസ ശമ്പളം ലഭിക്കുന്നത്.
ഡോക്യുമെന്റേഷന്‍, ഫിസിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റ്, ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റ്, പ്രാക്ടിക്കല്‍/ട്രേഡ് ടെസ്റ്റ്, മെഡിക്കല്‍ എക്‌സാമിനേഷന്‍ എന്നിങ്ങനെ 2 ഘട്ടങ്ങളിലായി നടത്തുന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. അപേക്ഷകന് മെട്രിക്കുലേഷന്‍ പാസ് അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ ഒരു ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് സര്‍ട്ടിഫിക്കറ്റിനൊപ്പം തത്തുല്യമായ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

പ്രസ്തുത തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 18 വയസും കൂടിയ പ്രായപരിധി 25 വയസുമാണ്. മാര്‍ച്ച് 17 ന് ആരംഭിച്ച അപേക്ഷാ നടപടികള്‍ ഏപ്രില്‍ 15 വരെ നീണ്ടുനില്‍ക്കും. അവസാന തിയതിക്ക് മുന്‍പായി ബി എസ് എഫിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. എച്ച് സി (പ്ലംബര്‍), എച്ച് സി (കാര്‍പെന്റര്‍) എന്നീ തസ്തികകളില്‍ ഒരു ഒഴിവാണ് ഉള്ളത്.
കോണ്‍സ്റ്റബിള്‍ (ജനറേറ്റര്‍ ഓപ്പറേറ്റര്‍)- 13, കോണ്‍സ്റ്റബിള്‍ (ജനറേറ്റര്‍ മെക്കാനിക്ക്)- 14, കോണ്‍സ്റ്റബിള്‍ (ലൈന്‍മാന്‍) 9 എന്നിങ്ങനെയാണ് മറ്റ് ഒഴിവുകള്‍ ഓരോ തസ്തികയിലേക്കും ആവശ്യമായ യോഗ്യത ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. പ്രസ്തുത തസ്തികകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ മാത്രമെ സ്വീകരിക്കൂ.












Click it and Unblock the Notifications