ബിഎസ്എഫിൽ അവസരം: 26 ഒഴിവുകളിലേക്ക് അപേക്ഷിക്കാം, അറിയേണ്ട കാര്യങ്ങൾ

ബി എസ് എഫ് കോണ്‍സ്റ്റബിള്‍, എച്ച്‌സി (വെറ്ററിനറി) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് rectt.bsf.gov.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.
മാര്‍ച്ച് 6 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ഈ റിക്രൂട്ട്‌മെന്റിലൂടെ 26 തസ്തികകള്‍ നികത്തും. ഇതില്‍ 18 എണ്ണം എച്ച്സി (വെറ്ററിനറി) തസ്തികയിലും 8 എണ്ണം കോണ്‍സ്റ്റബിള്‍ തസ്തികയിലുമാണ്. 18 മുതല്‍ 25 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
വെറ്റിനറി തസ്തികയിലേക്കുള്ള അപേക്ഷകര്‍ അംഗീകൃത ബോര്‍ഡില്‍ നിന്ന് 12-ാം ക്ലാസ് പൂര്‍ത്തിയാക്കിയിരിക്കണം. അപേക്ഷകര്‍ ഏതെങ്കിലും അംഗീകൃത സ്ഥാപനത്തില്‍ നിന്ന് വെറ്ററിനറി സ്റ്റോക്ക് അസിസ്റ്റന്റില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ കോഴ്സ് പൂര്‍ത്തിയാക്കിയിരിക്കണം.
കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ അംഗീകൃത ബോര്‍ഡില്‍ നിന്ന് പത്താം ക്ലാസ് പൂര്‍ത്തിയാക്കിയിരിക്കണം. സര്‍ക്കാര്‍ മൃഗാശുപത്രിയില്‍ നിന്നോ ഡിസ്‌പെന്‍സറിയില്‍ നിന്നോ വെറ്ററിനറി കോളേജില്‍ നിന്നോ സര്‍ക്കാര്‍ ഫാമില്‍ നിന്നോ മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ രണ്ട് വര്‍ഷത്തെ പരിചയം നേടിയിരിക്കണം,
തൊഴിലധിഷ്ഠിത കോഴ്‌സുകൾ
കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളായ കംപ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ്, ഡിസിഎ, പിജിഡിസിഎ, ജാവ, പൈത്തൺ, ഗ്രാഫിക് ഡിസൈൻ, അക്കൗണ്ടിംഗ്, മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരത്തിന് തിരുവനന്തപുരം സ്‌പെൻസർ ജംഗ്ഷനിലുള്ള കെൽട്രോൺ നോളജ് സെന്ററിലോ 0471 2337450, 8590605271 എന്നീ നമ്പരുകളിലോ ബന്ധപ്പെടണമെന്ന് സ്ഥാപന മേധാവി അറിയിച്ചു.












Click it and Unblock the Notifications