Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഎസ്എൻഎല്ലിൽ ജോലി; ഈ യോഗ്യതയുണ്ടോ?2,25,000 രൂപ വരെ ശമ്പളം

ബിഎസ്എൻഎൽ ജനറൽ മാനേജർ (ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ജൂൺ 9 മുതൽ ജൂൺ 24 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് നിയമനം. ആകെ 15 ഒഴിവുകളാണുള്ളത്. ഫിനാൻസ്, അക്കൗണ്ട്സ് വിഭാഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നിയമനം നടത്തുന്നത്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷകരുടെ പരമാവധി പ്രായപരിധി 50 വയസ്സാണ്. യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിവരങ്ങൾ അറിയാം

യോഗ്യത

സിഎ, സിഎംഎ, എംബിഎ (ഫിനാൻസ്) അല്ലെങ്കിൽ ഫിനാൻസുമായി ബന്ധപ്പെട്ട പി.ജി ഡിപ്ലോമ എന്നിവയിൽ ഏതെങ്കിലും യോഗ്യത ഉണ്ടായിരിക്കണം. ഫിനാൻസ്, അക്കൗണ്ട്സ് മേഖലയിലെ കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തി പരിചയവും നിർബന്ധമാണ്. ഇതിൽ അഞ്ച് വർഷമെങ്കിലും സീനിയർ മാനേജർ തസ്തികയിലോ അതിന് മുകളിലോ ജോലി ചെയ്തിരിക്കണം.

job-jpg

ലിസ്റ്റഡ് കമ്പനികളിൽ പ്രവർത്തിച്ച പരിചയവും ആവശ്യമാണ്. അപേക്ഷകർ ജോലി ചെയ്ത സ്ഥാപനത്തിന്റെ വാർഷിക വിറ്റുവരവ് 3,000 കോടി രൂപയിൽ കൂടുതലായിരിക്കണം. ഇത് തെളിയിക്കുന്നതിനായി കഴിഞ്ഞ മൂന്ന് വർഷത്തെ ഓഡിറ്റ് ചെയ്ത സാമ്പത്തിക രേഖകൾ ഹാജരാക്കേണ്ടതുണ്ട്.

അപേക്ഷകൾ പരിശോധിച്ച ശേഷം യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യും. തുടർന്ന് അഭിമുഖം നടത്തും. അഭിമുഖത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവരുടെ രേഖകൾ പരിശോധിച്ച ശേഷമായിരിക്കും അന്തിമ നിയമനം.

ശമ്പളവും ആനുകൂല്യങ്ങളും

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 2,25,000 രൂപ ശമ്പളം ലഭിക്കും. വർഷത്തിൽ അഞ്ച് ശതമാനം ശമ്പള വർധനയും ലഭിക്കും. ഔദ്യോഗിക ആവശ്യങ്ങൾക്കായി വാഹനവും ടെലിഫോൺ കണക്ഷനും അനുവദിക്കും.

എന്നാൽ ഡി.എ, പെൻഷൻ, മെഡിക്കൽ പരിരക്ഷ, താമസസൗകര്യം തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കില്ല. നിലവിലെ ജോലിയിലെ ശമ്പള സംരക്ഷണവും ഈ നിയമനത്തിന് ബാധകമല്ല. BSNL നിശ്ചയിച്ചിട്ടുള്ള മറ്റ് വ്യവസ്ഥകൾ പ്രകാരമായിരിക്കും സേവന ആനുകൂല്യങ്ങൾ.

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ളവർ BSNL-ന്റെ ഔദ്യോഗിക വെബ്സൈറ്റായ bsnl.co.in സന്ദർശിച്ച് കരിയർ വിഭാഗത്തിലൂടെ അപേക്ഷ സമർപ്പിക്കണം. ജൂൺ 24 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. അപേക്ഷ സമർപ്പിച്ച ശേഷം അതിന്റെ പകർപ്പ് സൂക്ഷിച്ചുവയ്ക്കുന്നതും നല്ലതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+