പിജി യോഗ്യതയുണ്ടോ? കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ അധ്യാപകരാകാം, ശമ്പളം കേട്ടോ
തേഞ്ഞിപ്പലത്ത് സ്ഥിതി ചെയ്യുന്ന കാലിക്കറ്റ് സര്‍വകലാശാല കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന താല്‍പ്പര്യമുള്ള വ്യക്തികള്‍ക്ക് കാലിക്കറ്റ് സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ആകെ 94 ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്.
അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 6 ആണ്. അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒരു ഇന്ത്യന്‍ സര്‍വ്വകലാശാലയില്‍ നിന്ന് പ്രസക്തമായ വിഷയത്തില്‍ കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദമോ അംഗീകൃത വിദേശ സ്ഥാപനത്തില്‍ നിന്നുള്ള തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസം 42000 രൂപ പ്രതിഫലം ലഭിക്കും.

അറബിക്: 2, ബോട്ടണി: 5, കമ്പ്യൂട്ടര്‍ സയന്‍സ്: 4, കെമിസ്ട്രി: 2, സാമ്പത്തികശാസ്ത്രം: 7, വിദ്യാഭ്യാസം: 3, ഇംഗ്ലീഷ്: 5, ഫോറന്‍സിക് സയന്‍സ്: 5, ഹിന്ദി: 4, ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍: 2, ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്: 2, ലൈഫ് സയന്‍സസ്: 5, മലയാളം: 3, മാത്തമാറ്റിക്‌സ്: 3, നാനോ സയന്‍സ് ആന്‍ഡ് ടെക്‌നോളജി: 5 എന്നീ തസ്തികകളില്‍ ഒഴിവുകളുണ്ട്.
കൂടാതെ ഫിലോസഫി: 2 ഫോട്ടോണിക്‌സ്: 1, ഫിസിക്‌സ്: 4, പൊളിറ്റിക്കല്‍ സയന്‍സ്: 5, സൈക്കോളജി: 1, റഷ്യന്‍, കംപാരിറ്റീവ് ലിറ്ററേച്ചര്‍: 2, സംസ്‌കൃതം: 2, ഡ്രാമ ആന്റ് ഫൈന്‍ ആര്‍ട്സ്: 5, ഫോക്ലോര്‍: 2, സ്റ്റാറ്റിസ്റ്റിക്‌സ്: 4 , ഉറുദു: 3, വുമണ്‍ സ്റ്റഡീസ്: 3, സുവോളജി: 3 എന്നിങ്ങനെയും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കേരളത്തിന് പുറത്തുള്ള സര്‍വ്വകലാശാലകളില്‍ നിന്ന് യോഗ്യതാ പരീക്ഷകള്‍ പൂര്‍ത്തിയാക്കിയവര്‍ ഇന്റര്‍വ്യൂ പ്രക്രിയയില്‍ സര്‍വകലാശാലയില്‍ നിന്നുള്ള തുല്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കണം. നിയമനത്തിന്റെ പ്രാരംഭ കാലാവധി ഒരു വര്‍ഷമാണ്. പ്രകടന മൂല്യനിര്‍ണ്ണയത്തിന്റെ അടിസ്ഥാനത്തില്‍ ഇത് ചിലപ്പോള്‍ പുതുക്കിയേക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് കാലിക്കറ്റ് സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.












Click it and Unblock the Notifications