കേന്ദ്രസർക്കാർ ജോലി നേടാം; ശമ്പളം അരലക്ഷത്തിന് മുകളിൽ ; ഇപ്പോൾ അപേക്ഷിക്കാം
തിരുവനന്തപുരം: കേന്ദ്ര സർക്കാർ ജോലി സ്വപ്നം കാണുന്നവരാണോ? എങ്കിൽ ഇതാ മികച്ച അവസരം. പോസ്റ്റ് ഓഫീസ് പേയ്മെന്റ് ബാങ്കിലാണ് അവസരം. ആകെ 65 ഒഴിവുകളാണ് ഉള്ളത്. ഒഴിവുകൾ, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ അറിയാം.
അസിസ്റ്റന്റ് മാനേജര്‍ ഐടി- 54, മാനേജര്‍- ഐടി (പേയ്‌മെന്റ് സിസ്റ്റംസ്) - 1, മാനേജര്‍ ഐടി (ഇന്‍ഫ്രാസ്ട്രക്ച്ചര്‍, നെറ്റ് വര്‍ക്ക് & ക്ലൗഡ്) -2, മാനേജര്‍ ഐടി (എന്റര്‍പ്രൈസ് ഡാറ്റ വെയര്‍ഹൗസ്) -1, സീനിയര്‍ മാനേജര്‍ ഐടി (പേയ്‌മെന്റ് സിസ്റ്റംസ്) - 1, സീനിയര്‍ മാനേജര്‍ (ഇന്‍ഫ്രാസ്ട്രക്ച്ചര്‍, നെറ്റ് വര്‍ക്ക്)- 1, സീനിയര്‍ മാനേജര്‍ ഐടി (വെന്‍ഡര്‍/ കോണ്‍ട്രക്ട്,) - 1, സൈബര്‍ സെക്യൂരിറ്റി എക്‌സ്‌പേര്‍ട്ട് -7 എന്നിങ്ങനെയാണ് ഒഴിവുകൾ. അപേക്ഷിക്കാനുള്ള അവസാന ദിനം ജനവരി 10 ആണ്.

അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനം
നെയ്യാറ്റിൻകര സബ്കോടതിയിൽ അഡീഷണൽ ഗവൺമെന്റ് പ്ലീഡർ ആന്റ് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിൽ നിയമനം നടത്തുന്നതിന് അഭിഭാഷകരുടെ പാനൽ തയ്യാറാക്കുന്നു, നിശ്ചിത യോഗ്യതയുള്ളവരും ബാർ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത് ഏഴ് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം ഉള്ളവരും 60 വയസ്സ് കവിയാത്തവരുമായ അഭിഭാഷകർക്ക് അപേക്ഷിക്കാം.
അപേക്ഷയോടൊപ്പം ജനനതീയതി, എൻറോൾമെന്റ് തിയതി, പ്രവൃത്തിപരിചയം, ഫോൺ നമ്പർ, ഇ-മെയിൽ ഐഡി, ബന്ധപ്പെട്ട പോലീസ് സ്റ്റേഷൻ എന്നിവ ഉൾപ്പെടുത്തിയ ബയോഡാറ്റ, സർട്ടിഫിക്കറ്റുകൾ കൈകാര്യം ചെയ്തിട്ടുള്ള മൂന്ന് സെഷൻസ് കേസുകളുടെ ജഡ്ജ്മെന്റ് പകർപ്പുകൾ എന്നിവ സഹിതം അപേക്ഷിക്കുക. വിലാസം: സീനിയർ സൂപ്രണ്ട്, സ്യൂട് സെക്ഷൻ, കളക്ടറേറ്റ്, സിവിൽ സ്റ്റേഷൻ, കുടപ്പനക്കുന്ന്-തിരുവനന്തപുരം-695043 . അവസാന തിയതി ജനുവരി 15.
ഫാര്‍മസിസ്റ്റ് നിയമനം
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (എന്‍.എച്ച്.എം) കീഴില്‍ വിവിധ അര്‍ബ്ബന്‍ എച്ച്.ഡബ്ല്യു.സി കളില്‍ താല്‍ക്കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. യോഗ്യത സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുളള ഡി.ഫാം/ ബി.ഫാം ബിരുദം. പ്രായപരിധി 2024 ഡിസംബര്‍ 31 ന് 40 വയസ്സ് കവിയരുത്. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ജനന തിയ്യതി, രജിസ്‌ട്രേഷന്‍, യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസ്സല്‍ രേഖകളുടെ പകര്‍പ്പും ബയോഡാറ്റയും (മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി. സഹിതം) സമര്‍പ്പിക്കണം. അപേക്ഷ ജനുവരി 13 ന് വൈകീട്ട് 5 നകം ആരോഗ്യകേരളം, തൃശ്ശൂര്‍ ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങല്‍ക്കായി www.arogyakeralam.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0487 2325824.












Click it and Unblock the Notifications