സർക്കാർ ജോലി നേടാം, പരീക്ഷ ഇല്ലാതെ; മെക്കാനിക്ക് ,വർക്ക് ഷോപ്പ് അസിസ്റ്റന്റ്, അധ്യാപകർ നിരവധി ഒഴിവുകൾ
എറണാകുളം: ഒരു സംസ്ഥാന അ൪ധ സ൪ക്കാ൪ സ്ഥാപനത്തിൽ പ്രൊഡക്ഷ൯ പ്ലാനിംഗ് അസിസ്റ്റന്റ് തസ്തികയിലെ ഒരു താത്ക്കാലിക ഒഴിവ് നിലവിലുണ്ട്. താത്പര്യമുളള ഉദ്യോഗാ൪ഥികൾ ഓഗസ്റ്റ് എട്ടിനകം യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സ൪ട്ടിഫിക്കറ്റ് സഹിതം സമീപത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. യോഗ്യത - എസ് എസ് എൽ സി, പ്രിന്റിംഗ് ടെക്നോളജിയിൽ ഫസ്റ്റ് ക്ലാസോടു കൂടിയ മൂന്നു വ൪ഷത്തെ ഡിപ്ലോമ, പ്രമുഖ പ്രിന്റിംഗ് സ്ഥാപനത്തിൽ മൂന്നു വ൪ഷത്തെ പ്രവൃത്തി പരിചയം. ( പ്രൊഡക്ഷ൯ പ്ലാനിംഗ്/കംപ്യൂട്ടിംഗിൽ പ്രവൃത്തി പരിചയമുള്ളവ൪ക്ക് മു൯ഗണന). പ്രായം - 18-41. ശമ്പളം - പ്രതിമാസം 15000 രൂപ.
മെക്കാനിക്ക് ഒഴിവ്
ഒരു സംസ്ഥാന അ൪ധ സ൪ക്കാ൪ സ്ഥാപനത്തിൽ മെക്കാനിക്ക് തസ്തികയിൽ ഒരു താത്ക്കാലിക ഒഴിവ് നിലവിലുണ്ട്. താത്പര്യമുളള ഉദ്യോഗാ൪ഥികൾ ഓഗസ്റ്റ് രണ്ടിനകം യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സ൪ട്ടിഫിക്കറ്റ് സഹിതം സമീപത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. യോഗ്യത-മോട്ടോ൪ മെക്കാനിക്ക് ട്രേഡിൽ എ൯ സി വി ടി സ൪ട്ടിഫിക്കറ്റ്, ഹെവി ഡ്യൂട്ടി എ൯ജിനുകളുടെ റിപ്പയ൪, മെയ്ന്റന൯സ് എന്നിവയിൽ കുറഞ്ഞത് മൂന്നു വ൪ഷത്തെ പ്രവൃത്തി പരിചയം, മറൈ൯ ഫീൽഡിൽ പ്രവൃത്തി പരിചയമുള്ളവ൪ക്ക് മു൯ഗണന. പ്രായം - 18-41. (നിയമാനുസൃത വയസിളവ് ബാധകം). ശമ്പളം - ദിവസം 803 രൂപ.

വ൪ക്ക്ഷോപ്പ് അസിസ്റ്റന്റ് ഒഴിവ്
ഒരു സംസ്ഥാന അ൪ധ സ൪ക്കാ൪ സ്ഥാപനത്തിൽ വ൪ക്ക്ഷോപ്പ് അസിസ്റ്റന്റ് തസ്തികയിൽ ഒരു താത്ക്കാലിക ഒഴിവ് നിലവിലുണ്ട്. താത്പര്യമുളള ഉദ്യോഗാ൪ഥികൾ ഓഗസ്റ്റ് രണ്ടിനകം യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സ൪ട്ടിഫിക്കറ്റ് സഹിതം സമീപത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. യോഗ്യത-ഐടിഐ ട്രേഡിൽ (ഡീസൽ മെക്കാനിക്ക്/ഇലക്ട്രീഷ്യ൯/വെൽഡ൪/ഫിറ്റ൪) എന്നിവയിലുള്ള എ൯ സി വി ടി സ൪ട്ടിഫിക്കറ്റ്, ഐ.സി. എ൯ജിനുകൾ, വെസൽ നി൪മ്മാണവും റിപ്പയറും അല്ലെങ്കിൽ മറ്റ് അനുബന്ധ പ്രവ൪ത്തനങ്ങൾ എന്നിവയിൽ ഒന്ന് അല്ലെങ്കിൽ രണ്ട് വ൪ഷത്തെ വ൪ക്ക്ഷോപ്പ് പരിചയം. കഠിനമായ ജോലികൾ ചെയ്യാനുള്ള ശാരീരിക ക്ഷമത.
പ്രായം - 18-41. (നിയമാനുസൃത വയസിളവ് ബാധകം). ശമ്പളം - ദിവസം 783 രൂപ.
ലാബ് ടെക്‌നിഷ്യന്‍ നിയമനം
മരുതറോഡ് കുടുബാരോഗ്യ കേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ലാബ് ടെക്‌നിഷ്യന്റെ താല്‍ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തും. ഡി.എം.എല്‍.ടി/ബി.എസ്.സി എം.എല്‍.ടി, പാരാമെഡിക്കല്‍ രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത. മരുതറോഡ് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ജൂലൈ 22ന് രാവിലെ പത്തിന് മുമ്പായി അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505469.
അധ്യാപക ഒഴിവുകൾ
തിരുവനന്തപുരം ജില്ലയിലെ എയ്ഡഡ് സ്കൂളിൽ എച്ച്.എസ്.ടി (നാചുറൽ സയൻസ്) വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥിക്കായ് (കാഴ്ച പരിമിതി-1) സംവരണം ചെയ്ത തസ്തികയിൽ ഒഴിവുണ്ട്. പത്താം ക്ലാസ് പാസായിരിക്കണം. ടി.ടി.സി, ഡി.എഡ് അല്ലെങ്കിൽ ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദവും ബി.എഡ് പാസായിരിക്കണം. യോഗ്യത പരീക്ഷ വിജയിച്ചിരിക്കണം അല്ലെങ്കിൽ തത്തുല്യമായ യോഗ്യതയുണ്ടായിരിക്കണം. 18നും 40നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം (ഭിന്നശേഷിക്കാർക്ക് നിയമാനുസൃതമായ വയസിളവ്). നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ജൂലൈ 26നു മുമ്പ്0 പേര് രജിസ്റ്റർ ചെയ്യണം.












Click it and Unblock the Notifications