കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ ജോലി നേടാം, 30,000 രൂപ ശമ്പളം; വേറെയും നിരവധി ഒഴിവുകൾ
കൊച്ചിൻ പോർട്ട് അതോറിറ്റിയിലെ മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്പാർട്മെന്റിൽ ഇലക്ട്രിക്കൽ സൂപ്പർവൈസർ, ടെക്നീഷ്യൻ തസ്തികയിൽ ഒഴിവുകൾ. 15 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കരാർ നിയമനമാണ്.
ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ബിരുദം, ഒരു വർഷ പരിചയം അല്ലെങ്കിൽ ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ, 3 വർഷ പരിചയം എന്നിവയാണ് യോഗ്യത. 40 വയസാണ് ഉയർന്ന പ്രായപരിധി. ശമ്പളം 30,000 രൂപ.

ടെക്നിഷ്യൻ/ഇലക്ട്രിഷ്യൻ തസ്തികയിൽ ഇലക്ട്രിഷ്യൻ ട്രേഡിൽ ഐടിഐ, 2 വർഷ പരിചയം എന്നിവയാണ് യോഗ്യത; 23,000 രൂപയാണ് ശമ്പളം. കൂടുതൽ വിവരങ്ങൾക്ക് www.cochinport.gov.in
സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക നിയമനം
വെറ്ററിനറി സര്‍ജന്‍ താത്കാലിക നിയമനം
ആലപ്പുഴ: മൃഗസംരക്ഷണ വകുപ്പില്‍ ആലപ്പുഴ ജില്ലയിലെ വിവിധ ബ്ലോക്കുകളിലേക്ക് രാത്രികാല അടിയന്തര മൃഗചികിത്സാ സേവനത്തിനായി വെറ്ററിനറി സര്‍ജന്‍ തസ്‌കികയില്‍ താത്കാലിക നിയമനം നടത്തുന്നു. ഇതിലേക്കുള്ള കൂടിക്കാഴ്ച ഓഗസ്റ്റ് 21- ന് രാവിലെ 11 മുതല്‍ 12 വരെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കും. വെറ്ററിനറി സയന്‍സ് ബിരുദം, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍, ക്ലിനിക്കല്‍ ഒബ്സ്റ്റെട്രിക്സ് ആന്റ് ഗൈനക്കോളജി, ക്ലിനിക്കല്‍ മെഡിസിന്‍, സര്‍ജറി എന്നിവയില്‍ ബിരുദാനന്തര ബിരുദം അഭിലഷണീയം. ഫോണ്‍ 0477 2252431.
ഷിഫ്റ്റ് സൂപ്പര്‍വൈസര്‍ നിയമനം
ആലപ്പുഴ: ഒരു സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഷിഫ്റ്റ് സൂപ്പര്‍വൈസര്‍ തസ്തികയില്‍ ഓപ്പണ്‍, എസ്.സി. വിഭാഗങ്ങള്‍ക്കായുളള രണ്ട് താല്‍ക്കാലിക ഒഴിവ് നിലവിലുണ്ട്. താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ഓഗസ്റ്റ് 17 നകം യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി അടുത്തുളള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ടെത്തണം. സംവരണ വിഭാഗത്തിന്റെ അഭാവത്തില്‍ മറ്റ് സമുദായക്കാരേയും പരിഗണിക്കും. യോഗ്യത : അംഗീകൃത പോളിടെക്നിക്കില്‍ നിന്നുളള ത്രിവത്സര ഡിപ്ലോമ ഇന്‍ ടെക്സ്റ്റൈല്‍ ടെക്നോളജി. പ്രായം 18-41 വയസ്സ് (നിയമാനുസൃത വയസ്സിളവ് ബാധകം). ശമ്പളം 15,000 രൂപ.
ആരോഗ്യ വകുപ്പില്‍ താത്കാലിക നിയമനം
ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് ടെക്നീഷ്യന്‍, ലബോറട്ടറി ടെക്നീഷ്യന്‍, സ്റ്റാഫ് നഴ്സ്, ഇലക്ട്രീഷ്യന്‍, ഫാര്‍മസിസ്റ്റ് തസ്തികകളില്‍ താത്കാലിക നിയമനം നടത്തുന്നു. ഓഗസ്റ്റ് എട്ടിന് രാവിലെ 10 മുതല്‍ 12 വരെ ഡയാലിസിസ് ടെക്നീഷ്യന്‍ തസ്തികയിലേക്കും ഉച്ചയ്ക്ക് രണ്ട് മുതല്‍ നാല് വരെ ലബോറട്ടറി ടെക്നീഷ്യന്‍ തസ്തികയിലേക്കും 13-ന് രാവിലെ 10 മുതല്‍ 12 വരെ സ്റ്റാഫ് നഴ്സ് തസ്തികയിലേക്കും ഉച്ചയ്ക്ക് 12 മുതല്‍ 1.30 വരെ ഇലക്ട്രീഷ്യന്‍ തസ്തികയിലേക്കും രണ്ട് മുതല്‍ നാല് വരെ ഫാര്‍മസിസ്റ്റ് തസ്തികയിലേക്കുമുള്ള കൂടിക്കാഴ്ച നടക്കും.
എംപ്ലോയബിലിറ്റി സെന്റര്‍ അഭിമുഖം
ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഓഗസ്റ്റ് ഒമ്പതിന് രാവിലെ 9.30 ന് നടക്കും. മൂന്ന് കമ്പനികളിലായി മുപ്പതോളം ഒഴിവുകളുണ്ട്. പ്ലസ് ടു, ബിരുദം. ഐ.ടി.ഐ ഡിപ്ലോമ (ഓട്ടോമൊബൈല്‍) നിശ്ചിത യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത 18 നും 35 നും ഇടയില്‍ പ്രായമുള്ള തൊഴില്‍ പരിചയമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും പങ്കെടുക്കാം. സ്പോട്ട് രജിസ്ട്രേഷന്‍ ഉണ്ടാകും. ഫോണ്‍ 0477-2230624, 0477-2230626, 8304057735.












Click it and Unblock the Notifications