മഞ്ചേരി ജില്ലാ കോടതിയിൽ ജോലി നേടാം; താത്കാലികമെങ്കിലും അവസരം, ഇപ്പോൾ അപേക്ഷിക്കാം
മലപ്പുറം ജില്ലാ കോടതിയില്‍ നിരവധി അവസരങ്ങൾ. ഓഫീസ് അറ്റന്‍ഡന്റ്/ പ്യൂണ്‍, എല്‍.ഡി ടൈപ്പിസ്റ്റ്/ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് -2 എന്നീ തസ്തികയിലാണ് ഒഴിവുകൾ. ഒഴിവുകളുടെ എണ്ണം കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. നിയമനം താത്കാലികമാണ്.
പരമാവധി 62 വയസ് വരെയാണ് പ്രായപരിധി.
യോഗ്യത
1. അപേക്ഷകര്‍ അവര്‍ അപേക്ഷിക്കുന്ന തസ്തിക അല്ലെങ്കില്‍ ഉയര്‍ന്ന തസ്തികയില്‍ നിന്നോ കോടതികളില്‍ നിന്നോ മറ്റ് സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നോ വിരമിച്ചവര്‍ ആയിരിക്കണം.
2. അപേക്ഷകര്‍ക്ക് 62 വയസ് കവിയാന്‍ പാടില്ല.
3. കോടതികളില്‍ നിന്നും വിരമിച്ചവര്‍ക്ക് മുന്‍ഗണനയുണ്ട്.

യോഗ്യതയുടേയും കൂടിക്കാഴ്ചയുടേയും അടിസ്ഥാനത്തിൽ ഓരോ തസ്തികയിലേക്കും തയ്യാറാക്കുന്ന പട്ടികയിലേക്ക് മുൻഗണനക്രമത്തിലായിരിക്കും നിയമനം നടക്കുക. മെയ് 15 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. നേരിട്ടോ തപാല്‍ മുഖനേയോ അപേക്ഷ സമര്‍പ്പിക്കാം.
അപേക്ഷ ഫോറത്തിൽ പറഞ്ഞിരിക്കുന്ന മാതൃകയിൽ വയസ്, യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം പൂർണമായ ബയോഡാറ്റ ജില്ല ജഡ്ജ്, ജില്ല കോടതി, കോടതി സമുച്ചയം, കച്ചേരിപ്പടി, മഞ്ചേരി
മലപ്പുറം - 676121 എന്ന വിലാസത്തിൽ അയക്കണം. അപേക്ഷിക്കുന്ന കത്തിന് മുകളില്‍ വിജ്ഞാപന നമ്പറും ' കരാര്‍ നിയമനത്തിനുള്ള അപേക്ഷ' എന്നും രേഖപ്പെടുത്തണം.
ആര്‍മി റിക്രൂട്ട്മെന്റ് റാലി, ജൂലൈ 18 മുതല്‍ 24 വരെ
വയനാട്: കല്‍പ്പറ്റ എം.കെ ജിനചന്ദ്ര സ്മാരക ജില്ലാ സ്റ്റേഡിയത്തില്‍ ജൂലൈ 18 മുതല്‍ 24 വരെ ആര്‍മി റിക്രൂട്ട്മെന്റ് റാലി നടക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ രേണുരാജ് അറിയിച്ചു. ജില്ലയില്‍ നടക്കുന്ന റിക്രൂട്ട്മെന്റ് റാലിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോഴിക്കോട്് ആര്‍മി റിക്രൂട്ട്മെന്റ് ഓഫീസര്‍ കേണല്‍ പി.എച്ച് മഹാഷബ്ദെ റാലി സംബന്ധിച്ച വിവരങ്ങള്‍ വിശദീകരിച്ചു.
വടക്കന്‍ ജില്ലകളിലേക്കുള്ള റിക്രൂട്ട്‌മെന്റില്‍ കോഴിക്കോട്, കാസര്‍ഗോട്,പാലക്കാട്, മലപ്പുറം, വയനാട്, തൃശ്ശൂര്‍, കണ്ണൂര്‍ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ള 4500 ഉദ്യോഗാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. ശാരീരിക ക്ഷമതാ പരിശോധനയും വിജയിക്കുന്നവര്‍ക്ക് വൈദ്യപരിശോധനയും നടത്തും. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലായി സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തും. 2018 ന് ശേഷം ഇതാദ്യമാണ് ജില്ലയില്‍ റിക്രൂട്ട്മെന്റ് റാലി നടക്കുന്നത്. ജില്ലാ കളക്ടറുടെ ചേബറില്‍ ചേര്‍ന്ന യോഗത്തില്‍ സബ് കളക്ടര്‍ മിസല്‍ സാഗര്‍ ഭരത്, ജില്ലാ സൈനികക്ഷേമ വെല്‍ഫെയര്‍ ഓഫീസര്‍ എസ്.സുജിത, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications