കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് കീഴിൽ ജോലി നേടാം; 30,000 വരെ ശമ്പളം വാങ്ങാം, വേറേയും നിരവധി ഒഴിവുകൾ
കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് കീഴിൽ ഒഴിവുകൾ. സെറാങ്, ടിന്‍ഡാല്‍, വിഞ്ച്മാന്‍, ലാസ്‌കര്‍, ടോപസ്, ബണ്ടറി, ജൂനിയര്‍ സൂപ്പര്‍ വൈസര്‍, എഞ്ചിന്‍ റൂം ഫിറ്റര്‍ പോസ്റ്റുകളിലേക്കാണ് ഒഴിവുള്ളത്. പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത.ആകെ 23 ഒഴിവുകളാണുള്ളത്. ആഗസ്റ്റ് 26 വരെ അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 25,000 രൂപ മുതല്‍ 30,000 രൂപ വരെ ശമ്പളമായി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് https://www.cochinport.gov.in/

പ്രാദേശിക ഒഴിവുകൾ വേറേയും
അക്രഡിറ്റഡ് എഞ്ചിനീയർ/ ഓവർസിയർ; പട്ടികവർഗ വിഭാഗക്കാർക്ക് അപേക്ഷിക്കാം
കോഴിക്കോട്: പട്ടികവർഗ വികസന വകുപ്പ് ആവിഷ്കരിച്ചു നടപ്പാക്കുന്ന നൂതന പദ്ധതിയായ എൻജിനീയർ/ ഓവർസിയർ നിയമനത്തിന് പട്ടികവർഗ വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 21-35. ആകെ അഞ്ച് ഒഴിവുകളാണ്.
ട്രൈബൽ ഡെവലപ്മെൻറ് ഓഫീസിൽ ഒരു ഒഴിവുണ്ട്. യോഗ്യത: ഐടി/ബിടെക് കമ്പ്യൂട്ടർ സയൻസ്/ബി എസ് സി കമ്പ്യൂട്ടർ സയൻസ്/ബിസിഎ/ കമ്പ്യൂട്ടർ സയൻസ് ഡിപ്ലോമ.
ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകൾ/ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നാല് ഒഴിവുകളാണ്. യോഗ്യത: സിവിൽ എൻജിനീയറിങ്ങിൽ ബിടെക്/ഡിപ്ലോമ/ ഐടിഐ.
ജില്ലാ തലത്തിൽ നടക്കുന്ന നേരിട്ടുള്ള അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. സേവന കാലാവധി ഒരു വർഷം. ഒരാൾ ഒന്നിലധികം ജില്ലകളിൽ അപേക്ഷിക്കാൻ പാടില്ല. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ആഗസ്റ്റ് 19 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ട്രൈബൽ ഡെവലപ്മെൻറ് ഓഫീസിലോ കോടഞ്ചേരി, പേരാമ്പ്ര ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലോ ലഭ്യമാക്കണം.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 18,000 രൂപ ഓണറേറിയം ലഭിക്കും. അപേക്ഷാഫോം കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ട്രൈബൽ ഡെവലപ്മെൻറ് ഓഫീസിലും കോടഞ്ചേരി, പേരാമ്പ്ര ട്രൈബൽ എക്സ്റ്റെൻഷൻ ഓഫീസുകളിലും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്, ഫോൺ: 0495-2376364.
ആര്‍.ടി.ഒ ഓഫീസിലേക്ക് ഹൗസ് കീപ്പിംഗ സ്റ്റാഫ് നിയമനം: അഭിമുഖം 14ന്
പാലക്കാട്: സിഡിറ്റിന്റെ എഫ്.എം.എസ്.എം.വി.ഡി പ്രൊജക്റ്റിന്റെ ഭാഗമായി ആര്‍.ടി.ഒ പാലക്കാട് ഓഫീസിലേക്ക് ഹൗസ് കീപ്പിംഗ് സ്റ്റാഫിനെ തെരഞ്ഞെടുക്കുന്നു. ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം. പ്രതിദിനവേതനം 320/-.അഭിമുഖം ഓഗസ്റ്റ് 14ന് രാവിലെ 11 മണിക്ക് പാലക്കാട് ആര്‍.ടി.ഒ ഓഫീസില്‍ നടക്കും. സമാനമായ ജോലിയില്‍ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ആവശ്യമാണ്. അര്‍ഹരായവര്‍ ബയോഡേറ്റയും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയും സര്‍ട്ടിഫിക്കറ്റുകളും സഹിതം അഭിമുഖത്തിനെത്തണമെന്ന് രജിസ്ട്രാര്‍ അറിയിച്ചു.ഫോണ്‍:8138911651.












Click it and Unblock the Notifications