Get Updates
Get notified of breaking news, exclusive insights, and must-see stories!

മിൽമയിൽ പരീക്ഷ ഇല്ലാതെ ജോലി നേടാം; ഇതാ അവസരം ..മികച്ച ശമ്പളവും

മില്‍മയുടെ കൊല്ലം ഡയറിയിൽ ഒഴിവുകൾ. കരാർ അടിസ്ഥാനത്തിലാണ് നിയമനം. പരീക്ഷയില്ലാതെ നേരിട്ട് അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്. ഒഴിവുകൾ, യോഗ്യത, ശമ്പളം തുടങ്ങിയ വിവരങ്ങൾ അറിയാം

മാര്‍ക്കറ്റിങ് ഓര്‍ഗനൈസര്‍ പോസ്റ്റിലേക്കാണ് നിയമനം. യോഗ്യത-ബിരുദം, മാര്‍ക്കറ്റിങ് സ്‌പെഷ്യലൈസേഷനോടുകൂടി മുഴുവന്‍ സമയ എം.ബി.എ ,ഡയറി/ ഫുഡ് പ്രൊഡക്ട്‌സ്/ FMCG മാര്‍ക്കറ്റിങ് ചെയ്യുന്നതില്‍ രണ്ട് വര്‍ഷത്തെ പരിചയം. പ്രായപരിധി-18 മുതൽ 40 വയസ് വരെ.ശമ്പളം 21,000 രൂപ

milmajob

ഉദ്യോഗാര്‍ഥികള്‍ ജൂലൈ 5ന് രാവിലെ 10 മണിക്ക് താഴെ നല്‍കിയിരിക്കുന്ന വിലാസത്തില്‍ അഭിമുഖത്തിന് ഹാജരാകണം. യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ ( വയസ്, ജാതി, യോഗ്യത, പ്രവൃത്തി പരിചയം എന്നിവയുടെ ) പകര്‍പ്പ്, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ കയ്യില്‍ കരുതണം. വിലാസം-മില്‍മ,കൊല്ലം ഡയറി ,P/O തേവള്ളി

സെക്യുരിറ്റി ഗാര്‍ഡ് ഒഴിവ്

സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന് കീഴിലെ മാനന്തവാടി താഴെയങ്ങാടി വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലില്‍ സെക്യുരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 20 നും 50 നുമിടയില്‍ പ്രായമുളള പുരുഷന്‍മാര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയം അഭികാമ്യം. അപേക്ഷകള്‍ ജൂലൈ 11 ന് വൈകിട്ട് നാലിനകം ലഭിക്കണം. അപേക്ഷാ ഫോറം മീനങ്ങാടി ഡിവിഷന്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍ -04936 247442

സംസ്കൃത കോളേജിൽ ഗസ്റ്റ് അധ്യാപക ഒഴിവ്

തിരുവനന്തപുരം സർക്കാർ സംസ്കൃത കോളേജിൽ 2024-2025 അധ്യയന വർഷത്തിൽ വ്യകരണ വിഭാഗത്തിലെ ഒഴിവിലേക്ക് ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ് അധ്യാപകരുടെ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള, യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ജൂലൈ 20ന് വൈകിട്ട് അഞ്ചു മണി വരെ അപേക്ഷിക്കാം. കോളേജ് വെബ്സൈറ്റിൽ (https://gsctvpm.ac.in) നൽകിയിട്ടുള്ള അപേക്ഷ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകൾ സഹിതം [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ അയച്ചു നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9188900159

താല്‍ക്കാലിക അധ്യാപക നിയമനം

തൃക്കരിപ്പൂര്‍ ഗവ. പോളിടെക്‌നിക്ക് കോളേജില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് ബ്രാഞ്ചില്‍ അസിസ്റ്റന്റ് ഇന്‍സ്ട്രക്ടര്‍ ഇന്‍ ടൈപ്പ്‌റൈറ്റിങ് തസ്തികയില്‍ താല്‍ക്കാലിക അധ്യാപക നിയമനം നടത്തുന്നു. ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ് അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് ബ്രാഞ്ചില്‍ മൂന്ന് വര്‍ഷത്തെ റഗുലര്‍ ഡിപ്ലോമയുമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തി പരിചയം മുതലായവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും ബയോഡാറ്റയും സഹിതം ജൂലൈ എട്ടിന് രാവിലെ 10 മണിക്ക് കോളേജില്‍ നടത്തുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0467-2211400, 9995145988.

]
വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

ഷൊര്‍ണൂര്‍ ഗവ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ ഒഴിവുള്ള വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ ഇന്‍ ഓട്ടോമൊബൈല്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂലൈ 10ന് രാവിലെ 11ന് നടത്തും. മൂന്ന് വര്‍ഷ ഓട്ടോമൊബൈല്‍ ഡിപ്ലോമയാണ് യോഗ്യത. പ്രവൃത്തി പരിചയം അഭികാമ്യം. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ഷൊര്‍ണൂര്‍ ഗവ ടെക്നിക്കല്‍ ഹൈസ്‌കൂള്‍ സൂപ്രണ്ട് മുന്‍പാകെ കൂടിക്കാഴ്ചയ്ക്ക് നേരിട്ട് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0466 2222197.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+