കേന്ദ്ര സർക്കാർ സ്ഥാപനത്തില്‍ ജോലി ചെയ്യാം: നിരവധി താല്‍ക്കാലിക ഒഴിവുകള്‍, ഇപ്പോള്‍ അപേക്ഷിക്കാം
ജനറ്റിക് ഇമ്പ്രൂവിമെൻറ് ഓഫ് കാസ്സവ ത്രൂ ജീൻ എഡിറ്റിംഗ് ഫോർ മോഡിഫൈഡ് സ്റ്റാര്ച് എന്ന പ്രോജെക്ടിലേക്കുള്ള വിവിധ തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പിനായി തിരുവനന്തപുരത്തെ ഐസിഎആർ കേന്ദ്ര കിഴങ്ങു വർഗ്ഗ ഗവേഷണ സ്ഥാപനത്തിൽ വെച്ച് ചുവടെ പറഞ്ഞിരിക്കുന്ന തീയതികളിൽ രാവിലെ 9.30 മണിക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും.
(യംഗ് പ്രൊഫഷണൽ I- 1 ഒഴിവ്, 8 ഫെബ്രുവരി 2024; യംഗ് പ്രൊഫഷണൽ II- 3 ഒഴിവ് , 9 ഫെബ്രുവരി 2024; പ്രോജക്ട് അസിസ്റ്റന്റ്- 1 ഒഴിവ് , 12 ഫെബ്രുവരി 2024). നിയമനം പൂർണ്ണമായും താൽക്കാലികമാണ് (മാർച്ച് 2026 വരെ അല്ലെങ്കിൽ പ്രോജക്റ്റിന്റെ കാലാവധി തീരുന്നതുവരെ, ഏതാണോ നേരത്തെയുള്ളത്).

01.02.2024-ന് 45 വയസ്സിൽ കൂടാത്ത, നിർദിഷ്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കു ബന്ധപ്പെട്ട തസ്തികകളിലേക്ക് എല്ലാ രേഖകളും സഹിതം അഭിമുഖത്തിൽ പങ്കെടുക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ കാണാം. http://www.ctcri.org/scripts/announcements.php
ഡെപ്യൂട്ടേഷൻ ഒഴിവ്
സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ രണ്ടാംഗ്രേഡ് അസിസ്റ്റന്റ് തസ്തികയിൽ 31,100-66,800 രൂപ ശമ്പള സ്കെയിലിൽ സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്ന ബിരുദ യോഗ്യതയുള്ള ക്ലറിക്കൽ ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നിർദ്ദിഷ്ട അപേക്ഷാ ഫോമിൽ ഓഫീസ് മേധാവി മുഖേനയാണ് അപേക്ഷ നൽകേണ്ടത്. ഒരു ഒഴിവാണുള്ളത്.
ഡയറക്ടർ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്കൃത കോളേജ് കാമ്പസ്, പാളയം, തിരുവനന്തപുരം- 34 എന്ന വിലാസത്തിൽ ഫെബ്രുവരി 10 നകം അപേക്ഷ ലഭിക്കണം. ഫോൺ : 0471- 233 3790, മൊബൈൽ : 8547971483.
തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം
കെല്‍ട്രോണിന്റെ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഗ്രാഫിക് ഡിസൈന്‍ (6 മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഗ്രാഫിക്‌സ് ആന്റ് വിഷ്വല്‍ ഇഫക്ട്‌സ് (3മാസം) എന്നിവയാണ് കോഴ്‌സുകള്‍. വിവരങ്ങള്‍ക്ക് ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍,ടൗണ്‍ അതിര്‍ത്തി, കൊല്ലം, ഫോണ്‍ 9995322755.
ഡെപ്യൂട്ടേഷൻ ഒഴിവ്
കേരള ലോകായുക്തയിൽ കോർട്ട് ഓഫീസർ/സെക്ഷൻ ഓഫീസർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നതിന് സർക്കാർ സർവ്വീസിൽ (സർക്കാർ വകുപ്പുകളിൽ) സമാന തസ്തികയിൽ ജോലി ചെയ്യുന്ന നിയമ ബിരുദധാരികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. സമാന തസ്തികയിൽ ജോലി ചെയ്യുന്ന വ്യക്തികളിൽ നിന്നും അപേക്ഷ ലഭ്യമാകാത്തപക്ഷം തൊട്ടുതാഴെയുള്ള തസ്തികയിൽ ജോലി ചെയ്യുന്നവരെയും പരിഗണിക്കുന്നതാണ്.
നിരാക്ഷേപ സർട്ടിഫിക്കറ്റ്, ഫോറം 144 കെ.എസ്.ആർ പാർട്ട് -1, ബയോഡേറ്റ (ഫോൺ നമ്പർ നിർബന്ധമായും ചേർക്കണം) എന്നിവ ഉള്ളടക്കം ചെയ്തിട്ടുള്ള അപേക്ഷകൾ മേലധികാരി മുഖേന 2024 ഫെബ്രുവരി മാസം 12 ന് വൈകിട്ട് 5 മണിക്ക് മുമ്പായി രജിസ്ട്രാർ, കേരള ലോകായുക്ത, നിയമസഭാ സമുച്ചയം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്.












Click it and Unblock the Notifications