Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനഡയിലും രക്ഷയില്ല, ജീവിക്കാന്‍ കഴിയുന്നില്ല: കുടിയേറ്റ ജനത നാടുവിടുന്നു, കാരണം ഇതാണ്

ടൊറന്റോ: 2025 മുതൽ ഓരോ വർഷവും 500000 പുതിയ കുടിയേറ്റക്കാരെ പ്രവേശിപ്പിക്കാനുള്ള പ്രഖ്യാപനം അടുത്തിടെയാണ് കനേഡിയ ഔദ്യോഗികമായി തന്നെ നടത്തിയത്. പാർപ്പിടം, ജോലി ഉള്‍പ്പെടെയുള്ള മേഖലകളില്‍ വലിയ പ്രതിസന്ധി നേരിടുന്ന കാലത്താണ് ഇത്തരമൊരു പ്രഖ്യാപനമെന്നതാണ് ശ്രദ്ധേയം. എന്നാല്‍ ഇപ്പോഴിതാ കുടിയേറ്റ ജനതയ്ക്ക് ആശങ്ക നല്‍കുന്ന മറ്റൊരു റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്.

രാജ്യത്തേക്ക് വരുന്ന ആളുകള്‍ വലിയ തോതില്‍ രാജ്യം വിടുന്നുവെന്നാണ് റിപ്പോർട്ട്. താങ്ങാനാവാത്ത പാർപ്പിട ചിലവും മോശം തൊഴിൽ വിപണിയും ഭാരിച്ച ആരോഗ്യ പരിരക്ഷാ സംവിധാനവും കാരണം കുടിയേറ്റക്കാർ കാനഡ വിടുന്നുവെന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കനേഡിയൻ സിറ്റിസൺഷിപ്പും (ഐസിസി), കോൺഫറൻസ് ബോർഡ് ഓഫ് കാനഡയും ചേർന്ന് 'ദി ലീക്കി ബക്കറ്റ്' എന്ന തലക്കെട്ടിൽ നടത്തിയ സംയുക്ത പഠനത്തിൽ വ്യക്തമാക്കുന്നത്.

 canada-

കണക്കുകൾ പ്രകാരം, 2017-ലും 2019-ലും കാനഡ വിടാനുള്ള പുതുമുഖങ്ങൾക്കിടയിലെ പ്രവണത പെട്ടെന്ന് വർധിച്ചു. ഇവരിൽ ഭൂരിഭാഗവും കാനഡ വിടുന്നത് നാല് വർഷത്തിനും ഏഴ് വർഷത്തിനും ഇടയിൽ രാജ്യത്ത് താമസിച്ചതിന് ശേഷമാണ്. ഓരോ വർഷവും പുതിയ കുടിയേറ്റക്കാർ കാനഡയിലെ ജനസംഖ്യയിൽ ഏകദേശം 1.3 ശതമാനം വർധനവ് നല്‍കുന്നുണ്ട്.

"കാനഡ ഒന്ന് ശ്രമിച്ചുനോക്കിയതിന് ശേഷം, പലരും രാജ്യം വിടുകയാണ്. പല തരത്തിലുള്ള പ്രതിസന്ധികളാണ് അവർ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇത് കുടിയേറ്റക്കാരുടെ മാത്രം പ്രശ്നമല്ല. എല്ലാവരും ഇത്തരം അവസ്ഥകളിലൂടെ കടന്ന് പോകുന്നുണ്ട്" പഠനത്തിന് നേതൃത്വം നല്‍കിയ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കനേഡിയൻ സിറ്റിസൺഷിപ്പിന്റെ സിഇഒ ഡാനിയൽ ബെർണാർഡ് പറഞ്ഞു.

"ഭവനം, ആരോഗ്യ സംരക്ഷണം തുടങ്ങിയ പ്രധാന മേഖലകളിലെ രൂക്ഷമായ ക്ഷാമം നികത്താൻ കാനഡ കുടിയേറ്റക്കാരെ കൂടുതൽ കൂടുതൽ ആശ്രയിക്കുന്നതിനാൽ, അവരെ നിലനിർത്താനുള്ള ഞങ്ങളുടെ കഴിവ് സുപ്രധാന ദേശീയ താൽപ്പര്യത്തിന്റെ വിഷയമായി മാറുകയാണ്. ലളിതമായി പറഞ്ഞാൽ, കാനഡയ്ക്ക് പുതുമുഖങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിച്ചില്ലെങ്കില്‍ ഈ പ്രവണത തുടരും." ഡാനിയൽ ബെർണാർഡ് കൂട്ടിച്ചേർക്കുന്നു.

"കുടിയേറ്റം സാമ്പത്തിക വളർച്ചയിലേക്ക് നയിക്കുകയും തൊഴിലാളി-റിട്ടയർ അനുപാതം മെച്ചപ്പെടുത്തുകയും പണപ്പെരുപ്പം കൂട്ടുന്ന തൊഴിൽ ക്ഷാമം ലഘൂകരിക്കുകയും ചെയ്യുന്നുവെന്ന് ഈ മേഖലയിലെ ഞങ്ങളുടെ ഗവേഷണങ്ങൾ കാണിക്കുന്നു. എന്നാല്‍ കുടിയേറ്റക്കാർ കാനഡയിൽ എത്തിക്കഴിഞ്ഞാൽ രാജ്യത്ത് അവരെ നിലനിർത്തേണ്ടത് പ്രധാനമാണ്. അതിന് അവർക്ക് ആവശ്യമായ തൊഴില്‍, മിതമായ നിരക്കിലുള്ള താമസ സൌകര്യം എന്നിവ നല്‍കണം" പഠനം നടത്തിയ കോൺഫറൻസ് ബോർഡ് ഓഫ് കാനഡയിലെ എക്‌സിക്യൂട്ടീവ് ഡയറക്ടർ സ്റ്റെഫാൻ ഫൊർനിയർ

ഉയർന്ന ജീവിതച്ചെലവും ജോലി ക്ഷാമവും പാർപ്പിട പ്രതിസന്ധിയുമാണ് കാനഡ വിട്ടുപോകാന്‍ തങ്ങളെ പ്രേരിപ്പിക്കുന്നതെന്നാണ് കുടിയേറ്റ ജനതയെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകളും പറയുന്നത്. ജോലി സ്ഥലത്തിന് വളരെ ദൂരെയാണ് പലപ്പോഴും താമസം ലഭ്യമാവുന്നത്. ഇത് വലിയ തോതിലുള്ള യാത്രാ ചിലവിന് കാരണമാകുന്നുവെന്നാണ് 10 വർഷമായി കാനഡയിൽ താമസിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള എമില്‍സണ്‍ ജോസ് പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+