Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനഡ വിളിക്കുന്നു: നിരവധി ഒഴിവുകള്‍, ശമ്പളം മണിക്കൂറിന് 3500 രൂപ വരെ, ഡിഗ്രി വേണമെന്നും നിർബന്ധമില്ല

കാനഡയില്‍ ഒരു ജോലി നേടുക എന്നുള്ളത് ഏവരുടേയും സ്വപ്നമാണ്. ഇപ്പോള്‍ കേരളത്തിലുള്ളവർ മാത്രമല്ല, നിലവില്‍ കാനഡയില്‍ പഠിക്കാന്‍ പോയവരും അവിടെ മികച്ച ജോലി തേടിക്കൊണ്ടിരിക്കുകയായിരിക്കും. ജോലി ലഭിച്ചവരാവട്ടെ കൂടുതല്‍ ആനുകൂല്യവും ശമ്പളവും ലഭിക്കുന്ന മറ്റൊരു ജോലി ലഭിച്ചാല്‍ അങ്ങോട്ട് മാറാനും തയ്യാറാണ്. അത്തരത്തിലുള്ളവർക്ക് സന്തോഷം നല്‍കുന്ന ഒരു വാർത്തയാണ് ഇവിടെ പങ്കുവെക്കുന്നത്.

കനേഡിയന്‍ പ്രവിശ്യയായ ബ്രിട്ടീഷ് കൊളംബിയയില്‍ നിന്നാണ് ഈ വാർത്ത വരുന്നത്. മണിക്കൂറിന് മുപ്പത് ഡോളറിനും നാല്‍പ്പത് ഡോളറിനും (2479-3305 ഇന്ത്യന്‍ രൂപ) ഇടയില്‍ ശമ്പളം ലഭിക്കുന്ന നിരവധി ജോലികള്‍ക്ക് പ്രവിശ്യയില്‍ ഡിമാന്‍ഡ് വർധിക്കുന്നുവെന്നാണ് റിപ്പോർട്ട്. ബ്രിട്ടീഷ് കൊളംബിയ സർക്കാർ പറയുന്നതനുസരിച്ച്, ഈ ജോലികൾക്ക് അടുത്ത 10 വർഷത്തിനുള്ളിൽ മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതൽ ഡിമാൻഡും ശമ്പളവും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

canada job

വാൻകൂവർ ദ്വീപുകൾ, തോംസൺ-ഒകനാഗൻ, നോർത്ത് ഈസ്റ്റ്, നോർത്ത് കോസ്റ്റ്, നെചാക്കോ, മെയിൻലാൻഡ്/സൗത്ത് വെസ്റ്റ്, കൂറ്റെനൈ, കാരിബൂ എന്നിവ ഉൾപ്പെടുന്ന മേഖലയാണ് ബ്രിട്ടീഷ് കൊളംബിയ. ലഭ്യമായ തൊഴിൽ അവസരങ്ങളുടെ എണ്ണവും തൊഴിൽ വളർച്ചയുടെ നിരക്കും അടിസ്ഥാനമാക്കിയായിരിക്കും നിയമനം.

മസാജ് തെറാപ്പിസ്റ്റ്, അഗ്രികള്‍ച്ചറല്‍ ടെക്നോളജിസ്റ്റ് ആന്‍ഡ് ടെക്നീഷ്യന്‍സ്, യൂസർ സപ്പോർട്ട് ടെക്നീഷ്യന്‍, ഹെല്‍ത്ത് ഇന്‍ഫർമേഷന്‍ മാനേജ്മെന്റ്, ഫെസിലിറ്റ് ഓപ്പറേഷന്‍ ആന്‍ഡ് മെയിന്റന്‍സ് മാനേജേഴ്സ്, മെഡിക്കല്‍ ലബോറട്ടറി ടെക്നോളജിസ്റ്റ്, ഇന്‍ഷൂറന്‍സ് അഡ്ജസ്റ്റേഴ്സ് ആന്‍ഡ് ക്ലെയിം എക്സാമിനേഴ്സ് തുടങ്ങിയ മേഖലയിലും ഒഴിവുകള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ ജോലികള്‍ക്കെല്ലാമുള്ള വിദ്യാഭ്യാസ യോഗ്യത ഡിപ്ലോമ മാത്രമാണ്.

എംപ്ലോയ്‌മെന്റ് ഇൻഷുറൻസ്-ഇമിഗ്രേഷൻ-ബോർഡർ സർവീസസ്-റവന്യൂ ഓഫീസർമാർ, കുടുംബം-വിവാഹം എന്നിവയുമായി ബന്ധപ്പെട്ട കൗൺസിലർമാർ, കോർപ്പറേറ്റ് സെയിൽസ് മാനേജർമാർ, ലാൻഡ്സ്കേപ്പ് ആർക്കിടെക്റ്റുകൾ, വെബ് ഡിസൈനർമാരും ഡെവലപ്പർമാരും, ഇൻഫർമേഷൻ സിസ്റ്റംസ് ടെസ്റ്റിംഗ് ടെക്നീഷ്യൻമാർ, ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസേഴ്സ് ആന്‍ഡ് മാർക്കറ്റിംഗ് റിസർച്ചേഴ്സ് തുടങ്ങിയ മേഖലയിലും ഒഴിവുകളുണ്ട്. ഈ ജോലികളിലേക്കുള്ള വിദ്യാഭ്യാസ യോഗ്യത ഡിഗ്രിയാണ്.

canada job

ഈ വർഷം ബ്രിട്ടീഷ് കൊളംബിയയില്‍ 1,017,000 തൊഴിലവസരങ്ങൾ ഉണ്ടായിരിക്കുമെന്നാണ് ചില കണക്കുകള്‍ സൂചിപ്പിക്കുന്നത്. എല്ലാ വർഷവും, തൊഴിൽ ഒഴിവുകൾ മൊത്തം തൊഴിലിന്റെ ഏകദേശം 3.5% വരികയും ചെയ്യും. ജനസംഖ്യയും തൊഴിൽ ശക്തിയും വർധിച്ച് വരുന്നതിനാല്‍ തൊഴിലുടമകൾക്ക് വിരമിക്കുന്ന തൊഴിലാളികളെ മാറ്റി നിയമിക്കേണ്ടതുണ്ട്. ഇതിലൂടെ ഏകദേശം 636,000 തൊഴിലവസരങ്ങൾ ഉണ്ടാകും.

ശേഷിക്കുന്ന 381,000 തൊഴിലവസരങ്ങൾ സാമ്പത്തിക മേഖലയുടെ വിപുലീകരണത്തിന്റെ ഭാഗമാണ്. അതായത് സാമ്പത്തിക രംഗത്തിന്റെ വികാസത്തിന്റെ ഫലമായി ഉണ്ടാകുന്ന പുതിയ തൊഴിലവസരങ്ങളായിരിക്കും ഇവ. 2023 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ബ്രിട്ടീഷ് കൊളംബിയയിലെ പുതിയ നിയമം അനുസരിച്ച് ഒരു തൊഴിലാളിക്ക് ഏറ്റവും കുറഞ്ഞ് മണിക്കൂറിന് 16.75 ഡോളർ മിനിമം വേതനമായി നല്‍കണമെന്നാണ് പറയുന്നത്.

ബ്രിട്ടീഷ് കൊളംബിയയിലെ സർക്കാർ ജോലികളെ കുറിച്ച് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. സർക്കാർ മേഖലയ്ക്ക് പുറമെ സ്വകാര്യ മേഖലയിലും നിരവധി ഒഴിവുകള്‍ ലഭ്യമാണ്. വിശ്വസനീയമായ ഏജന്‍സികള്‍ മുഖേനയോ അല്ലെങ്കില്‍ നേരിട്ടോ ഇത്തരം ജോലികളിലേക്ക് നിങ്ങള്‍ക്ക് അപേക്ഷിക്കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+