Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനഡയ്ക്ക് ഇതിലും വലിയ പണി കിട്ടാനുണ്ടോ?; ഇന്ത്യക്കാരോടാണോ കളി..രണ്ടാം സ്ഥാനത്ത് പോലും ഇല്ല

വിദേശ പഠനത്തിൽ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായ കാനഡയെ പിന്തള്ളി ജർമ്മിനി. എഡ്‌ടെക് മേജർ അപ്‌ഗ്രേഡിൻ്റെ വാർഷിക സ്റ്റഡി എബ്രോഡ് ട്രെൻഡ്‌സ് റിപ്പോർട്ട് പ്രകാരം കാനഡ രണ്ടാം സ്ഥാനത്ത് പോലുമില്ല. യൂറോപ്യൻ രാജ്യങ്ങൾക്ക് പ്രിയമേറുകയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

റിപ്പോർട്ടിൽ രണ്ടാം സ്ഥാനത്ത് യു എസ് എ (27.6ശതമാനം) ആണ്. മൂന്നാം സ്ഥാനത്ത് യുകെയും (9.5 ശതമാനം).48.8 ശതമാനം പേരും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളാണ് തിരഞ്ഞെടുക്കുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. റിപ്പോർട്ട് അനുസരിച്ച്, യൂറോപ്യൻ യൂണിയനിൽ, ജർമ്മനി (32.6%), അയർലൻഡ് (3.9%), ഫ്രാൻസ് (3.3%), മറ്റ് യൂറോപ്യൻ രാജ്യങ്ങൾ (9%) എന്നിവയാണ് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനങ്ങൾ. യുകെയിലേക്ക് പറക്കുന്നവരുടെ എണ്ണത്തിലും വലിയ കുറവാണ് റിപ്പോർട്ട് ചെയ്തത് (11.34 ശതമാനം). എന്നിരുന്നാലും കാനഡയെക്കാൾ ആവശ്യക്കാർ യുകെയ്ക്കാണ്.

 canada3

എന്തുകൊണ്ട് കാനഡയോടും യുകെയോടുമുള്ള പ്രിയം കുറയുന്നു?

കഴിഞ്ഞ വർഷം മെയ് മാസത്തിൽ പ്രസിദ്ധീകരിച്ച സർവ്വേയിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞെടുക്കുന്ന രാജ്യം കാനഡയായിരുന്നു. എന്നാൽ വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ്, അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്ക് പ്രതിസന്ധി സൃഷ്ടിക്കുന്ന നയങ്ങൾ, ഇന്ത്യ-കാനഡ സംഘർഷം ഇതെല്ലാം തിരിച്ചടിക്ക് കാരണമായെന്നാണ് വിലയിരുത്തപ്പെടുന്നത്.അതേസമയം, ആശ്രിത വിസ നയം പിൻവലിച്ചതാണ് യുകെയ്ക്ക് തിരിച്ചടിയായത്.

എന്തുകൊണ്ട് ജർമ്മനിയോട് പ്രിയം കൂടി

താങ്ങാനാവുന്നതും ഉയർന്ന നിലവാരമുള്ളതുമായ വിദ്യാഭ്യാസം തന്നെയാണ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് വിദ്യാർത്ഥികളെ ആകർഷിക്കുന്നതെന്നാണ് റിപ്പോർട്ട് പറയുന്നത്. കുറഞ്ഞ ചെലവിലുള്ള വിദ്യാഭ്യാസം, മികച്ച പഠന പരിസ്ഥിതി,സൗഹൃദപരമായ കുടിയേറ്റ നയങ്ങൾ, വൈവിധ്യമാർന്ന സാംസ്കാരിക അനുഭവങ്ങൾ ഇവയെല്ലാം ജർമ്മനിയെ പ്രിയപ്പെട്ടതാക്കുന്നു.

കുറഞ്ഞത് 16-25 ലക്ഷം വരെയെ വിദേശ പഠനത്തിനായി ചെലവഴിക്കാനാകൂവെന്നാണ് സർവ്വേയിൽ പങ്കെടുത്ത 41.1 ശതമാനം പേരും അഭിപ്രായപ്പെട്ടത്. എന്നാൽ 40.4 ശതമാനം പേർ 26-50 ലക്ഷം വരേയും 5.1 ശതമാനം പേർ 50 ലക്ഷം വരേയെന്നും അഭിപ്രായം പങ്കുവെച്ചു. സർവേയിൽ പങ്കെടുത്തവരിൽ 66.5% പേരും വിദേശ പഠനത്തിനായി വായ്പ ആവശ്യമാണെന്ന അഭിപ്രായം പങ്കിട്ടവരാണ്.

റിപ്പോർട്ട് പ്രകാരം വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്നവരിൽ ഭൂരിഭാഗവും എഞ്ചിനീയറിംഗ് പശ്ചാത്തലമുള്ളവരാണ്. രണ്ടാം സ്ഥാനത്ത് കൊമേഴ്സ് ബിരുദദാരികളും.മികച്ച ജോലി എന്ന സ്വപ്നം തന്നെയാണ് വിദേശ രാജ്യങ്ങളിലേക്കുള്ള പ്രധാന ആകർഷണമെന്നും സർവ്വേയിൽ പങ്കെടുത്തവർ പറയുന്നു. ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനും പിആറിനുമെല്ലാം അത് കഴിഞ്ഞ് മാത്രേ പ്രാധാന്യമുള്ളൂവെന്നും സർവ്വേയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും ചൂണ്ടിക്കാട്ടുന്നു.ടയർ 1/മെട്രോകൾ (42.8%), ടയർ 2, ടയർ 3 (57.2%) നഗരങ്ങളിൽ ഉടനീളമുള്ള 25,000-ത്തിലധികം ആളുകളാണ് സർവ്വേയിൽ പങ്കെടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+