Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനഡ മോഹം ആർക്കും വേണ്ട: വിദ്യാർത്ഥി-തൊഴില്‍ പെർമിറ്റുകള്‍ കുത്തനെ ഇടിഞ്ഞു; നിയന്ത്രണങ്ങള്‍ ഫലം കണ്ടു

കാനഡയിലേക്ക് എത്തുന്ന പുതിയ വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ രേഖപ്പെടുത്തുന്നത് റെക്കോർഡ് നിരക്കിലുള്ള കുറവ്. 2024-ന്റെ ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ, 2025-ലെ ആദ്യ ആറ് മാസങ്ങളിൽ 214520 വിദേശ വിദ്യാർത്ഥികളുടേയും തൊഴിലാളികളുടേയും കുറവാണ് ഉണ്ടായതെന്ന് കണക്കുകള്‍ പറയുന്നു. അതായത് മൊത്തം വരവില്‍ 57 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്.

2024-ന്റെ ജനുവരി മുതൽ ജൂൺ വരെ, കാനഡ 2,45,137 തൊഴിൽ പെർമിറ്റുകളും 1,25,034 പഠന പെർമിറ്റുകളും നൽകിയിരുന്നു. എന്നാൽ, 2025-ന്റെ ഇതേ കാലയളവിൽ, തൊഴിൽ പെർമിറ്റുകളുടെ എണ്ണം 1,19,234 ആയും പഠന പെർമിറ്റുകൾ 36,417 ആയും കുറഞ്ഞു. അതായത് അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള പെർമിറ്റുകളിൽ 70%-ത്തിലധികം ഇടിവും, വിദേശ തൊഴിൽ പെർമിറ്റുകളിൽ 50% ഇടിവുമാണ് ഉണ്ടായിരിക്കുന്നത്.

canada

2024-ന്റെ ജനുവരി-ജൂൺ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ, 2025-ന്റെ ആദ്യ ആറ് മാസങ്ങളിൽ 88,617 വിദ്യാർത്ഥികളുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. 2024 ഏപ്രിലിൽ 45,806 പഠന പെർമിറ്റുകൾ നൽകിയിരുന്നെങ്കിൽ, 2025 ഏപ്രിലിൽ ഇത് 8543 ആയി കുറഞ്ഞു. 2025 മാർച്ചിലാണ് ഏറ്റവും കുറവ് പെർമിറ്റുകൾ (3,819) നൽകപ്പെട്ടത്. 2025 മെയ്, ജൂൺ മാസങ്ങളിൽ യഥാക്രമം 4,553, 4,185 പെർമിറ്റുകൾ മാത്രമാണ് നൽകിയതെന്നും രേഖകള്‍ കാണിക്കുന്നു.

2024-ൽ കാനഡ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള പഠന പെർമിറ്റുകൾക്ക് വാർഷിക പരിധി ഏർപ്പെടുത്തിയതാണ് വിദേശത്ത് നിന്നുള്ള ഇടിവിന് പ്രധാനമായം കാരണമായത്. 2024 ജനുവരിയിൽ, രണ്ട് വർഷത്തെ പഠന പെർമിറ്റ് അപേക്ഷകൾക്ക് പരിധി നിശ്ചയിച്ചതായി സർക്കാർ അറിയിച്ചു. ഈ നടപടിയിലൂടെ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണം ഏകദേശം 40% കുറയ്ക്കുകയും, വിദ്യാർത്ഥികൾ കൂടുതലുള്ള പ്രദേശങ്ങളിലെ വാടക വിപണിയിലെ സമ്മർദ്ദം ലഘൂകരിക്കുകയും ചെയ്തു. ഈ വാർഷം ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) ആകെ 4,37,000 പഠന പെർമിറ്റുകൾ നൽകാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇത് 2024-നെ അപേക്ഷിച്ച് 10% കുറവാണ്.

പഠന പെർമിറ്റ് വിതരണം കർശനമാക്കുന്നതിനായി കാനഡ സ്വീകരിച്ച മറ്റ് ചില പരിമിതികള്‍ താഴെ പറയുന്നവയാണ്.

പ്രവിശ്യാ അറ്റസ്റ്റേഷൻ ലെറ്റർ: എല്ലാ പഠന പെർമിറ്റ് അപേക്ഷകളും ഒരു പ്രവിശ്യയോ ടെറിട്ടറിയോ നൽകുന്ന അറ്റസ്റ്റേഷൻ ലെറ്റർ ഉൾപ്പെടുത്തണം.

പോസ്റ്റ്-ഗ്രാജുവേഷൻ വർക്ക് പെർമിറ്റ് (PGWP): 2024 സെപ്റ്റംബർ 1 മുതൽ, കരിക്കുലം ലൈസൻസിംഗ് ക്രമീകരണത്തിന്റെ ഭാഗമായ പഠന പരിപാടികളിൽ ചേരുന്ന വിദ്യാർത്ഥികൾക്ക് ബിരുദാനന്തര വർക്ക് പെർമിറ്റിന് അർഹതയില്ല.

ഓപ്പൺ വർക്ക് പെർമിറ്റ് നിയന്ത്രണങ്ങൾ: മാസ്റ്റേഴ്സ്, ഡോക്ടറൽ പ്രോഗ്രാമുകളിലെ വിദ്യാർത്ഥികളുടെ ജീവിത പങ്കാളികൾക്ക് മാത്രമാണ് ഓപ്പൺ വർക്ക് പെർമിറ്റുകൾ ലഭ്യമാകുക. അണ്ടർഗ്രാജുവേറ്റ്, കോളേജ് പ്രോഗ്രാമുകളിലെ വിദ്യാർത്ഥികളുടെ ജീവിത പങ്കാളികൾക്ക് ഇനി ഈ അവകാശം ലഭിക്കില്ല.

അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിലെ കുറവ്, കാനഡയിലെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കും സമ്പദ്‌വ്യവസ്ഥയ്ക്കും കാര്യമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാമെന്നും വിലയിരുത്തപ്പെടുന്നു. വിദ്യാർത്ഥികൾ, പ്രത്യേകിച്ച് ഇന്ത്യ, ചൈന, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർ, കാനഡയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ സംഭാവന നൽകുന്നു. 2024-ൽ, അന്താരാഷ്ട്ര വിദ്യാർത്ഥികൾ കാനഡയുടെ സമ്പദ്‌വ്യവസ്ഥയിലേക്ക് 22 ബില്യൺ CAD-ലധികം സംഭാവന ചെയ്തതായിട്ടാണ് കണക്കാക്കപ്പെടുന്നത്.

എന്നാൽ, വിദ്യാർത്ഥികളുടെ എണ്ണം കുറയ്ക്കുന്നതിലൂടെ, വാടക വിപണിയിലെ സമ്മർദ്ദം കുറയ്ക്കാനും താമസ സൗകര്യങ്ങളിലെ തിരക്ക് ലഘൂകരിക്കാനും സർക്കാരിന് കഴിഞ്ഞു. എന്നിരുന്നാലും, ഈ നയങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വരുമാനത്തെ ബാധിക്കുകയും, ചില കോളേജുകളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുകയും ചെയ്തിരിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+