Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനഡയുടെ ആ തീരുമാനത്തിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആശങ്ക വേണ്ട; ഇതാ മറ്റ് വഴികൾ

ഡൽഹി: കാനഡയിൽ പഠനത്തിനായി എത്തുന്ന അന്തർദേശീയ വിദ്യാർഥികളുടെ പങ്കാളികൾക്കുള്ള വർക്ക് പെർമിറ്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള കാനഡയുടെ തീരുമാനം ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് പഞ്ചാബിൽ നിന്നുള്ളവർക്ക വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്. പങ്കാളികൾക്കുള്ള വർക്ക് പെർമിറ്റ് മാസ്റ്റേഴ്സ്, ഡോക്ടറൽ പ്രോഗ്രാമുകളിലും മെഡിസിൻ, നിയമം പോലെയുള്ള പ്രഫഷനൽ പ്രോഗ്രാമുകളിലും മാത്രമായി ചുരുക്കാനായിരുന്നു കാനഡ തീരുമാനിച്ചത്. വിദേശ വിദ്യാർത്ഥികളുടെ എണ്ണം അടക്കം നിയന്ത്രിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായിട്ട് കൂടിയായിരുന്ന നടപടി.

തീരുമാനം സ്പൗസ് വിസ ഉപയോഗപ്പെടുത്താൻ ലക്ഷ്യമിട്ട് ഡിപ്ലോമ കോഴ്സുകളിൽ ചേർന്നവർക്കാണ് വലിയ തിരിച്ചടിയായത്. പങ്കാളി വർക്ക് പെർമിറ്റിൽ ജോലി നേടാൻ ലക്ഷ്യം വെച്ച് ഉറപ്പിച്ചിരുന്ന വിവാഹങ്ങൾ പോലും പ്രതിസന്ധിയിലാകുന്ന സാഹചര്യം പോലും ഉണ്ടായിരുന്നു. അതേസമയം മാർച്ച് 19 ന് മുൻപ് അപേക്ഷ സമർപ്പിച്ചവരാണ് നിങ്ങളെങ്കിൽ തീർച്ചയായും നിങ്ങളുടെ പങ്കാളികളെ ഒപ്പം കൊണ്ടുവരാനുള്ള അവസരം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. മാത്രമല്ല ചില പ്രൊഫഷണൽ കോഴ്സിൽ ചേർന്നവരുടെ പങ്കാളികൾക്കും വിസ പെർമിറ്റിന് അനുമതി ഉണ്ട്. ഏതൊക്കെയാണെന്ന് വിശദമായി അറിയാം

canada1

• സർവ്വകലാശാലകളിലോ അല്ലെങ്കിൽ പോളിടെക്നിക് സ്ഥാപനങ്ങളിലോ മാസ്റ്റേഴ്സ് ഡിഗ്രി, അല്ലെങ്കിൽ ഡോക്ടർ ഡിഗ്രി പ്രോഗ്രാം പൂർത്തിയായവർക്ക്.

• ബാച്ചിലർ ഓഫ് ലോ അല്ലെങ്കിൽ ജൂറിസ് ഡോക്ടർ (LLB, JD, BCL)

• ഡോക്ടർ ഓഫ് മെഡിസിൻ (MD)

• ഡോക്ടർ ഓഫ് ഒപ്‌റ്റോമെട്രി (OD)

• ഫാർമസി (PharmD, BS, BSc, BPharm)

• ഡോക്ടർ ഓഫ് വെറ്ററിനറി മെഡിസിൻ (DVM)

• ബാച്ചിലർ ഓഫ് സയൻസ് ഇൻ നഴ്സിംഗ് (BScN, BSN, BNSc)

• ബാച്ചിലർ ഓഫ് എഡ്യൂക്കേഷൻ (ബി. എഡ്.)

• ബാച്ചിലർ ഓഫ് എഞ്ചിനീയറിംഗ് (B.Eng,BE, BASc)

മാർച്ച് 18 ന് ശേഷം അപേക്ഷിച്ചവരെങ്കിൽ ഇതരവഴികൾ നിങ്ങൾക്ക് നിലവിൽ ഉണ്ട്. പഠനം പൂർത്തിയാക്കി വർക്ക് പെർമിറ്റിന് അർഹത നേടി പങ്കാളികളെ കൂടെ കൊണ്ടുപോകാം. അല്ലെങ്കിൽ മാസ്റ്റേഴ്സ്, അല്ലെങ്കിൽ പിഎച്ച്ഡി പ്രോഗ്രാമുകൾക്ക് രജിസ്റ്റർ ചെയ്യാം. ഇവർക്ക് വളരെ വേഗത്തിൽ തന്നെ സ്പൗസ് വിസ ലഭിക്കും.

താത്കാലിക ഓപ്ഷൻ ഇങ്ങനെ

മറ്റ് പ്രോഗ്രാമുകളിലേക്ക് മാറാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് സന്ദർശക വിസയിൽ പങ്കാളികളെ കൊണ്ടുവരാം, അല്ലെങ്കിൽ വർക്ക് പെർമ്മിറ്റിനായി എൽഎംഐഎയ്ക്ക് ശ്രമിക്കാം.അതേസമയം പങ്കാളികൾക്ക് വർക്ക് പെർമിറ്റിന് അനുമതി ലഭിക്കില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+