കാനഡയില്‍ കാര്യങ്ങള്‍ തകിടം മറഞ്ഞു; എന്നാലും പ്രതീക്ഷ: പാർട് ടൈം ജോലികള്‍ കണ്ടെത്താന്‍ ഇതാ 5 വഴികള്‍
മലയാളികളുടെ വർധിച്ച് വരുന്ന കുടിയേറ്റ സ്വപ്നങ്ങള്‍ക്ക് വിലങ്ങുതടിയായി നിരവധി പ്രതിസന്ധികളാണ് ഉയർന്ന് വന്നിട്ടുള്ളത്. പ്രധാന കുടിയേറ്റ ലക്ഷ്യങ്ങളിലൊന്നായ കാനഡയില്‍ തന്നെയാണ് പ്രതിസന്ധി ഏറ്റവും കൂടുതല്‍ ശക്തം. വിദേശ കുടിയേറ്റം നിയന്ത്രിക്കുന്നതിനായി പലവിധത്തിലുള്ള നിയന്ത്രണങ്ങള്‍ സർക്കാർ ഏർപ്പെടുത്തി വരികയാണ്. പുതുതായി കുടിയേറാന്‍ ആഗ്രഹിക്കുന്നവരേയും ഇതിനോടകം തന്നെ രാജ്യത്ത് എത്തിയവരേയും ഈ നിയന്ത്രണങ്ങള്‍ വലിയ രീതിയില്‍ തന്നെ ബാധിക്കുന്നുണ്ട്.
പ്രതിസന്ധികള്‍ ശക്തമാണെങ്കിലും മറുവശത്ത് ഏതെങ്കിലും സാഹചര്യത്തിലൂടെ കാനഡയിലേക്ക് എത്തിപ്പെടാന്‍ ശ്രമിക്കുന്ന നിരവധി വിദ്യാർത്ഥികളും ഇപ്പോഴുമുണ്ട്. കാനഡയില്‍ എത്തിപ്പെട്ടാല്‍ തന്നെ ഇവർ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി ഒരു പാർട് ടൈം ജോലി കണ്ടുപിടിക്കുക എന്നുള്ളതായിരിക്കും. പഠനാവശ്യത്തിന് വലിയ തുക വേണ്ടി വരുന്നതിനാല്‍ തന്നെ പാർട് ടൈം ജോലി ചെയ്താണ് ഇന്ത്യന്‍ വിദ്യാർത്ഥികളില്‍ ബഹുഭൂരിപക്ഷവും കാനഡയില്‍ മുന്നോട്ട് പോകുന്നത്.

തുടക്കത്തിലൊക്കെ പാർട് ടൈം ജോബ് കണ്ടെത്തുക എന്നുള്ളത് അത്ര ആയാസമുള്ള കാര്യമായിരുന്നില്ല. എന്നാല്‍ നിലവിലെ സാഹചര്യം ഇതില്‍ നിന്നും ഏറെ വിഭിന്നമാണ്. ഈ കാരണങ്ങളാലൊക്കെ തന്നെ കാനഡയില്‍ ഒരു പാർട് ടൈം ജോലി എങ്ങനെ കണ്ടെത്താം എന്ന് അറിഞ്ഞിരിക്കേണ്ടത് ഏറെ പ്രധാനപ്പെട്ടതാണ്. ഇവിടെയിതാ കാനഡയില്‍ ഒരു വിദ്യാർത്ഥിക്ക് ഏതൊക്കെ മാർഗ്ഗങ്ങളിലൂടെ പാർട് ടൈം ജോലി സ്വന്തമാക്കാം എന്നതിനെക്കുറിച്ച് വിശദമായി പറയുകയാണ്.
യുഎഇ സ്വന്തമാക്കിയത് ചരിത്ര നേട്ടം: ലോകം 2% വളർന്നപ്പോള്‍ യുഎഇയുടെ നേട്ടം 14.6; കണക്ക് നിരത്തി ഷെയ്ഖ് മക്തൂം
യൂണിവേഴ്സിറ്റി കരിയർ സർവീസസ്
കനേഡിയൻ യൂണിവേഴ്സിറ്റികൾ വിദ്യാർത്ഥികൾക്ക് കരിയർ സപ്പോർട്ട് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിന്റെ ഭാഗമായി മികച്ച റെസ്യൂമെകൾ നിർമ്മിക്കുന്നതിനും അഭിമുഖങ്ങൾക്ക് തയ്യാറെടുക്കുന്നതിനും യൂണിവേഴ്സിറ്റികള്‍ തന്നെ വിദ്യാർത്ഥികളെ സഹായിക്കുന്നു. ചില യൂണിവേഴ്സിറ്റികൾ വിദ്യാർത്ഥികൾക്ക് പാർട്ട് ടൈം തൊഴിൽ അവസരങ്ങൾ എളുപ്പത്തിൽ കണ്ടെത്താൻ കഴിയുന്ന തൊഴിൽ മേളകളും നടത്തുന്നു. ഒരു പാർട് ടൈം ജോലി ആഗ്രഹിക്കുന്ന വിദ്യാർത്ഥിയാണെങ്കില്‍ യൂണിവേഴ്സിറ്റി കരിയർ സർവീസസ് മികച്ച ബന്ധം പുലർത്തുന്നത് നല്ലതാണ്.
ലോക്കല്‍ കമ്മ്യൂണിറ്റി നെറ്റ്‌വർക്ക്
കാനഡയിലെ, പ്രത്യേകിച്ച് ചെറിയ നഗരങ്ങളിലെ, കമ്മ്യൂണിറ്റി അധിഷ്ഠിത തൊഴിൽ വിപണികൾ ഏഫെ ശക്തമാണ്. പ്രാദേശിക ബിസിനസുകൾ പലപ്പോഴും കമ്മ്യൂണിറ്റി സെന്ററുകളിലും പൊതു ലൈബ്രറികളിലും ജോലി ഒഴിവുകൾ പോസ്റ്റ് ചെയ്യുന്നു. വിവരങ്ങൾ ശേഖരിക്കുന്നതിനും ജോലിക്ക് അപേക്ഷിക്കുന്നതിനും വിദ്യാർത്ഥികൾ ഈ സ്ഥലങ്ങൾ സന്ദർശിക്കുന്നത് ഉചിതമായിരിക്കും.
നേരിട്ട് ബന്ധപ്പെടുക
കാനഡയിൽ ഒരു പാർട്ട് ടൈം ജോലി കണ്ടെത്തുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്ന് ബിസിനസ് സ്ഥാപനങ്ങളെ നേരിട്ട് സമീപിക്കുക എന്നതാണ്. വിദ്യാർത്ഥികൾക്ക് ഷോപ്പിംഗ് മാളുകളും ബിസിനസ് ഡിസ്ട്രിക്റ്റുകളും സന്ദർശിച്ച് വിവിധ സ്റ്റോറുകളിലെ ജോലി ഒഴിവുകളെക്കുറിച്ച് അന്വേഷിക്കാം. ചില തൊഴിലുടമകൾ ഇത്തരത്തില്‍ സമീപിക്കുന്നവർക്ക് ജോലി നല്‍കാന്‍ കൂടുതല്‍ താല്‍പര്യപ്പെടുന്നവരാണ്. കൂടാതെ റീട്ടെയിൽ അല്ലെങ്കിൽ ഫുഡ് സർവ്വീസ് വ്യവസായങ്ങളിൽ ഇവർ ജോലി വാഗ്ദാനം ചെയ്യുന്നു.
റിക്രൂട്ട്‌മെന്റ് സേവനങ്ങൾ
സ്വന്തമായി ഒരു ജോലി കണ്ടെത്താന്‍ സാധിക്കുന്നില്ലെങ്കില്‍ പ്രൊഫഷണൽ റിക്രൂട്ട്‌മെന്റ് സേവനങ്ങളെ ബന്ധപ്പെടുന്നത് വളരെയധികം സഹായകരമായിരിക്കും റാൻഡ്‌സ്റ്റാഡ് കാനഡ, റോബർട്ട് ഹാഫ്, സ്റ്റുഡന്റ് വർക്ക്സ് തുടങ്ങിയ സ്ഥാപനങ്ങൾ അന്താരാഷ്ട്ര വിദ്യാർത്ഥികളെ പാർട്ട് ടൈം ജോലി നേടാന്‍ സഹായിക്കുന്ന സ്ഥാപനങ്ങളാണ്.
ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ
ഇൻഡീഡ് കാനഡ, JobBank.gc.ca, Workopolis.com, Monster.ca തുടങ്ങിയ വിവിധ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടേയും പാർട് ടൈം ജോലി കണ്ടെത്താന്‍ സാധിക്കും. ഇത്തരത്തില്‍ പ്രവർത്തിക്കുന്ന നിരവധി പ്ലാറ്റ് ഫോമുകളുണ്ട്. ഇതിലൂടെ വിദ്യാർത്ഥികൾക്ക് പ്രൊഫൈലുകൾ സൃഷ്ടിക്കാനും അനുയോജ്യമായ ജോലി അവസരങ്ങൾക്ക് അപേക്ഷിക്കാനും അനുവദിക്കുന്നു.












Click it and Unblock the Notifications