കാനഡയുടെ പുതിയ തീരുമാനം; ഇന്ത്യക്കാർക്കും കോളടിച്ചു, ഗുണങ്ങൾ പലതാണ്
അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് പിന്നാലെ പോസ്റ്റ് ഗ്രാജ്വേഷൻ വർക്ക് പെർമിറ്റിലും പുതിയ മാറ്റങ്ങൾ അവതരിപ്പിച്ചിരിക്കുകയാണ് കാനഡ. ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് ഇനി മുതൽ മൂന്ന് വർഷം വർക്ക് പെർമിറ്റ് അനുവദിക്കുമെന്നതാണ് ഇതിൽ പ്രധാനം. വിദേശ വിദ്യാർത്ഥികളെ രാജ്യത്തേക്ക് കൂടുതൽ ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കാനഡയുടെ പുതിയ നീക്കം.
അതേസമയം സെപ്റ്റംബർ 1 മുതൽ ഡിപ്ലോമ അല്ലെങ്കിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം ബിരുദധാരികൾക്കുള്ള വർക്ക് പെർമിറ്റ് നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. നേരത്തേ ഡിപ്ലോമ പ്രോഗ്രാം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് വർക്ക് പെർമിറ്റിന് അനുമതി ഉണ്ടായിരുന്നു.ജോലിക്കും പിആർ നേടുന്നതിനും ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് കൂടുതൽ ഊന്നൽ നൽകുന്നതാണ് കാനഡയുടെ ഇപ്പോഴത്തെ നീക്കം എന്നത് ശ്രദ്ധേയമാണ്. എന്തായാലും പുതിയ ക്രമീകരണങ്ങൾ അന്തർദേശീയ വിദ്യാർത്ഥികളുടെ ജോലി സാധ്യതകളെ മാത്രമല്ല എൻറോൾമെൻ്റ് ട്രെൻഡുകളെയും ഇന്ത്യൻ വിദ്യാർത്ഥികൾക്കിടയിൽ ഉന്നത വിദ്യാഭ്യാസത്തിനുള്ള ലക്ഷ്യസ്ഥാനമെന്ന നിലയിൽ കാനഡയുടെ പ്രധാന്യം വർധിപ്പിക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പുതിയ ക്രമീകരണങ്ങൾ ഇന്ത്യക്കാരെ എങ്ങനെ ബാധിക്കുമെന്ന് നോക്കാം
1. ബിരുദാനന്തര ബിരുദത്തിനായി കൂടുതൽ ഇന്ത്യക്കാർ രാജ്യത്ത് എത്തുന്നുണ്ടെന്നാണ് കണക്കുകൾ. പുതിയ മാറ്റത്തോടെ 3 വർഷത്തേക്കുള്ള വർക്ക് പെർമിറ്റുകൾ കൂടുതൽ ഉപയോഗപ്പെടുത്താൻ വിദ്യാർത്ഥികൾക്ക് സാധിക്കും
2. മുൻപ് കുറഞ്ഞ ധൈർഘ്യമുള്ള മാസ്റ്റർ പ്രോഗ്രാമുകളിൽ എന്റോൾ ചെയ്ത വിദ്യാർത്ഥികൾക്ക് വർക്ക് പെർമിറ്റിന് അനുമതി ഉണ്ടായിരുന്നില്ല. എന്നാൽ ചെറിയ കാലയളവിലുള്ള ബിരുദാനന്തര ബിരുദ പഠനം പൂർത്തിയാക്കിയവർക്കും വർക്ക് പെർമിറ്റിന് അവസരുണ്ടെന്നത് മികച്ച അവസരങ്ങൾക്കാണ് വഴി തുറന്നിരിക്കുന്നത്. ഇത് കൂടുതൽ പേർക്ക് പ്രയോജനപ്പെടുത്താനാകും.
3.ബിരുദധാരികൾക്ക് കാനഡയിൽ തൊഴിൽ ചെയ്യുവാനുള്ള കാലാവധി നീട്ടിയത് അവരുടെ കരിയറിലെ വ്യത്യസ്തമായ മേഖലകളെക്കുറിച്ചറിയുവാനും പ്രൊഫഷണൽ മേഖലിലെ വളർച്ചയ്ക്കും മാത്രമല്ല, കാനഡയിൽ സ്ഥിരതാമസത്തിനുള്ള സാധ്യതയും വർധിപ്പിക്കുന്നു.
4.അതേസമയം വിദ്യാർഥികളുടെ പങ്കാളികൾക്കുള്ള വർക്ക് പെർമിറ്റ് മാസ്റ്റേഴ്സ്, ഡോക്ടറൽ പ്രോഗ്രാമുകളിലും മെഡിസിൻ, നിയമം പോലെയുള്ള പ്രഫഷനൽ പ്രോഗ്രാമുകളിലേക്ക് മാത്രം ചുരുക്കിയ കാനഡയുടെ നടപടി ഇന്ത്യക്കാർക്ക് വലിയ തിരിച്ചടിയാണ് നൽകുന്നത്. പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നും ഇത്തരത്തിൽ പങ്കാളി വിസയിൽ കാനഡയിലേക്ക് ചേക്കേറാനൊരുങ്ങുന്നവർ നിരവധിയാണ്. പുതിയ തീരുമാനം നിരവധി പേരുടെ സ്വപ്നങ്ങൾ ഇല്ലാതാക്കും.












Click it and Unblock the Notifications