Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനഡ പണി തന്നുവെന്ന് കരുതി നിരാശ വേണ്ട: ഇതാ കുടിയേറാന്‍ 8 രാജ്യങ്ങള്‍;ചിലവും അറിയാം

അന്തർദ്ദേശീയ വിദ്യാർത്ഥികളുടെ പ്രവേശനം നിയന്ത്രിക്കുന്ന കാനഡയുടെ സമീപകാല നയം വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന നിരവധി വിദ്യാർത്ഥികളുടെ മോഹങ്ങള്‍ക്കാണ് തിരിച്ചടി നല്‍കിയത്. ഇതോടെ കാനഡയ്ക്ക് പകരം മറ്റ് പല പാശ്ചാത്യ രാജ്യങ്ങളിലേക്കുമുള്ള ഇന്ത്യന്‍ വിദ്യാർത്ഥികളുടെ ഒഴുക്ക് ശക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിദേശ വിദ്യാഭ്യാസത്തിന് ശ്രമിക്കുന്നവർ പ്രധാനമായും നോക്കുക ഗുണനിലവാരമുള്ള വിദ്യാഭ്യാസം, താങ്ങാനാവുന്ന ചിലവ്, അന്തർദ്ദേശീയ വിദ്യാർത്ഥികളോടുള്ള സമീപനം, വർക്ക് പെർമിറ്റ് എന്നിവയാണ്. ഇത്തരം കാര്യങ്ങള്‍ മുന്‍ നിർത്തി ഇന്ത്യന്‍ വിദ്യാർത്ഥികള്‍ക്ക് കാനഡയ്ക്ക് പകരം ആശ്രയിക്കാവുന്ന ഏതാനും വിദ്യാഭ്യാസ സ്ഥാപനങ്ങളെ പരിചയപ്പെടുത്തുകയാണ് ഇവിടെ.

 canada

ജർമ്മനി

അസാധാരണമായ വിദ്യാഭ്യാസ സമ്പ്രദായത്തിനും ഗവേഷണ കേന്ദ്രീകരണത്തിനും പേരുകേട്ട ജർമ്മനി അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള ഒരു പ്രധാന ലക്ഷ്യ സ്ഥാനമാണ്. ഇവിടെയുള്ള പൊതു സർവ്വകലാശാലകൾ ദേശീയത പരിഗണിക്കാതെ ട്യൂഷൻ രഹിത ബിരുദ പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്നു. താമസം, ഭക്ഷണം, ഗതാഗതം, ആരോഗ്യ ഇൻഷുറൻസ് എന്നിവ ഉൾപ്പെടെ ബെർലിൻ അല്ലെങ്കിൽ മ്യൂണിക്ക് പോലുള്ള നഗരങ്ങളിലെ ജീവിതച്ചെലവ് പ്രതിമാസം 850 യൂറോ മുതൽ 1200 യൂറോ വരെയാണ്.

അയർലൻഡ്

ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട രാജ്യങ്ങളില്‍ ഒന്നായ അയർലണ്ടിലെ സർവ്വകലാശാലകൾ ആഗോളതലത്തിൽ മികച്ച 3 ശതമാനത്തിനുള്ളിൽ റാങ്ക് ചെയ്യുന്നു. STEM, സാങ്കേതിക മേഖലകൾ എന്നിവയ്ക്ക് പേരുകേട്ടതാണ് ഇവിടുത്തെ സർവ്വകലാശാലകള്‍. പരമ്പരാഗത ലക്ഷ്യസ്ഥാനങ്ങളെ അപേക്ഷിച്ച് അല്‍പം ചിലവേറിയതാണെങ്കിലും ഗുണനിലാവരുമുള്ള വിദ്യാഭ്യാസമാണ് അയർലണ്ടിന്റെ പ്രത്യേകത.

ന്യൂസിലാന്റ്

ഉയർന്ന വിദ്യാഭ്യാസ നിലവാരത്തോടുകൂടിയ സന്തുലിതമായ ജീവിതശൈലി വാഗ്ദാനം ചെയ്യുന്ന ന്യൂസിലാൻ്റിലെ ബിരുദ കോഴ്സുകൾക്ക് അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് പ്രതിവർഷം 22000- 32,000 ന്യൂസിലന്ഡ്‍ഡോളർ(ഏകദേശം 13,000 മുതൽ 19,000 വരെ യൂറോ) ചിലവാകും. ബിരുദാനന്തര ബിരുദ കോഴ്സുകൾ പ്രതിവർഷം 26000 മുതൽ 37000 ന്യൂസിലന്ഡ്‍ഡോളർ വരെയാണ് ചിലവ്. വാർഷിക ജീവിതച്ചെലവ് ശരാശരി 20000 NZ$ ആയിരിക്കും.

ദക്ഷിണ കൊറിയ

'ദക്ഷിണ കൊറിയ 300K പ്രോജക്റ്റ്' എന്ന മഹത്തായ പദ്ധതിക്ക് കീഴിൽ, ദക്ഷിണ കൊറിയൻ വിദ്യാഭ്യാസ മന്ത്രാലയം 2027-ഓടെ 300,000 അന്തർദ്ദേശീയ വിദ്യാർത്ഥികളെ രാജ്യത്തേക്ക് എത്തിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്. ഈ സംരംഭം ഭാഷാ തടസ്സങ്ങൾ ലഘൂകരിക്കുകയും സ്ഥിരതാമസ പ്രക്രിയകൾ കാര്യക്ഷമമാക്കുകയും ചെയ്യും. ഇത് യോഗ്യരായ വിദ്യാർത്ഥികൾക്ക് സ്ഥിരതാമസത്തിനുള്ള സമയം വലിയ തോതില്‍ കുറയ്ക്കുകയും ചെയ്യുന്നു.

ഹംഗറി

താങ്ങാനാവുന്ന ട്യൂഷൻ ഫീസും (പ്രതിവർഷം € 1,200 മുതൽ € 5,000 വരെ) ന്യായമായ ജീവിതച്ചെലവും കൊണ്ട് ഹംഗറി മറ്റ് രാജ്യങ്ങളില്‍ നിന്നും വേറിട്ടുനിൽക്കുന്നു. രാജ്യത്തെ പ്രശസ്തമായ സർവ്വകലാശാലകളിലുടനീളം വൈവിധ്യമാർന്ന ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസ പരിപാടികൾ ഹംഗറി വാഗ്ദാനം ചെയ്യുന്നു.

ഇറ്റലി

ഇറ്റലിയിലെ പ്രതിമാസ വാടക 200 യൂറോയ്ക്കും 300 യൂറോയ്ക്കും ഇടയിലാണ്, വാർഷിക ട്യൂഷൻ ഫീസ് 900 മുതൽ 4000 യൂറോ വരെയാണ്.

മാൾട്ട

മെഡിറ്ററേനിയൻ സംസ്കാരത്തിൻ്റെയും വിദ്യാഭ്യാസ മികവിൻ്റെയും സവിശേഷമായ ഒരു കൂട്ടുകെട്ട് വാഗ്ദാനം ചെയ്യുന്ന രാജ്യമാണ് മാള്‍ട്ട്. വിദ്യാർത്ഥികൾക്ക് പ്രതിമാസ വാടക ഏകദേശം 700 യൂറോയും വാർഷിക ട്യൂഷൻ ഫീസ് 5000 നും 7500 യൂറോയ്ക്കും ഇടയിലാണ്.

സ്വീഡൻ

നൂതനവും ഗവേഷണ കേന്ദ്രീകൃതവുമായ വിദ്യാഭ്യാസത്തിന് പേരുകേട്ട സ്വീഡനില്‍ EU/EEA ഇതര വിദ്യാർത്ഥികൾക്കുള്ള ട്യൂഷൻ ഫീസ് പ്രതിവർഷം 7500 മുതൽ 25000 വരെ യൂറോയാണ്. കോഴ്സും യൂണിവേഴ്സിറ്റിയും അനുസരിച്ച് ഇത് വ്യത്യാസപ്പെടുന്നു. ശരാശരി ജീവിതച്ചെലവ് പ്രതിമാസം 950 യൂറോയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+