Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനഡ മോഹങ്ങള്‍ കൈവിടാറായിട്ടില്ല: സന്തോഷ വാർത്ത, 5 ലക്ഷത്തോളം പേർക്ക് പൗരത്വം നല്‍കും

കുടിയേറ്റക്കാർക്കായി വന്‍ തോതില്‍ പൗരത്വം നല്‍കാനുള്ള പദ്ധതിയുമായി കനേഡിയന്‍ വിദേശ കാര്യ മന്ത്രാലയം. കാനഡയുടെ ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലറാണ് വിശാലവും സമഗ്രവുമായ ഒരു പ്രോഗ്രാം അവതരിപ്പിക്കാനുള്ള നീക്കത്തെക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. അനധികൃതമായി കുടിയേറി രാജ്യത്ത് എത്തിയവർക്കും ഈ പദ്ധതിയുടെ ഭാഗമായി പൗരത്വം ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

2025-ഓടെ പ്രതിവർഷം 500000 കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുന്ന കാനഡയുടെ വിശാലമായ ഇമിഗ്രേഷൻ പദ്ധതിയുമായി ഈ പദ്ധതി ചേർന്ന് നില്‍ക്കുന്നുവെന്നും മില്ലർ ദി ഗ്ലോബൽ ആൻഡ് മെയിലിനോട് പറഞ്ഞു. റിപ്പോർട്ട് അനുസരിച്ച്, കാനഡയിലെ നിലവിലുള്ള ജനസംഖ്യയിൽ 300000 മുതൽ 600000 വരെ വ്യക്തികൾ സാധുവായ ഡോക്യുമെന്റേഷൻ ഇല്ലാതെ താമസിക്കുന്നുണ്ട്.

canada-

കൃത്യമായ രേഖകളില്ലാതെ രാജ്യത്ത് പ്രവേശിച്ചവർ മാത്രമല്ല, താൽക്കാലിക തൊഴിലാളികളായോ അന്തർദ്ദേശീയ വിദ്യാർത്ഥികളായോ നിയമപരമായി എത്തിയവർക്കും ഈ പദ്ധതിയുടെ ഭാഗമായി പൗരത്വം ലഭിക്കും. കനേഡിയന്‍ പൗരത്വത്തിനായി ശ്രമിക്കുന്നു മലയാളികള്‍ ഉള്‍പ്പെടേയുള്ള ഇന്ത്യക്കാർക്ക് ഏറെ ആശ്വാസം നല്‍കുന്ന നടപടിയായി ഇത് മാറും.

അതേസമയം എല്ലാ രേഖകളില്ലാത്ത വ്യക്തികൾക്കും, പ്രത്യേകിച്ച് അടുത്തിടെ രാജ്യത്ത് പ്രവേശിച്ചവർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ലെന്ന് മന്ത്രി മില്ലർ വ്യക്തമാക്കി. രേഖകളില്ലാത്ത കുടിയേറ്റക്കാർക്ക് അവരുടെ സ്റ്റാറ്റസ് ക്രമപ്പെടുത്തുന്നതിനുള്ള നടപടിക്രമങ്ങൾ വിശദീകരിക്കുന്ന ഒരു നിർദ്ദേശം അടുത്ത് തന്നെ കാബിനറ്റിൽ അവതരിപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിദേശ വിദ്യാർത്ഥികള്‍ വലിയ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം വരുന്നത്. താമസ സൌകര്യങ്ങള്‍ക്കുള്ള വാടക, വിദ്യാഭ്യാസ ചിലവ് തുടങ്ങിയ കാര്യങ്ങളിലൊക്കെ സമീപകാലത്ത് വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. അടുത്ത രണ്ട് വർഷത്തേക്ക് നിലവിലെ ഇമിഗ്രേഷൻ ലക്ഷ്യങ്ങൾ നിലനിർത്താനാണ് സർക്കാർ തീരുമാനം.

അതേസമയം, കാനഡയിൽ പഠിക്കാനുള്ള ഇന്ത്യയിൽ നിന്നുള്ള സ്റ്റുഡന്റ് വിസ അപേക്ഷകളുടെ എണ്ണത്തിൽ വലിയ തോതില്‍ ഇടിവ് രേഖപ്പെടുത്തുന്നതായുള്ള റിപ്പോർട്ട് അടുത്തിടെ പുറത്ത് വന്നിരുന്നു. വീസ ചട്ടങ്ങള്‍ ശക്തമാക്കിയതും കുടിയേറ്റ ജനതയ്ക്ക് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുന്നതുമായ കനേഡിയന്‍ സർക്കാറിന്റെ നടപടികളാണ് വിദ്യാർത്ഥി വിസയെ ബാധിച്ചതെന്നാണ് വിലയിരുത്തല്‍.

2023-ന്റെ അവസാന പകുതിയിൽ ഏകദേശം 40% കുറവാണ് വിസ അപേക്ഷകരുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്. അന്താരാഷ്‌ട്ര വിദ്യാർത്ഥികളുടെ സാമ്പത്തിക ചിലവിലെ വർദ്ധനവ് സംബന്ധിച്ച കനേഡിയന്‍ സർക്കാറിന്റെ സമീപകാല പ്രഖ്യാപനങ്ങളും വിദ്യാർത്ഥി വിസകളിലെ വെല്ലുവിളികൾ കൂടുതൽ സങ്കീർണ്ണമാക്കുന്നു. ഈ സാഹചര്യത്തില്‍ തുടർന്നും വിസകളുടെ എണ്ണത്തില്‍ വലിയ ഇടിവുണ്ടാകാനാണ് സാധ്യത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+