Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനഡയിൽ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് വീണ്ടും തിരിച്ചടി; പാർട്ട് ടൈം ജോലി സമയം വെട്ടിക്കുറച്ചു

അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള പാർട്ട് ടൈം ജോലി സമയത്തിൽ പുതിയ സമയമാറ്റവുമായി കാനഡ. സെപ്തംബർ മുതൽ, അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ 24 മണിക്കൂർ വരെ മാത്രമേ കാമ്പസിന് പുറത്ത് ജോലി ചെയ്യാൻ സാധിക്കൂവെന്നാണ് സർക്കാർ വ്യക്തമാക്കയത്. കൊവിഡ് കാലത്ത് സമയപരിധി 20 മണിക്കൂറായി താത്കാലികമായി നിശ്ചയിച്ചിരുന്നു. ഈ പരിധി അവസാനിരിക്കെയാണ് പുതിയ മാറ്റം അവതരിപ്പിച്ചിരിക്കുന്നത്.

'കാനഡയുടെ നിയമങ്ങളിൽ മാറ്റങ്ങൾ നടപ്പാക്കേണ്ടതുണ്ട്. അല്ലെങ്കിൽ പഠനം എന്ന ലക്ഷ്യത്തിനേക്കാൾ ഉപരി ജോലി ചെയ്യാൻ ആഗ്രഹിച്ചെത്തുന്നവരെ ലക്ഷ്യം വെയ്ക്കുന്ന തരത്തിലാകും നമ്മുടെ പഠന പ്രോഗ്രാമുകൾ. വിദ്യാർത്ഥികൾ അവരുടെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് അന്താരാഷ്ട്ര വിദ്യാർത്ഥി പ്രോഗ്രാം കൊണ്ട് കാനഡ ലക്ഷ്യം വെയ്ക്കുന്നത്'.പുതിയ മാറ്റം പ്രഖ്യാപിച്ച് കൊണ്ട് കുടിയേറ്റ മന്ത്രി മാർക്ക് മില്ലർ പറഞ്ഞു.

canadaback-

വിവിധ ഘടകങ്ങൾ പരിഗണിച്ചാണ് പുതിയ തൊഴിൽ പരിധി 24 മണിക്കൂറായി നിജപ്പെടുത്താൻ തീരുമാനിച്ചതെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ വ്യക്തമാക്കി. 80 ശതമാനത്തിലധികം അന്തർദേശീയ വിദ്യാർത്ഥികളും നിലവിൽ ആഴ്ചയിൽ 20 മണിക്കൂറിലധികം ജോലി ചെയ്യുന്നുണ്ട്. അതേസമയം ആഴ്ചയിൽ 30 മണിക്കൂറിന് മുകളിൽ ജോലി ചെയ്യുന്നത് വിദ്യാർത്ഥികളുടെ അക്കാദമിക് പ്രകടനത്തെ പ്രതികൂലമായി ബാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നേരത്തേ 40 മണിക്കൂർ ജോലി ചെയ്യാമെന്നായിരുന്നു വ്യവസ്ഥ.

അതേസമയം പുതിയ തീരുമാനം വിദ്യാർത്ഥികളെ ദോഷകരമായി ബാധിക്കുമെന്ന മുന്നറിയിപ്പാണ് വിദഗ്ധരും നൽകുന്നത്. പഠന പെർമിറ്റുകളും തൊഴിൽ വിസകളും തമ്മിലുള്ള അന്തരം തന്നെ ഇല്ലാതാക്കുന്നതാണ് പുതിയ പരിഷ്കാരമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. വേനൽക്കാലത്ത് ക്ലാസുകൾ സജീവമല്ലാതിരിക്കുന്ന സമയങ്ങളിൽ അന്തർദ്ദേശീയ വിദ്യാർത്ഥികൾക്ക് എത്ര സമയം വേണമെങ്കിലും ജോലി ചെയ്യാം. ഇതിൽ യാതൊരു നിയന്ത്രണവുമില്ല. എന്നാൽ 30 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്നത് പഠനത്തിൽ നിന്നും വിദ്യാർത്ഥികളുടെ ശ്രദ്ധ തിരിയാൻ കാരണമാകുമെന്ന മുന്നറിയിപ്പാണ് മാക്ക് മില്ലർ നൽകുന്നത്.

അതേസമയം വിദ്യാർഥി വിസകൾ ഇക്കൊല്ലം 35 ശതനാനം വെട്ടിക്കുറച്ചിരിക്കുകയാണ് കാനഡ. 2 വർഷത്തേക്കാണു നിയന്ത്രണം. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കു സെപ്റ്റംബർ 1 മുതൽ പോസ്റ്റ് ഗ്രാജ്വേറ്റ് (പഠനാനന്തര) വർക്ക് പെർമിറ്റ് അനുവദിക്കില്ലെന്നും കാനഡ വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാർഥികളുടെ പങ്കാളികൾക്കുള്ള വർക്ക് പെർമിറ്റ് മാസ്റ്റേഴ്സ്, ഡോക്ടറൽ പ്രോഗ്രാമുകളിലും മെഡിസിൻ, നിയമം പോലെയുള്ള പ്രഫഷനൽ പ്രോഗ്രാമുകളിലും മാത്രമായി ചുരുക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+