ഡ്രൈവർമാർക്ക് കാനഡയില്‍ നിരവധി അവസരം: ഉയർന്ന ശമ്പളത്തിന് പുറമെ വമ്പന്‍ ആനുകൂല്യങ്ങളും
ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലായി നിരവധി മലയാളികളാണ് ഡ്രൈവിങ് ജോലിയില്‍ ഏർപ്പെട്ടിരിക്കുന്നത്. വീടുകളിലേയും സ്ഥാപനങ്ങളിലേയും ജോലിക്ക് പുറമെ ടാക്സികളിലും ലോറികളിലും വലിയ ട്രക്കുകളിലും മലയാളികള്‍ ഡ്രൈവിങ് ജോലികള്‍ ചെയ്യുന്നു. ഇതില്‍ ഏറ്റവും കഠിനവും സാഹസികതയുമേറിയ ജോലി ട്രക്കുകളിലേതാണെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
അധ്വാനം കൂടുതലായതിനാല്‍ തന്നെ വലിയ ശമ്പളവും വിദേശ രാജ്യങ്ങളിലെ ട്രക്ക് ഡ്രൈവർമാർക്ക് ലഭിക്കുന്നു. അതുകൊണ്ട് തന്നെ വിദേശത്തേക്ക് ഡ്രൈവർമാരായി പോവാന്‍ താല്‍പര്യപ്പെടുന്നവരും ഏറെയാണ്. ഇപ്പോഴിതാ വിദേശ ജോലി ആഗ്രഹിക്കുന്ന ഡ്രൈവർമാർക്ക് സന്തോഷം നല്‍കുന്ന ഒരു വാർത്തയാണ് കാനഡയില്‍ നിന്നും പുറത്ത് വരുന്നത്.

ലോകമെമ്പാടുമുള്ള വിദഗ്ധ ട്രക്ക് ഡ്രൈവർമാർക്ക് അന്താരാഷ്ട്ര തലത്തിൽ പരിശീലനം നൽകുന്ന നിരവധി അവസരങ്ങളാണ് കാനഡ വാഗ്ദാനം ചെയ്യുന്നത്. വിശാലമായ ഭൂപ്രദേശം, കുതിച്ചുയരുന്ന സമ്പദ്‌വ്യവസ്ഥ, വിപുലീകരിക്കപ്പെട്ട ഗതാഗത വ്യവസായം എന്നിവയാൽ സമീപകാലത്ത് ട്രക്ക് മേഖലയില്‍ വലിയ തോതിലുള്ള ഒഴിവുകളുള്ള റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
ഹൈവേകളിലൂടെ സഞ്ചരിച്ച് വിവിധ പ്രവിശ്യകള്‍ക്കും പ്രദേശങ്ങള്‍ക്കും ഇടടയില്‍ ചരക്കുകള്‍ എത്തിക്കുക എന്നുള്ളതാണ് പ്രധാന ജോലി. പലപ്പോഴും ദീർഘ ദൂര യാത്രകളായിരിക്കും ഇത്. എന്നാല്‍ കമ്പനികള്‍ പലപ്പോഴും മികച്ച സൌകര്യങ്ങളും ആനുകൂല്യങ്ങളുമാണ് ഡ്രൈവർമാർക്ക് കാനഡയില്‍ നല്‍കി വരുന്നത്. മികച്ച ശമ്പളവും ലഭിക്കും. മികച്ച പ്രവർത്തി പരിചയം മാത്രമാണ് യോഗ്യതയായി മുന്നോട്ട് വെക്കുന്നത്.
ട്രക്കിംഗ് വ്യവസായം കാനഡയുടെ സമ്പദ്‌വ്യവസ്ഥയിൽ ഗണ്യമായ സംഭാവനയാണ് നല്‍കി വരുന്നത്. ഭക്ഷണം, ഉപഭോക്തൃ ഉൽപന്നങ്ങൾ, നിർമ്മാണ സാമഗ്രികൾ എന്നിവ പോലുള്ള ചരക്കുകൾ കൊണ്ടുപോകുന്നതിനുള്ള ഉത്തരവാദിത്തമേറിയ വിതരണ ശൃംഖലയുടെ ഒരു സുപ്രധാന ഘടകം കൂടിയാണ് ട്രക്ക് ഡ്രൈവർമാർ. 260,000-ലധികം ഡ്രൈവർമാർ ഈ മേഖലയില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഗതാഗത മേഖലയിലെ ഏറ്റവും വലിയ തൊഴിൽദാതാക്കളിൽ ഒരാള്‍ കൂടിയാണ് ട്രക്കിങ് മേഖല. ജനസംഖ്യാ വളർച്ച, ഇ-കൊമേഴ്‌സ് വിപുലീകരണം, വർദ്ധിച്ച വ്യാപാര പ്രവർത്തനങ്ങൾ തുടങ്ങിയ ഘടകങ്ങൾ കാരണം ട്രക്ക് ഡ്രൈവർമാരുടെ ആവശ്യവും സ്ഥിരമായി ഉയർന്ന് നില്‍ക്കുന്നു. ദീർഘദൂര ട്രക്ക് ഡ്രൈവിംങ് ജോലിയില്‍ പ്രവേശിക്കുന്നവർ, പലപ്പോഴും വിവിധ പ്രവിശ്യകളിലുടനീളം അല്ലെങ്കിൽ കാനഡ-യു.എസ് അതിർത്തിയിലേക്ക് പോലും ചരക്ക് കൊണ്ടുപോവേണ്ടി വരും.
ദീർഘദൂര ട്രക്ക് ഡ്രൈവർമാർക്ക് സാധാരണയായി മറ്റ് ഡ്രൈവർമാരുമായി താരതമ്യപ്പെടുത്തുമ്പോൾ ഉയർന്ന ശമ്പളമാണ് ലഭിക്കുക. റോഡിൽ ചെലവഴിച്ച മണിക്കൂറുകളും ദൂരവും കണക്കിലെടുത്തായിരിക്കും പലപ്പോഴും ശമ്പളം. ഇതിന് പുറമെ മാസ ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ നിയമിക്കുന്ന പ്രാദേശിക ട്രക്ക് ഡ്രൈവർമാരുണ്ട്. ട്രക്ക് ഡൈവർമാരുടെ ജോലിക്കായുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.












Click it and Unblock the Notifications