Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്റ്റുഡന്റ് വിസയില്‍ പുതിയ പരിഷ്കരണത്തിന് കാനഡ: ഇന്ത്യന്‍ വിദ്യാർത്ഥികള്‍ക്ക് ദോഷമോ? അറിയേണ്ടതെല്ലാം

സ്റ്റുഡന്റ് വിസ പ്രോഗ്രാമില്‍ പുതിയ പരിഷ്കാരങ്ങളുമായി കാനഡ ഇമിഗ്രേഷൻ, റെഫ്യൂജീസ്, സിറ്റിസൺഷിപ്പ് വകുപ്പ്. പരിഷ്കരണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും സുസ്ഥിരമായ പ്രവേശനം, യഥാർത്ഥ വിദ്യാർത്ഥികളെ തിരിച്ചറിയൽ, നിയമങ്ങള്‍ പാലിക്കല്‍, തുടങ്ങി വിദ്യാർത്ഥികളുടെ യഥാർത്ഥ ലക്ഷ്യം തിരിച്ചറിയുന്നത് ഉള്‍പ്പെടേയുള്ള കാര്യങ്ങള്‍ പരിഷ്കരണത്തില്‍ ഉണ്ടാവുമെന്നാണ് സൂചന.

മികച്ച വിദ്യാഭ്യാസം ഉറപ്പ് നല്‍കുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിശ്വാസ്യത ഉറപ്പ് (ട്രസ്റ്റഡ് ഇന്‍സ്റ്റിറ്റ്യൂഷന്‍ ഫ്രെയിംവർക്ക്) വരുത്താനുള്ള നിർദേശങ്ങളും ഉണ്ടാവും. അന്തർദേശീയ വിദ്യാർത്ഥികൾക്ക് സുരക്ഷിതവും സമ്പന്നവുമായ അനുഭവം ഉറപ്പാക്കുകയെന്നുള്ളതാണ് പരിഷ്കരണങ്ങളുടെ അടിസ്ഥാന ലക്ഷ്യമെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്.

 canada

ചില മാനദണ്ഡങ്ങൾ പാലിക്കുന്ന സ്ഥാപനങ്ങളെ വിശ്വസ്ത സ്ഥാപനങ്ങളായി പട്ടികപ്പെടുത്തും. ഈ പദവിയുടെ പൂർണ്ണമായ മാനദണ്ഡങ്ങള്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ലെങ്കിലും, അപേക്ഷകർക്ക് കാര്യക്ഷമവും വേഗത്തിലുള്ളതുമായ പ്രോസസ്സിംഗ് പൂർത്തിയാക്കുന്നതിന് വിശ്വസനീയമായ സ്ഥാപനങ്ങൾക്ക് പ്രയോജനം ലഭിക്കുമെന്ന് ഐആർസിസി സൂചിപ്പിച്ചു.

നിലവിൽ, അന്താരാഷ്‌ട്ര വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്ന ഏതൊരു കനേഡിയൻ സ്ഥാപനത്തെയും ഒരു നിയുക്ത പഠന സ്ഥാപനമായി (DLI) തരംതിരിച്ചിരിക്കണം. അതത് പ്രവിശ്യാ അല്ലെങ്കിൽ പ്രാദേശിക ഗവൺമെന്റാണ് ഇതിന് അംഗീകാരം നല്‍കുന്നത്. കനേഡിയൻ സ്റ്റഡി പെർമിറ്റിന് അപേക്ഷിക്കുന്നതിന് അന്തർദ്ദേശീയ വിദ്യാർത്ഥികൾക്ക് ഒരു ഡിഎൽഐയിൽ നിന്നുള്ള അഡ്മിഷന്‍ ലെറ്റർ ലഭിച്ചിരിക്കേണ്ടതാണ്.

പുതിയ ട്രസ്റ്റഡ് ഇൻസ്റ്റിറ്റ്യൂഷൻ ചട്ടക്കൂട് കാനഡയുടെ നിയുക്ത പഠന സ്ഥാപനങ്ങൾക്കിടയിൽ (ഡിഎൽഐ) രണ്ട് തലങ്ങളുള്ള ഒരു ഘടന സൃഷ്ടിക്കും. ഇതില്‍ ചിലത് വിശ്വസനീയമായ സ്ഥാപനങ്ങളായി അംഗീകരിക്കപ്പെടുമ്പോള്‍ മറ്റുള്ളവയെ വിശ്വസനീയമല്ലാത്ത സ്ഥാനങ്ങളായും പട്ടികപെടുത്തും.

2023 ജൂണിലാണ് ഇത്തരമൊരു ആശയം ആദ്യമായി ഉയർന്ന് വരുന്നത്. സ്ട്രാറ്റജിക് ഇമിഗ്രേഷൻ അവലോകനത്തിന്റെയും ഐഎസ്പിയുടെ പരിശോധനയുടെയും ഫലമായി ഇത് ഒരു ഫ്രെയിംവർക്കായി ഉയർന്ന് വരികയായിരുന്നു. അന്തർദ്ദേശീയ വിദ്യാർത്ഥികളുടെ കാര്യത്തില്‍ സ്വീകരിക്കേണ്ട പരിഷ്കരണങ്ങളെക്കുറിച്ചും നിയന്ത്രണങ്ങളുടേയും കാര്യത്തിലും വലിയ രീതിയുള്ള ചർച്ചകളും നടന്ന് വരികയാണ്.

അതേസമയം, വർദ്ധിച്ചുവരുന്ന ഭവന പ്രതിസന്ധി പരിഹരിക്കുന്നതിനായി സ്റ്റുഡന്റ് വിസകൾക്ക് കാനഡ പരിധി നിശ്ചയിക്കുന്നത് പരിഗണിച്ചേക്കുമെന്ന റിപ്പോർട്ടുകളും അടുത്തിടെ പുറത്ത് വന്നിരുന്നു. 'വർദ്ധിച്ചുവരുന്ന ഭവന ചെലവിന്റെ സമ്മർദ്ദം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സമീപ വർഷങ്ങളിൽ കുതിച്ചുയരുന്ന വിദേശ വിദ്യാർത്ഥി വിസകളുടെ എണ്ണത്തില്‍ പരിധി നിശ്ചയിക്കുന്നത് കനേഡിയന്‍ സർക്കാർ പരിഗണിച്ചേക്കും' എന്നാണ് പുതിയ ഭവന വകുപ്പ് മന്ത്രി സീൻ ഫ്രേസർ വ്യക്തമാക്കിയത്.

2022-ൽ 800,000-ലധികം അന്തർദ്ദേശീയ വിദ്യാർത്ഥികളാണ് രാജ്യത്തുള്ളത്. ഔദ്യോഗിക കണക്കുകൾ പ്രകാരം 2012-ൽ ഇത് 275,000 ആയിരുന്നു. കഴിഞ്ഞ പത്ത് വർഷത്തിനുള്ളില്‍ രാജ്യത്തേക്ക് വിദേശ വിദ്യാർത്ഥികളുടെ വലിയ ഒഴുക്കാണ് ഉണ്ടായിരിക്കുന്നത്. സർക്കാരും ഇതിന് സഹായകരമാവുന്ന നിലപാടായിരുന്നു സ്വീകരിച്ച് വന്നത്. എന്നാല്‍ ഇപ്പോള്‍ ഇതിന് വ്യത്യസ്തമായ ചിന്തയിലേക്ക് സർക്കാർ നീങ്ങുന്നുവെന്ന സൂചനയാണ് ലഭിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+