Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും കാനഡയുടെ എട്ടിന്റെ പണി: വിദേശീയർക്ക് മേല്‍ പുതിയ നിയന്ത്രണം, താമസം കിട്ടില്ലേ? ഇളവ് ഇവർക്ക് മാത്രം

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യക്കാർ ഏറ്റവും അധികം കുടിയേറിയിട്ടുള്ള പാശ്ചാത്യ രാജ്യമാണ് കാനഡ. കാനഡയില്‍ എത്തുന്ന വിദേശ വിദ്യാർത്ഥികളുടെ 40 ശതമനാനത്തോളവും ഇന്ത്യക്കാരാണ്. ഇന്നും നിരവധി വിദ്യാർത്ഥികളും ഉദ്യോഗാർത്ഥികളും കാനഡ സ്വപ്നം കാണുന്നു. എന്നാല്‍ അടുത്ത കാലത്തായി വിദേശീയരുടെ എണ്ണം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ വിവിധ തരത്തിലുള്ള നിയന്ത്രണങ്ങളാണ് കാനഡ ഏർപ്പെടുത്തിയിരിക്കുന്നത്.

വിദേശ വിദ്യാർത്ഥികള്‍ക്ക് രണ്ട് വർഷത്തെ നിയന്ത്രണം ഏർപ്പെടുത്തിയതാണ് കാനഡയുടെ ഏറ്റവും ശ്രദ്ധേയമായ നടപടി. ഇതിലൂടെ ഇന്ത്യക്കാർ ഉള്‍പ്പെടേയുള്ള പല വിദേശീയരുടേയും കാനഡ മോഹങ്ങള്‍ അസ്ഥാനത്തായി. വർക്ക് പെർമിറ്റ് അനുവദിക്കുന്നതിലും നിയന്ത്രണങ്ങളുണ്ട്. ഇപ്പോഴിതാ വിദേശീയരെ കുരുക്കുന്ന മറ്റൊരു നിയന്ത്രണം കൂടി കാനഡ പ്രഖ്യാപിച്ചിരിക്കുകയാണ്.

canada-

കാനഡയിൽ പുതിയ വീട് വാങ്ങുന്നതിൽ നിന്നും വിദേശികൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്ന് അടുത്ത രണ്ട് വർഷത്തേക്ക് കൂടി തുടരാനാണ് സർക്കാറിന്റെ തീരുമാനം. നേരത്തെ കൊണ്ടുവന്ന നിയന്ത്രണം അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് രണ്ട് വർഷത്തേക്ക് കൂടി തീരുമാനം നീട്ടിയിരിക്കുന്നത്.

കോവിഡ് വ്യാപനത്തെ തുടർന്ന് വീടുകളുടെ വിലയിൽ വർധനവ് ഉണ്ടായതും വിദേശീയരുടെ വരവോടെ രാജ്യത്ത് പാർപ്പിട പ്രതിസന്ധി രൂക്ഷമായതോടെയുമായിരുന്നു കാനഡ വിദേശീയർ വീടു വാങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതിലൂടെ രാജ്യത്ത് നിലവിൽ ജീവിക്കുന്നവർക്ക് താങ്ങാവുന്ന വിലയിൽ ഭവന ലഭ്യത ഉറപ്പാക്കുകയാണ് ലക്ഷ്യം.

"കനേഡിയൻ പൗരന്മാർക്ക് ഭവന നിർമ്മാണം കൂടുതൽ താങ്ങാനാവുന്നതാക്കി മാറ്റുന്നതിന് സാധ്യമായ എല്ലാ മാർഗ്ഗങ്ങളും ഉപയോഗിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി, നിലവിൽ 2025 ജനുവരി 1-ന് കാലഹരണപ്പെടാൻ പോകുന്ന കനേഡിയൻ ഭവനത്തിന്റെ വിദേശ ഉടമസ്ഥതയ്ക്കുള്ള നിരോധനം 2027 ജനുവരി 1 വരെ നീട്ടും," കനേഡിയൻ ഡെപ്യൂട്ടി പ്രൈം മന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ് പ്രസ്താവനയിൽ പറഞ്ഞു.

ചില ഇളവുകളും ഈ നയത്തിലുണ്ടെന്നാണ് നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. അതായത്, രാജ്യത്തേക്ക് കുടിയേറിയ പൗരത്വം ഇല്ലാത്ത സ്ഥിരതാമസക്കാർക്ക് വീട് വാങ്ങി താമസിക്കാം. അതേപോലെ വിദ്യാർഥികൾക്കും അഭയാർത്ഥികൾക്കും ചില ഇളവുകളുണ്ട്. അവധിക്കാല വസതികൾ ഏറെയുള്ള റിക്രിയേഷണൽ മേഖലകളിൽ വീടുകൾ വാങ്ങുന്നതിനും നിയന്ത്രണം ഉണ്ടായിരിക്കില്ല.

അതേസമയം, കാനഡയിലേക്ക് പോയ ഇന്ത്യക്കാർ അടക്കമുള്ളവരിൽ പലരും കുടിയേറ്റം അവസാനിപ്പിച്ച് കൂട്ടത്തോടെ മടങ്ങുന്നുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. 1982 നും 2017 നും ഇടയിൽ കാനഡയിലെത്തിയ കുടിയേറ്റക്കാരിൽ 17.5 ശതമാനം പേരും കുടിയേറ്റം അവസാനിപ്പിച്ച് മടങ്ങിയെന്നാണ് സ്റ്റാറ്റിസ്റ്റിക്സ് കാനഡയിൽ നിന്നുള്ള പഠന റിപ്പോർട്ട്.

തായ്‌വാൻ, യുഎസ്, ഫ്രാൻസ്, ഹോങ്കോംഗ് അല്ലെങ്കിൽ ലെബനൻ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കാനഡയിൽ നിന്നും പ്രധാനമായും മടങ്ങുന്നത്. ഇന്ത്യക്കാരുടെ എണ്ണം കുറവാണെങ്കിലും നമ്മുടെ രാജ്യക്കാരും മടങ്ങുന്നവരിലുണ്ട്. എന്നാൽ 2017 വരെ മാത്രമുള്ള കണക്കുകളാണിതെന്നതാണ് ശ്രദ്ധേയം. അതിന് ശേഷമുള്ള കണക്കുകളില്‍ സ്വാഭാവികമായും ഇന്ത്യക്കാരുടെ എണ്ണം വർധിച്ചിട്ടുണ്ടാവുമെന്നാണ് വിലയിരുത്തല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+