Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനഡ കുടിയേറ്റം ഇനി കൂടുതല്‍ എളുപ്പം: വർക്ക് പെർമിറ്റ് എളുപ്പത്തില്‍ നേടാം, അറിയാം പുതിയ നിയമം

രാജ്യത്ത് സ്ഥിരതാമസം നേടിയവർക്ക് അവരുടെ കുടുംബത്തെ കാനഡയിലേക്ക് കൊണ്ടുവരുന്നത് എളുപ്പമാക്കാനായി വിവിധ പദ്ധതികളാണ് അടുത്തിടെയായി ഫെഡറല്‍ സർക്കാർ സ്വീകരിച്ചിരിക്കുന്നത്. കോവിഡ് മഹാമാരിക്ക് ശേഷം കാനഡ നേരിടുന്ന തൊഴിൽ ക്ഷാമം പരിഹരിക്കാനും മറ്റും പുതിയ നടപടികൾ സഹായിക്കുമെന്നാണ് പ്രതീക്ഷ.

ഇമിഗ്രേഷൻ, അഭയാർത്ഥി, പൗരത്വ വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി സീൻ ഫ്രേസറാണ് വെള്ളിയാഴ്ച, വേഗത്തിലുള്ള താത്കാലിക റസിഡന്റ് വിസ (ടിആർവി) പ്രോസസ്സിംഗും കൂടുതൽ പരിഗണനയുള്ള അപേക്ഷാ നടപടികളും പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിലൂടെ ആളുകള്‍ക്ക് നാട്ടിലുള്ള കൂടുംബത്തെ എളുപ്പത്തില്‍ കാനഡയിലേക്ക് കൊണ്ടുവരാന്‍ സാധിക്കും.

ദമ്പതിമാരായ അപേക്ഷകർക്ക് വേഗത്തിലുള്ള താൽക്കാലിക റസിഡന്റ് വിസ (ടിആർവി) പ്രോസസ്സിംഗ് സമയം, ഭാര്യാഭർത്താക്കന്മാർക്കും ഫാമിലി ക്ലാസ് അപേക്ഷകർക്കും ഒരു പുതിയ ഓപ്പൺ വർക്ക് പെർമിറ്റ് തുടങ്ങിയവയാണ് കാനഡ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.

canada job

"മുന്നോട്ടു പോകുമ്പോൾ, ഈ അപേക്ഷകളിൽ ഭൂരിഭാഗവും 30 ദിവസത്തിനുള്ളിൽ പൂർത്തീകരിക്കപ്പെടും, കൂടാതെ അപേക്ഷകർക്ക് അവരുടെ ജീവിത പങ്കാളികളും ആശ്രിതരും എന്ന നിലയിൽ അവരുടെ സാഹചര്യങ്ങൾക്കനുസരിച്ചുള്ള നടപടികളിൽ നിന്ന് പ്രയോജനം ലഭിക്കും. ഈ പുതിയ സംവിധാനം ഉപയോഗിച്ച് നിരവധി അപേക്ഷകൾ ഇതിനകം അപേക്ഷ നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ 93 ശതമാനം പേരുടേയും അപേക്ഷ പരിഗണിച്ചു," ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) പ്രസ്താവനയിലൂടെ വ്യക്തമാക്കി.

കാനഡയിൽ സ്‌പോൺസറോടൊപ്പം താമസിക്കുകയും താൽക്കാലിക റസിഡന്റ് സ്റ്റാറ്റസ് ഉള്ളവരുമായ ഭാര്യാഭർത്താക്കന്മാർക്കും അവരുടെ ആശ്രിതരായ കുട്ടികൾക്കും കാനഡ ഓപ്പൺ വർക്ക് പെർമിറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഓപ്പൺ വർക്ക് പെർമിറ്റ് ഓഗസ്റ്റ് 1 നും 2023 അവസാനത്തിനും ഇടയിൽ കാലഹരണപ്പെടുന്ന മറ്റ് ഓപ്പൺ വർക്ക് പെർമിറ്റ് ഹോൾഡർമാർക്കൊപ്പം പങ്കാളികളായ അപേക്ഷകർക്ക് അവരുടെ വർക്ക് പെർമിറ്റ് 18 മാസത്തേക്ക് കൂടി നീട്ടാൻ കഴിയുമെന്നും ഫ്രേസർ പ്രഖ്യാപിച്ചു.

രണ്ട് തരത്തിലുള്ള വർക്ക് പെർമിറ്റുകളാണ് കാനഡ നല്‍കുന്നത്. ആദ്യത്തേത് ക്ലോസ്ഡ് വർക്ക് പെർമിറ്റാണ്, രണ്ടാമത്തേത് ക്ലോസ്ഡ് വർക്ക് പെർമിറ്റ്. ക്ലോസ്ഡ് വർക്ക് പെർമിറ്റ് എന്നത് ഒരു തൊഴിലുടമയ്ക്ക് വേണ്ടി മാത്രം ജോലി ചെയ്യാൻ നിങ്ങളെ അനുവദിക്കുമ്പോള്‍ രണ്ടാമത്തെ തരത്തിലുള്ള വർക്ക് പെർമിറ്റ് അർത്ഥമാക്കുന്നത് ഇഷ്ടമുള്ള തൊഴിലുടമയെ തിരഞ്ഞെടുക്കാൻ നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടാവും എന്നുള്ളതാണ്.

ഓപ്പൺ വർക്ക് പെർമിറ്റ് ജോലിസ്ഥലങ്ങളിൽ സ്വാതന്ത്ര്യം ഉറപ്പാക്കുന്നു, കാരണം ജീവനക്കാരന് ഇഷ്ടമുള്ള തൊഴിലുടമയെ സ്വതന്ത്രമായി തിരഞ്ഞെടുക്കാം. കാനഡയിൽ ഒരു ഓപ്പൺ വർക്ക് പെർമിറ്റിന് അപേക്ഷിക്കാൻ ഒരാൾക്ക് ജോലി ഓഫറുകളൊന്നും ആവശ്യമില്ലെന്നതും ശ്രദ്ധേയമാണ്. കാനഡ പരിഗണിക്കുന്ന ഒരു സ്ഥാപനത്തിൽ നിന്ന് അടുത്തിടെ ബിരുദം നേടിയ ഏതൊരു അന്തർദ്ദേശീയ വിദ്യാർത്ഥിക്കും ബിരുദാനന്തര വർക്ക് പെർമിറ്റിനായുള്ള ഒരു പ്രോഗ്രാമിന് അനുമതി ലഭിക്കും.

കാനഡയിൽ സ്ഥിരതാമസത്തിനായി അപേക്ഷിച്ചിട്ടുള്ള ഒരാളുമായി എന്തെങ്കിലും കുടുംബ ബന്ധമുണ്ടെങ്കിലും ഓപ്പണ്‍ വർക്ക് പെർമിറ്റ് ലഭിക്കും. കാനഡയുടെ താൽക്കാലിക റസിഡന്റ് കാർഡുള്ളവർ, കാനഡയിലെ പഠനച്ചെലവ് കൈകാര്യം ചെയ്യാൻ കഴിയാത്ത വിദ്യാർത്ഥികള്‍ തുടങ്ങിയ പലർക്കും ഓപ്പണ്‍ വർക്ക് പെർമിറ്റിന് അപേക്ഷിക്കാം.

ഓപ്പൺ വർക്ക് പെർമിറ്റിന് യോഗ്യതയുള്ളവരാണ് നിങ്ങളെങ്കില്‍ കാനഡയിൽ നിന്നോ കാനഡയ്ക്ക് പുറത്ത് നിന്നോ പ്രോഗ്രാമിൽ സ്വയം രജിസ്റ്റർ ചെയ്യാന്‍ സാധിക്കും. നിങ്ങൾ സമർപ്പിക്കേണ്ട ഫോമുകളും രേഖകളും, രജിസ്ട്രേഷൻ പ്രക്രിയയും പ്രധാനമായും നിങ്ങൾ വരുന്ന സ്ഥലത്തെ ആശ്രയിച്ചിരിക്കും. ഈ രണ്ട് സാഹചര്യങ്ങളിലും ഒരു നിർദ്ദിഷ്ട ഫോമിനൊപ്പം ഓപ്പൺ വർക്ക് പെർമിറ്റ് ഉടമയുടെ ഫീസ് സമർപ്പിക്കുകയും വേണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+