Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനഡയില്‍ ജോലി: കുറഞ്ഞ വേതനം മണിക്കൂറിന് 1200 രൂപ: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കൂടുതല്‍ ലാഭം

കാനഡയില്‍ ഒരു ജോലി ആഗ്രഹിക്കാത്തവർ ആരാണ് ഉണ്ടാവുക. ഉയന്ന ശമ്പളത്തോടൊപ്പം തന്നെ മികച്ച ജീവിത സാഹചര്യവുമാണ് മലയാളി യുവസമൂഹത്തെ കാനഡ കുടിയേറ്റത്തിന് പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങള്‍. എന്നാല്‍ കാനഡയില്‍ തന്നെ ഒരോ പ്രവിശ്യയിലും ലഭിക്കുന്ന കൂലികള്‍ തമ്മില്‍ വലിയ അന്തരമുണ്ടെന്ന് കാര്യം നമ്മളില്‍ പലർക്കും അറിയില്ല. അത്തരം ചില കാര്യങ്ങളാണ് ഇവിടെ പറയാന്‍ പോവുന്നത്.

ബ്രീട്ടീഷ് കൊളംബിയ പ്രവിശ്യ സർക്കാർ അടുത്തിടെ സംസ്ഥാനത്തെ തൊഴിലാളികളുടെ കുറഞ്ഞ വേതന നിരക്ക് അടുത്തിടെ വർധിപ്പിച്ചിരുന്നു. ഇതോടെ രാജ്യത്ത് തന്നെ ഏറ്റവും ഉയർന്ന കൂലി നല്‍കുന്ന പ്രവിശ്യയായി ബ്രീട്ടീഷ് കൊളംബിയ മാറുകയും ചെയ്തു. അതേസമയം തന്നെ വർദ്ധനവിന് പിന്നാലെയും പ്രവിശ്യയിലെ കുറഞ്ഞ വേതനം കാനഡയിലെ ശരാശരി പ്രതിവർഷ ശമ്പളത്തിന് അടുത്തെങ്ങും എത്തുന്നുമില്ല.

canada job

പ്രവിശ്യയിലെ ഓരോ ജീവനക്കാരന്റേയും ഏറ്റവും കുറഞ്ഞ വേതനം മണിക്കൂറില്‍ 16.75 കനേഡിയന്‍ ഡോളർ (1,028 ഇന്ത്യന്‍ രൂപ) ആയിരിക്കണമെന്നാണ് ബ്രിട്ടീഷ് കൊളംബിയന്‍ സർക്കാർ അടുത്തിടെ പുറത്തിറക്കിയ നിയമം വ്യക്തമാക്കുന്നത്. 2021 ല്‍ പ്രാബല്യത്തോടെ വന്ന നിയമ പ്രകാരം പ്രവിശ്യയിലെ കുറഞ്ഞ വേതനം മണിക്കൂറിന് 15.65 കനേഡിയന്‍ ഡോളറായിരുന്നു. ഇതാണ് ഇപ്പോള്‍ വീണ്ടും വർധിപ്പിച്ചിരിക്കുന്നത്.

കാനഡയിലെ മറ്റ് പ്രവിശ്യകളുടെ കാര്യം പരിശോധിക്കുമ്പോള്‍ കുറഞ്ഞ വേതന നിരക്കില്‍ വലിയ വ്യത്യാസമുണ്ടെന്ന കാര്യം മനസ്സിലാക്കാന്‍ സാധിക്കും. മണിക്കൂറിന് 13 കനേഡിയന്‍ ഡോളർ മുതല്‍ 17 ഡോളർ വരെ നല്‍കുന്ന പ്രവിശ്യകളുണ്ട്. 2023 ഏപ്രിൽ 1-ന് പ്രാബല്യത്തിൽ വന്ന വർദ്ധനവോടെ യുകോണ്‍ പ്രവിശ്യയാണ് ഏറ്റവും കൂടുതല്‍ കുറഞ്ഞ വേതനം നല്‍കുന്ന പ്രവിശ്യ. മണിക്കൂറിന് 16.77 കനേഡിയന്‍ ഡോളറാണ് പ്രവിശ്യയിലെ കുറഞ്ഞ വേതനം.

നുനാവുട്ട് പ്രവിശ്യയിലെ ഏറ്റവും കുറഞ്ഞ വേതനം 2020 മുതൽ 16 ഡോളറാണ്. ഇത് കാനഡയിലെ മൂന്നാമത്തെ ഉയർന്ന മണിക്കൂർ വേതന നിരക്കായി കണക്കാക്കുന്നു. ഒന്റാറിയോയുടെ കുറഞ്ഞ വേതനം 2022 ഒക്ടോബർ 1-നാണ് മണിക്കൂറിന് 15.50 ഡോളർ ആയി ഉയർന്നത് എന്നാൽ 2023 ഒക്ടോബർ 1-ന് വരുന്ന നിയമ പ്രാബല്യത്തോടെ അത് മണിക്കൂറിന് 16.55 കനേഡിയന്‍ ഡോളറായി ആയി ഉയരും.

ക്യൂബെക്കിൽ, 2023 മെയ് 1 വരെ തൊഴിലുടമകൾ തൊഴിലാളികൾക്ക് നൽകേണ്ട ഏറ്റവും കുറഞ്ഞ വേതനം മണിക്കൂറിന് 15.25 കനേഡിയന്‍ ഡോളറാണെങ്കില്‍ നോർത്ത് വെസ്റ്റ് ടെറിട്ടറികളിലെ മിനിമം വേതനം 2021 സെപ്റ്റംബർ 1 മുതൽ മണിക്കൂറിന് 15.20 ഡോളറുമാണ്. ആല്‍ബർട്ടയിലേക്ക് എത്തുമ്പോള്‍ ഇത് മണിക്കൂറിനും 15 ഉം ന്യൂ ബ്രൺസ്‌വിക്കില്‍ 14.75 ഡോളറുമാവുന്നു.

canada job

നോവ സ്കോട്ടിയയില്‍ നിലവില്‍ 14.50 ഡോളർ ആണെങ്കിലും 2023 ഒക്ടോബർ 1-ന് മണിക്കൂറിന് 15 ഡോളർ ആയി വർദ്ധിപ്പിക്കും. മാനിറ്റോബയിൽ ഇതേ സമയം വർധനവുണ്ടാവും. 14.15 ഡോളറില്‍ നിന്നും 15.30 ഡോളറിലേക്കാണ് വർധനവ്. അവസാനമായി കാനഡയിലെ ഏറ്റവും കുറഞ്ഞ മിനിമം വേതനം നല്‍കുന്ന പ്രവിശ്യ സസ്‌കാച്ചെവനാണ്. മണിക്കൂറിന് 13 ഡോളർ മാത്രമാണ് ഇവിടുത്തെ കുറഞ്ഞ വേതനം. 2023 ഒക്‌ടോബർ 1 മുതൽ, പ്രവിശ്യയിലെ മണിക്കൂർ വേതന നിരക്ക് 14 ഡോളർ ആയി ഉയർത്തും, എന്നാലും ഇത് രാജ്യത്തുടനീളമുള്ള ഏറ്റവും താഴ്ന്ന നിരക്കായിരിക്കും.

കാനഡയിൽ മിനിമം വേതനം ലഭിക്കുന്നത് ചെറുപ്പക്കാർ മാത്രമാണെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിലും അത് ശരിയല്ല. 2021 മുതൽ ഫ്രേസർ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ഒരു പഠനമനുസരിച്ച്, കാനഡയിലെ മിനിമം വേതനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികളിൽ 53% മാത്രമാണ് 15 നും 24 നും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാർ. കൂടാതെ, മിനിമം വേതന ജോലികൾ ധാരാളം ചെറുപ്പക്കാരായ തൊഴിലാളികൾക്ക് ഉയർന്ന ശമ്പളമുള്ള ജോലിയിലേക്കുള്ള ഒരു ചവിട്ടുപടിയാണെന്നും പഠനം അഭിപ്രായപ്പെട്ടു.

അതേസമയം കാനഡയിലെ മുഴുവൻ സമയ ജീവനക്കാരുടെ ശരാശരി മണിക്കൂർ നിരക്ക് 2023 ഏപ്രിൽ വരെ 35.53 ഡോളർ ആണെന്നാണ് വിവരങ്ങള്‍ പങ്കുവെക്കുന്നത്. അതായത് ഓരോ ആഴ്ചയും 40 മണിക്കൂർ ജോലി ചെയ്യുന്ന ഒരാൾക്ക് ഒരു വർഷം 73,902.40 ഡോളർ സമ്പാദിക്കാന്‍ സാധിക്കും. എന്നാല്‍ 16.75 ഡോളർ മിനിമം വേതനം മാത്രം ലഭിക്കുന്ന ഒരു തൊഴിലാളിയെ സംബന്ധിച്ച് അവന് ആഴ്ചയില്‍ 40 മണിക്കൂർ ജോലി അടിസ്ഥാനമാക്കി ഒരു വർഷം സമ്പാദിക്കാന്‍ സാധിക്കുക 34840 ഡോളർ മാത്രമായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+