കമ്പ്യൂട്ടർ സയൻസിൽ പിജി, ജോലി ചെയ്യുന്നത് ഡെലിവറി ബോയ് ആയി'; കാനഡയിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ ദുരിതം
ഒന്റാറിയോ: കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികൾ പഠനത്തിനായി തിരഞ്ഞെടുത്ത വിദേശ രാജ്യങ്ങളിലൊനന് കാഡയാണെന്നാണ് ദി ഇന്ത്യൻ സ്റ്റുഡന്റ്സ് മൊബിലിറ്റി റിപ്പോർട്ട് വ്യക്തമാക്കുന്നത്. കഴിഞ്ഞ നാല് വർഷങ്ങളിൽ മൂന്ന് വർഷങ്ങളിലും ഇന്ത്യൻ വിദ്യാർഥികളുടെ പ്രധാന പരിഗണന കാനഡയായിരുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഏകദേശം 3,00,000 ഇന്ത്യൻ വിദ്യാർഥികളാണ് നിലവിൽ ഇവിടെ പഠിക്കുന്നത്. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായ ഈ സാഹചര്യത്തിലും കാനഡയിലേക്ക് കുടിയേറാനൊരുങ്ങുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിന് യാതൊരു പഞ്ഞവുമില്ലെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
കുടിയേറ്റം തകൃതിയായി നടക്കുമ്പോഴും ഇവിടെ ഉന്നത വിദ്യാഭ്യാസം നേടിയവർക്ക് ജോലി ലഭിക്കുന്നുണ്ടോയെന്നതാണ് പ്രധാന ചോദ്യം. കടുത്ത തൊഴിൽ പ്രതിസന്ധിയാണ് രാജ്യം നേരിടുന്നതെന്ന കണക്കുകളാണ് കാനഡയുടെ നാഷ്ണൽ സ്റ്റാറ്റിസ്റ്റിക്കൽ ഏജൻസി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. നവംബറിൽ വലിയൊരു ശതമാനം ആളുകൾക്കാണ് ജോലി നഷ്ടമായത്. യോഗത്യയ്ക്ക് അനുസരിച്ചുള്ള തൊഴിൽ ലഭിക്കാതെ തങ്ങളും ദുരിതം പേറുകയാണെന്നാണ് ഇന്ത്യൻ വിദ്യാർത്ഥികളും സാക്ഷ്യപ്പെടുത്തുന്നത്.

മികച്ച ജോലി എന്ന സ്വപ്നത്തോടെ സയൻസ്, എഞ്ചിനീയറിംഗ്, ടെക്നോളജി, മാത്തമാറ്റിക്സ് ബിരുദങ്ങൾ നേടിയ പല വിദ്യാർത്ഥികളും തങ്ങൾക്ക് മികച്ച ജോലി ലഭിക്കുന്നില്ലെന്നാണ് പരാതിപ്പെടുന്നത്.' പഠനം പൂർത്തിയാക്കിയിട്ട് 2 വർഷം കഴിഞ്ഞു. എന്നാൽ ഇതുവരേയും തന്റെ യോഗതയ്ക്ക് അനുസരിച്ചുള്ള ജോലി ലഭിച്ചില്ല. ഇപ്പോൾ മൊബൈൽ സ്റ്റോറിലാണ് ഞാൻ ജോലി ചെയ്യുന്നത്. എംബിഎ പഠിക്കണമെന്നാണ് എന്റെ ആഗ്രഹം. എന്നാൽ ഇവിടെ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് ജീവിക്കാനുള്ള വരുമാനം മാത്രമാണ് ലഭിക്കുന്നത്. പഠനത്തിനായി മാറ്റിവെയ്ക്കാൻ ഒന്നും ഇല്ല', തെലങ്കാനയ കോമ്പള്ളി സ്വദേശിയായ 23 കാരൻ പറയുന്നു.
മെഹ്ദിപട്ടണത്ത് നിന്നുള്ള 26 കാരനായ മറ്റൊരു യുവാവും സമാന അനുഭവമാണ് പങ്കുവെയ്ക്കുന്നത്. '2016 ലാണ് ഞാൻ കാനഡയിൽ എത്തിയത്. ഡിഗ്രി കഴിഞ്ഞ് ഞാൻ ഒരു എൻജിഒയിൽ അക്കൗണ്ടന്റ് ആയി ജോലിക്ക് കയറി. പക്ഷേ കാര്യമായ ഗുണങ്ങളൊന്നുമല്ല. ഞാൻ ഇപ്പോൾ ഇവിടെ പെട്ടിരിക്കുന്ന അവസ്ഥയിലാണ്', അദ്ദേഹം പറഞ്ഞു.
ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയവരുടെ കാര്യവും മെച്ചമല്ല. കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം നേടി ഡെലിവറി ബോയിയിട്ടാണ് താൻ ജോലി ചെയ്യുന്നതെന്നാണ് 24 കാരനായ സെക്കന്തരബാദ് സ്വദേശി പറയുന്നത്. മികച്ചൊരു ജോലി നേടുകയെന്നത് വളരെ ശ്രമകരമായ കാര്യമാണെന്ന് അറിയാം. എന്നാൽ ഇവിടുത്തെ സ്ഥിതി ദിനംപ്രതി വഷളായിക്കൊണ്ടിരിക്കുകയാണ്. 14 മണിക്കൂർ ജോലി ചെയ്യുന്നുണ്ട് ഞാൻ. എന്നിട്ടും ഭക്ഷണത്തിനും താമസത്തിനുമുള്ല പണം കണ്ടെത്താൻ സാധിക്കുന്നില്ല. 17 കമ്പനികളിൽ ഞാൻ ജോലിക്ക് അപേക്ഷിച്ചിട്ടുണ്ട്. എന്നാൽ ഒരിടത്ത് നിന്ന് പോലും കഴിഞ്ഞ അഞ്ച് മാസത്തിനിടയിൽ തനിക്ക് വിളി വന്നിട്ടില്ല', ഇയാൾ പറഞ്ഞു.












Click it and Unblock the Notifications