Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനഡയുടെ അടുത്ത പണി; താത്കാലിക വിദേശ തൊഴിലാളികളുടെ വരവ് നിയന്ത്രിക്കും, കനത്ത തിരിച്ചടി

ഒറ്റാവോ: താത്കാലിക വിദേശ തൊഴിലാളികളുടെ വരവ് നിയന്ത്രിക്കാനുള്ള നീക്കവുമായി കാനഡ. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ താൽക്കാലിക കുടിയേറ്റക്കാരുടെ എണ്ണം ജനസംഖ്യയുടെ അഞ്ച് ശതമാനമായി കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് നീക്കം. കാനഡയിലെ പ്രവിശ്യകളുമായുള്ള കൂടിയാലോചനകൾക്ക് ശേഷമായിരിക്കും തീരുമാനം നടപ്പാക്കുക.

പാർപ്പിട-തൊഴിൽ പ്രതിസന്ധിയ്ക്കിടെ അടുത്തിടെ വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ രാജ്യം നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വിദ്യാർത്ഥികളുടെ എണ്ണം കുത്തനെ കുറച്ചുകൊണ്ടായിരുന്നു കടുംവെട്ട്. ഇതിന് പിന്നാലെയാണ് താത്കാലിക തൊഴിലാളികളുടെ എണ്ണവും നിയന്ത്രിക്കാനൊരുങ്ങുന്നത്. പാർപ്പിട പ്രതിസന്ധി അടക്കമുള്ള വിഷയങ്ങൾക്കിടെ കുടിയേറ്റം വർധിക്കുന്നതിൽ ചില പ്രവിശ്യകൾ കടുത്ത ആശങ്ക ഉന്നയിച്ച പശ്ചാത്തലത്തിൽ കൂടിയാണ് നിയന്ത്രണം നടപ്പാക്കാനുള്ള നീക്കം. കൂടിയാലോചനകൾ പൂർത്തിയാക്കി നിയന്ത്രണങ്ങൾ മെയ് 1 മുതൽ നടപ്പാക്കിയേക്കും എന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

canadanew-

'കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടെ താത്കാലിക തൊഴിലാളികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തിയിരുന്നു. അന്താരാഷ്ട്ര വിദ്യാർത്ഥികൾ, വിദേശ തൊഴിലാളികൾ, പ്രകൃതി ദുരന്തങ്ങളിൽ നിന്ന് അഭയം തേടിയെത്തുന്ന വിദ്യാർത്ഥികൾ എന്നിവരെല്ലാം ഇക്കൂട്ടത്തിൽ പെടുന്നു', ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ പറഞ്ഞു. അതേസമയം ജനസംഖ്യാ വളർച്ച, ഗണ്യമായ കുടിയേറ്റം എന്നിവയുടെ പശ്ചാത്തലത്തിൽ തൊഴിൽ വിപണിയിൽ ഇപ്പോഴും പ്രതിസന്ധി തുടരുകയാണ്.

2023 ൻ്റെ അവസാന പാദത്തിൽ തൊഴിൽ ഒഴിവുകളിൽ 3.6 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. അതായത് തൊഴിൽ ഒഴിവുകൾ 678,500 ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. മാറ്റങ്ങൾ അനിവാര്യമാണെന്ന് വ്യക്തമാക്കുന്നതാണ് സാഹചര്യം എന്ന് കുടിയേറ്റ മന്ത്രി മാക് മില്ലർ ആവർത്തിച്ചു.

അതിനിടെ താത്കാലിക വിദേശ തൊഴിലാളികളെ കൊണ്ടുവരുന്നതിന് മുൻപ് അഭയാർത്ഥികളെ നിയമിക്കുന്നതിന് മുൻഗണന നൽകണമെന്ന് തൊഴിൽ മന്ത്രി റാണ്ടി ബോയ്‌സോണോൾട്ട് തൊഴിലുടമകളോട് അഭ്യർത്ഥിച്ചു.നിലവിൽ തങ്ങളുടെ തൊഴിലാളികളുടെ 30 ശതമാനം വരെ താൽക്കാലിക വിദേശ തൊഴിലാളികളെ നിയമിക്കാൻ അനുമതിയുള്ള ബിസിനസ്സുകൾക്ക് ആ അനുപാതം 20 ശതമാനമായി കുറയുമെന്നും അദ്ദേഹം സൂചിപ്പിച്ചു. അതേസമയം നിർമ്മാണം, ആരോഗ്യം തുടങ്ങിയ മേഖലകൾക്ക് ഇത് ബാധകമാകില്ല.

താൽക്കാലിക തൊഴിലാളികളുടെ പ്രവേശനം സുഗമമാക്കുന്ന നിലവിലുള്ള പ്രോഗ്രാമുകളുടെ അവലോകനം നടത്താനും മേഖലയിലെ തെറ്റായ പ്രവണതകൾ ഇല്ലാതാക്കാനും കാനഡയിലെ ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെൻ്റിന് മില്ലർ നിർദ്ദേശം നൽകിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+