Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനഡയിലേക്ക് ഇനി തിരിഞ്ഞ് നോക്കണ്ട: ഞെട്ടിച്ച് പുതിയ കണക്ക്, ജോലി കിട്ടാനില്ല

കാനഡയില്‍ തൊഴില്‍ സാഹചര്യങ്ങള്‍ വീണ്ടും രൂക്ഷമാകുന്നതായി റിപ്പോർട്ട്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് അപ്രതീക്ഷിതമായി ജൂണിൽ 1,400 തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടുവെന്നാണ് റിപ്പോർട്ട്. അതേസമയം തന്നെ തൊഴിലില്ലായ്മ നിരക്ക് പ്രതീക്ഷിച്ചതിലും കൂടുതൽ വർദ്ധിച്ച് 29 മാസത്തെ ഉയർന്ന നിരക്കായ 6.4 ശതമാനത്തില്‍ എത്തുകയും ചെയ്തിട്ടുണ്ട്.

നേരത്തെ റോയിട്ടേഴ്‌സ് നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ 22,500 തൊഴിലവസരങ്ങൾ ലഭിക്കുമെന്നും തൊഴിലില്ലായ്മ നിരക്ക് മെയ് മാസത്തിൽ 6.2 ശതമാനത്തിൽ നിന്ന് 6.3 ശതമാനമായി ഉയരുമെന്നും പ്രവചിച്ചിരുന്നു. 2022 ജനുവരിയിലെ 6.5% തൊഴിലില്ലായ്മയ്ക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ് ഇപ്പോഴത്തേതെന്നും സ്റ്റാറ്റിസ്റ്റിക്സ് കാനഡ ഡാറ്റ കാണിക്കുന്നു.

canada

കൊറോണ വൈറസ് ബാധിത വർഷങ്ങള്‍ മാറ്റി നിർത്തിയാല്‍ ഇതിന് മുമ്പ് തൊഴില്ലായ്മ നിരക്ക് 6.4 ശതമാനത്തില്‍ എത്തിയത് 2017 ഒക്ടോബറിലാണ്.
യുവാക്കൾക്കിടയിലും പ്രായമുള്ള പുരുഷന്മാരിലും തൊഴിലില്ലായ്മ നിരക്ക് വളരെ അധികമാണ്. ഈ വിഭാഗത്തില്‍ ജോലി കണ്ടെത്തുന്നത് ബുദ്ധിമുട്ടായതായി സ്റ്റാറ്റിസ്റ്റിക്സ് ഏജൻസി അഭിപ്രായപ്പെട്ടു.

യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് 0.9 ശതമാനം പോയിൻറ് ഉയർന്ന് 13.5% ആയി, ഇത് പാൻഡെമിക്ക് കാലത്തിന് പുറത്ത് 2014 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്. അതേസമയം തന്നെ, സ്ഥിരം ജീവനക്കാരുടെ ശരാശരി മണിക്കൂർ വേതനം മെയ് മാസത്തിലെ 5.2% ൽ നിന്ന് 5.6% എന്ന വാർഷിക നിരക്കിലേക്ക് ഉയർന്നിട്ടുണ്ട്.

ജൂണിൽ, മുഴുവൻ സമയ ജോലിയിൽ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം പാർട്ട് ടൈം ജോലി വർധിച്ചിട്ടുണ്ട്. ചരക്ക് മേഖലയില്‍ 12,600 തൊഴിലവസരങ്ങൾ വർദ്ധിച്ചു. ഇത് ഭൂരിഭാഗവും കാർഷികമേഖലയുമായി ബന്ധപ്പെട്ടാണെന്നും റിപ്പോർട്ടുകള്‍ പറയുന്നു.

അതേസമയം ഗതാഗതം, വെയർഹൗസിംഗ്, ഇൻഫർമേഷൻ, കൾച്ചർ, റിക്രിയേഷൻ എന്നീ മേഖലകളിലായി സേവനമേഖലയ്ക്ക് 14,100 തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടു. മൊത്തത്തിൽ, ജൂണിൽ 1.4 ദശലക്ഷം തൊഴിലില്ലാത്തവരുണ്ടായിരുന്നു. അതായത് മുൻ മാസത്തേക്കാൾ 3.1% വർധന.

അതേസമയം, വിദ്യാർത്ഥികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന തരത്തിലേക്ക് കാനഡ തങ്ങളുടെ വിദ്യാർത്ഥി വിസ നയം മാറ്റിയിട്ടുണ്ട്. തൊഴിൽ സാധ്യതകൾക്കനുസരിച്ചുള്ള കോഴ്‌സുകൾക്ക് മാത്രം സ്റ്റുഡന്റ് വീസ അനുവദിക്കുമെന്നാണ് രാജ്യം വ്യക്തമാക്കുന്നത്. തൊഴില്‍ ലക്ഷ്യമിടുന്ന വിദ്യാർത്ഥികളെ സംബന്ധിച്ച് ഇത് ഗുണകരമാണെങ്കിലും ഏത് വിധേനയും കുടിയേറ്റം മാത്രം ലക്ഷ്യമിടുന്നവർക്ക് ഇത് ആശ്വാസകരമായിരിക്കില്ല.

കാനഡ സർക്കാർ പുറപ്പെടുവിച്ച പുതിയ നിബന്ധനകൾ അനുസരിച്ച് പാർട്ട്‌ ടൈം ജോലി ചെയ്യാനുള്ള സമയത്തിലും ഭേദഗതികള്‍ കൊണ്ടുവന്നിട്ടുണ്ട്. പുതിയ നിബന്ധനകൾ അനുസരിച്ച് പാർട്ട്‌ ടൈം ജോലി ചെയ്യാനുള്ള സമയം ആഴ്ചയിൽ 20 മണിക്കൂറിൽ നിന്നും 24 മണിക്കൂറായി വർധിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+