Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനഡയിൽ വിദേശ പഠനമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാം; പഠന ചെലവ് കുറവ് ഈ പ്രവിശ്യകളിൽ, വീട്ടു വാടകയും

ഒറ്റാവോ: ജീവിതച്ചെലവും ഭവന പ്രതിസന്ധിയുമെല്ലാം രൂക്ഷമായതോടെ ഫീസ് കുറഞ്ഞ കനേഡിയൻ പ്രവിശ്യകളിൽ ഉപരിപഠന സാധ്യത തേടി വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ. നിലവിൽ, മിക്ക കോളേജുകളും പ്രതിവർഷം 16,000 മുതൽ 18,000 ഡോളർ വരെയാണ് ഫീസായി ഈടാക്കുന്നത്. ചില കോഴ്സുകൾക്ക് പ്രതിവർഷം 25000 വരേയും. എന്നാൽ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ തിരക്ക് കുറഞ്ഞ പ്രവിശ്യകളിലെ കോളേജുകളാണ് ഇന്ത്യക്കാർ അടക്കമുള്ള വിദേശ വിദ്യാർത്ഥികൾ തിരഞ്ഞെടുക്കുന്നത്.

പ്രധാന നഗരങ്ങളിൽ നിന്ന് വളരെ അകലെയുള്ള കോളേജുകളിലേക്ക് മുമ്പ് കുറച്ച് വിദ്യാർത്ഥികൾ മാത്രമായിരുന്നു അപേക്ഷിച്ചിരുന്നത്. നഗരങ്ങളിൽ പാർട്ട്-ടൈം ജോലി സാധ്യതയും താമസ സൗകര്യവും അടിസ്ഥാന സൗകര്യങ്ങളുമൊക്കെയായിരുന്നു അതിന് കാരണം. എന്നാൽ നഗരങ്ങളിൽ ജീവിത ചെലവ് കുത്തനെ ഉയർന്നതും വീട് കണ്ടെത്താനുള്ള പ്രയാസങ്ങളും ഈ ട്രെന്റിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നാണ് കൺസൾട്ടൻസികൾ വ്യക്തമാക്കുന്നത്.

canada2

ഇപ്പോൾ നിരവധി വിദ്യാർത്ഥികളാണ് നഗരങ്ങളിൽ നിന്നും മാറിയുള്ള പ്രദേശങ്ങളിലെ കോളേജുകളിലേക്ക് എത്തുന്നതെന്നും ഇവർ പറയുന്നു. 'തിരക്ക് കുറഞ്ഞ പ്രവിശ്യകളിൽ വിദ്യാർത്ഥികൾക്ക് കുറഞ്ഞ വാടകയ്ക്ക് താമസ സൗകര്യം കണ്ടെത്താനും സുഖമായി ജീവിക്കാനും കഴിയും. ഇവിടെ ജീവിത ചെലവും കുറവായിരിക്കും', ഇവർ ചൂണ്ടിക്കാട്ടുന്നു.

മാത്രമല്ല സർക്കാർ കോളേജുകളിലേക്കും കൂടുതലായി വിദ്യാർത്ഥികൾ എത്തുന്നുണ്ട്. ഇവിടെ പ്രതിവർഷം 10,000 ഡോളറിൽ താഴെ മാത്രമേ കോഴ്സുകൾക്ക് ഫീസ് വരുന്നുള്ളൂവെന്നാണ് ജലന്ധറിലെ ജൂപിറ്റർ അക്കാദമിയുടെ കൺസൾട്ടന്റും ഉടമയുമായ നർപത് ബബ്ബാർ പറയുന്നത്.വാൻകൂവറിലെ ന്യൂ കലെഡോണിയ കോളജ് ഇത്തരത്തിൽ കുറവ് ഫീസ് ഈടാക്കുന്ന കോളേജുകളിൽ ഒന്നാണ്.

വിദ്യാർത്ഥികൾക്ക് ഇവിടെ സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (SDS) വിഭാഗത്തിന് കീഴിൽ അപേക്ഷിക്കാം. ബ്രിട്ടീഷ് കൊളംബിയയിലെ നോർത്തേൺ ലൈറ്റ് കോളേജ്, മെഡിസിൻ ഹാറ്റ് കോളേജ് (എംഎച്ച്‌സി), തെക്കുപടിഞ്ഞാറൻ സസ്‌കാച്ചെവൻ, തെക്കുകിഴക്കൻ ആൽബെർട്ട എന്നിവിടങ്ങളിൽ സേവനം നൽകുന്ന മറ്റ് കോളേജുകളും ന്യൂ കാലിഡോണിയ കോളേജിലേതിന് സമാനമായ ഫീസ് ഘടനയുണ്ടെന്നും ബബ്ബർ പറഞ്ഞു.

അതേസമയം പ്രധാന നഗരങ്ങളിലെ അന്താരാഷ്‌ട്ര വിദ്യാർത്ഥികളുടെ കുത്തൊഴുക്ക് കണക്കിലെടുത്ത് അവിടങ്ങളിൽ വിദ്യാർത്ഥികൾക്ക് തൊഴിൽ ലഭിക്കുന്നതിൽ പ്രതിസന്ധി നേരിട്ടേക്കാമെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.അതിനാൽ വിദേശത്ത് പോകാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ തീർച്ചയായും ഏതെങ്കിലും ജോലികളിൽ വൈദഗ്ദ്യം നേടിയെടുക്കേണ്ടത് പ്രധാനമാണെന്നാണ് കൺസൽട്ടന്റുമാർ പറയുന്നത്..

പ്രത്യേക വൈദഗ്ദ്യമൊന്നും ഇല്ലെങ്കിൽ മിക്ക വിദ്യാർത്ഥികളും സാധാരണ തൊഴിലുകളെടുക്കാൻ നിർബന്ധിതരാകും. പലപ്പോഴും കുറഞ്ഞ വരുമാനം മാത്രമേ ഇത്തരം തൊഴിലുകളിലൂടെ നേടാൻ സാധിക്കുള്ളൂവെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+