കാനഡയിൽ ജോലി നേടാം, 85 ലക്ഷം വരെ ശമ്പളം വാങ്ങാം; ഏറ്റവും കൂടുതൽ ഡിമാന്റ് ഈ മേഖലയിൽ
ഒറ്റാവോ: കടുത്ത തൊഴിൽ പ്രതിസന്ധിയ്ക്കിടയിലും ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് കുടിയേറുന്നവരുടെ എണ്ണത്തിൽ യാതൊരു കുറവുമില്ല. എന്നാൽ മികച്ച ജോലിയും സ്വപ്നം കണ്ട് കാനഡിയിലേക്ക് പറക്കും മുൻപ് തൊഴിൽ സാഹചര്യങ്ങളെ കുറിച്ച് കൃത്യമായ ധാരണയുണ്ടാക്കുകയും ആസൂത്രണം നടത്തുകയും ചെയ്തില്ലെങ്കിൽ തീർച്ചയായും വലിയ തിരിച്ചടിയായിരിക്കും നേരിടേണ്ടി വരികയെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യത്തിൽ 2024 ലേക്ക് കടക്കുമ്പോൾ കാനഡയിൽ ഏറ്റവും സാധ്യതയുള്ള തൊഴിൽ മേഖലയേതെന്നും ശരാശരി ശമ്പളം എത്രയെന്നും അടക്കമുള്ള വിവരങ്ങൾ വിശദമായി അറിയാം.
ജോബ് സൈറ്റായ ഇൻഡീഡിന്റെ പുറത്തുവിട്ട പട്ടികയിൽ ഏറ്റവും സാധ്യതയുള്ള ജോലി ടാക്സ് മാനേജർമാരുടേതാണ്. 139,063 കനേഡിയൻ ഡോളറാണ് ടാക്സ് മാനേജർമാരുടെ വാർഷിക വരുമാനം. അതായത് നാട്ടിലെ 85 ലക്ഷത്തോളം രൂപ വരും. മറ്റൊരു ഗുണം റിമോട്ട് വർക്കും ലഭിക്കുമെന്നതാണ്. ഇൻഡീഡ് അടക്കമുള്ള തൊഴിൽ സൈറ്റുകളിൽ വന്ന ജോബ് പോസ്റ്റുകളിൽ 15 ശതമാനവും റിമോട്ട് വർക്കുകളായിരുന്നുവെന്ന് പട്ടികയിൽ പറയുന്നു. രണ്ടാമതായി ചൈൽഡ് പ്രൊട്ടക്ഷൻ പ്രാക്ടീഷ്ണർമാരുടേതാണ്. 45 ലക്ഷത്തോളമാണ് ഇവരുടെ പ്രതിശീർഷ വരുമാനം. ഈ മേഖലയിലും വർക്ക് ഫ്രം ഹോം ഓപ്ഷൻ ലഭിക്കുന്നുണ്ടെന്നാണ് പട്ടിക ചൂണ്ടിക്കാട്ടുന്നത്.

ഗവേണൻസ് മാനേജർ ജോലികൾ (97,469 ഡോളർ) ,സീനിയർ ഇലക്ട്രിക്കൽ എഞ്ചിനീയർ തസ്തികകൾ (110,000), അസോസിയേറ്റ് ഡീൻ ജോലികൾ (114,281) എന്നിവയാണ് പട്ടികയിൽ ഇടം നേടിയ ആദ്യ അഞ്ച് ജോലികൾ. കാനഡയിൽ 2024ലെ ഏറ്റവും മികച്ച ജോലികളിലൊന്ന് സ്ട്രക്ചറൽ എഞ്ചിനീയറുടേതാണെന്ന് ഇൻഡീഡ് റിപ്പോർട്ടിൽ പറയുന്നു. ഉയർന്ന ശമ്പളം മാത്രമല്ല റിമോർട്ട് ജോലി സാധ്യതയും ലഭിക്കുന്നുവെന്നാണ് ജോലിയെ മികച്ചതാക്കുന്നത്. 23 ശതമാനം ജോബ് പോസ്റ്റിങ്ങുകളും റിമോട്ട് ജോലികൾ വാഗ്ദാനം ചെയ്തുള്ളവയായിരുന്നുവെന്ന് ഇൻഡീഡ് വ്യക്തമാക്കുന്നു.
പട്ടികയിൽ ഏറ്റവും കൂടുതൽ ജോബ് പോസ്റ്റിങ്ങുകൾ വന്നത് പ്രൊജക്ട് എഞ്ചിനിയർ തസ്തികയിലേക്കാണ്. പ്രതിവർഷം 56 ലക്ഷത്തോളമാണ് ഇവർക്ക് ലഭിക്കുന്ന ശരാശരി വരുമാനം. സീനിയർ പ്രൊജക്ട് കോർഡിനേറ്റൻ തസ്തികയിൽ 81,224 ഡോളർ വരെ വാർഷിക ശമ്പളം ലഭിക്കും. ഉയർന്ന ശമ്പളമില്ലെങ്കിലും ലൈബ്രേറിയൻ ജോലികൾക്ക് മികച്ച സാധ്യതയുണ്ടെന്നാണ് പട്ടിക വ്യക്തമാക്കുന്നത്. ലൈബ്രേറിയൻ ജോലികൾക്ക് 75360 ഡോളർ വരെയാണ് വാർഷിക ശമ്പളമായി ലഭിക്കുന്നത്. അക്കൗണ്ടിങ് സൂപ്പർവൈസർ ജോലികൾക്കും മികച്ച സാധ്യതയുണ്ട്. 79,594 ഡോളവർ വരെയാണ് ഇവർക്ക് ശമ്പളം, അതായത് 49 ലക്ഷം വരെ.
കൂടുതൽ ശമ്പളം ലഭിക്കുന്ന മറ്റ് ജോലികൾ ഇങ്ങനെ
എക്സിക്യൂട്ടീവ് അസിസ്റ്റന്റ് - $66,000 മുതൽ $103,000 വരെ
പ്രോജക്ട് മാനേജർ - പ്രതിവർഷം $94,000 മുതൽ $148,000 വരെ
ആപ്ലിക്കേഷൻ ആർക്കിടെക്റ്റ് - പ്രതിവർഷം $110,000 മുതൽ $190,000 വരെ
ക്ലൗഡ് ആർക്കിടെക്റ്റ് - പ്രതിവർഷം $100,000 മുതൽ $165,000 വരെ
സെയിൽസ് എഞ്ചിനീയർ, വിതരണം - ഓരോ വർഷവും $80,000 മുതൽ $130,000 വരെ
കൺട്രോളർ - പ്രതിവർഷം $115,000 മുതൽ $190,000 വരെ
മിൽറൈറ്റ് - $78,000 മുതൽ $102,000 വരെ












Click it and Unblock the Notifications