പ്രതിസന്ധിയിലും കാനഡയിലേക്ക് ഒഴുക്ക്, കാരണം എന്ത്? ജോലിയും ശമ്പളവും പരിശോധിക്കാം
ഉപരിപഠനവും ജോലിയും തേടി ഇന്ത്യയിൽ നിന്നും ആയിരക്കണക്കിന് പേരാണ് മാസം തോറും കാനഡിയിലേക്ക് പറക്കുന്നത്. എന്നാൽ ഈ പോകുന്നവർക്കൊക്കെ ജോലി ലഭിക്കുന്നുണ്ടോ? ഇല്ലെന്നാണ് തൊഴിൽ വിപണിയിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നത്. പാർട്ട് ടൈം ജോലി ലഭിക്കാൻ പോലും കമ്പനികൾക്ക് മുന്നിൽ നീണ്ട ക്യൂ ആണെന്നാണ് റിപ്പോർട്ട്.
എന്നിട്ടും എന്തുകൊണ്ടായിരിക്കും കാനഡയിലേക്ക് പോകാൻ ആളുകൾ വീണ്ടും വീണ്ടും ശ്രമിക്കുന്നത്. ഉയർന്ന ശമ്പളമായിരിക്കുമോ കാരണം? ആഗോള തലത്തിൽ ഡിമാന്റുള്ള ജോലികളിൽ കാനഡയിൽ ലഭിക്കുന്ന ശരാശരി ശമ്പളം ഒന്ന് പരിശോധിച്ചാലോ.

സോഫ്റ്റ്വെയർ ഡെവലപ്പർ-കാനഡയില്‍ കുടിയേറ്റക്കാർക്ക് ഏറ്റവും കൂടുതൽ ഡിമാൻഡുള്ള ജോലികളിലൊന്നാണ് സോഫ്റ്റ്വെയർ ഡെവലപ്പർ- കാനഡയിൽ ഈ ജോലിക്ക് ലഭിക്കുന്ന പ്രതിവർഷ ശമ്പളം 70,792 കനേഡിയൻ ഡോളർ ആണ്. അതായത് 42,99,119.13 ഇന്ത്യൻ രൂപ. അതേസമയം അമേരിക്കയിൽ വെബ് വെലപ്പർമാർക്ക് ലഭിക്കുന്ന ശമ്പളം 63,54,096.41 ഇന്ത്യൻ രൂപയാണ്. അതായത് 76,961 യുഎസ്ഡി. സ്വീറ്റ്സർലന്റിൽ ഈ മേഖലിയിൽ പ്രതിവർഷ ശമ്പളം 82,111 സിഎച്ച് ആണ് (76,68,328.23 ഇന്ത്യൻ രൂപ).
എച്ച് ആർ മാനേജർ- മേഖലയിൽ കാനഡയിൽ ലഭിക്കുന്ന ശരാശരി ശമ്പളം 74,112 ഡോളർ ആണ്. 45,00,345.16 ഇന്ത്യൻ രൂപ. അമേരിക്കയിൽ 72,402 യുഎസ്ഡിയും സ്വിറ്റ്സർലാന്റിൽ 104,163 സിഎച്ച്എഫുമാണ് ശമ്പളം.
മെക്കാനിക്കൽ എൻജിനിയർ-മെഷിനറി, ഹീറ്റിംഗ്, വെന്റിലേഷൻ, എയർ കണ്ടീഷനിംഗ്, പവർ ജനറേറ്റിംഗ്, ഗതാഗതം, പ്രോസസ്സിംഗ്, നിർമ്മാണ മേഖല തുടങ്ങിയ മേഖലകളിലാണ് മെക്കാനിക്കൽ എൻജിനിയർമാർക്ക് സാധ്യതകൾ ഉള്ളത്. കാനഡയിൽ 70,795 സിഎഡിയാണ് പ്രതിവർഷ ശമ്പളം. സ്വിറ്റ്സർലാന്റിൽ ഇത് 88,327 സിഎച്ച്എഫ് ആണ്. യുഎസ്എയിൽ 76,827 യുഎസ്ഡിയും.
വെൽഡർ- മണിക്കൂറിൽ 24.45 കാഡ് വരെയാണ് വെൽഡർ ആയി ജോലി ലഭിക്കുന്നവർക്ക് കിട്ടുന്ന ശമ്പളം. യുഎസ്എയിൽ 20.13 ആണിത്. സ്വിറ്റ്സർലാന്റിൽ പ്രതിവർഷ ശമ്പളം 70,000 സിഎച്ച്എഫ് ആണ്.
അക്കൗണ്ടിംഗ് ടെക്നീഷ്യൻ-കാനഡയിൽ മണിക്കൂർ 21.16 സിഎഡിയാണ്.യു എസ് എയിൽ 19. 23 ഉം.
രജിസ്റ്റേഡ് നേഴ്സ്- വിദേശ രാജ്യങ്ങളില് വലിയ തൊഴിൽ സാധ്യതയുള്ള ജോലികളിലൊന്നാണ് രജിസ്റ്റേർഡ് നഴ്സിന്റേത്. ആശുപത്രികൾ, ക്ലിനിക്കുകൾ, നഴ്സിംഗ് ഹോമുകൾ, കെയർഹോം എന്നിങ്ങനെ പല മേഖലകളിലും നഴ്സുമാർക്ക് ജോലി ലഭിക്കും. കാനഡയിൽ മണിക്കൂർ 35.34 സിഎഡിയാണ് ശരാശരി ശമ്പളം.












Click it and Unblock the Notifications