Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനഡയില്‍ നിന്നും ആശ്വാസ വാർത്ത: 2023 ല്‍ പിആർ നേടിയത് 62000 വിദ്യാർത്ഥികള്‍, കൂടുതലും ഇന്ത്യക്കാർ

വിദേശ വിദ്യാർത്ഥികള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്താന്‍ കാനഡ ഒരുങ്ങുന്നുവെന്ന വാർത്തകളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. കുടിയേറ്റ ജനസംഖ്യ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് കാനഡയുടെ പുതിയ നീക്കം. 2023-ൽ കാനഡ കുടിയേറ്റത്തിൽ വലിയ കുതിച്ച് ചാട്ടമാണ് നടത്തിയതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം 62,000 അന്തർദ്ദേശീയ വിദ്യാർത്ഥികൾക്കാണ് കാനഡ സ്ഥിരതാമസാവകാശം നൽകിയത്. 2022 നെ അപേക്ഷിച്ച് ഏകദേശം 10,000 എണ്ണത്തിന്റെ വർദ്ധനവ്. ഇതില്‍ ഭൂരിപക്ഷവും ഇന്ത്യക്കാരുമാണ്.

2023-ൽ സ്ഥിരതാമസാവകാശം നേടിയ പുതിയവരിൽ നല്ലൊരു പങ്കും പഠന വിസയിൽ കാനഡയിലെത്തിയ മുൻ അന്തർദേശീയ വിദ്യാർത്ഥികളായിരുന്നു. ഈ വിദ്യാർത്ഥികൾക്ക്, അവരുടെ പ്രോഗ്രാമുകൾ പൂർത്തിയാക്കിയ ശേഷം, കനേഡിയൻ സ്ഥിര താമസത്തിന് (പിആർ) യോഗ്യത നേടാനുള്ള അവസരം ലഭിച്ചു.

canada-

2023 നവംബർ വരെ, 62,410 അന്തർദേശീയ വിദ്യാർത്ഥികൾ (അല്ലെങ്കിൽ ബിരുദധാരികൾ) വിജയകരമായി കാനഡയിൽ സ്ഥിരതാമസക്കാരായതായി ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡയിൽ (IRCC) നിന്നുള്ള കണക്കുകള്‍ വെളിപ്പെടുത്തുന്നു. സിഐസി ന്യൂസ് റിപ്പോർട്ട് ചെയ്തതനുസരിച്ച് മുൻവർഷത്തേക്കാൾ 9,670 വർധനവാണ് സ്ഥിരതാമസ അനുമതികളിലുള്ളത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രശ്നം കാരണം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അനുവദിച്ച പെർമിറ്റുകളുടെ എണ്ണം 4% കുറഞ്ഞുവെങ്കിലും സ്ഥിര താമസം തേടുന്നവരിൽ ഏറ്റവും വലിയ ഗ്രൂപ്പായി ഇന്ത്യക്കാർ ഇപ്പോഴും തുടരുന്നു. ഈ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും പോസ്റ്റ് ഗ്രാജ്വേഷൻ വർക്ക് പെർമിറ്റ് (പിജിഡബ്ല്യുപി) വഴിയാണ് സ്ഥിര താമസത്തിനുള്ള അനുമതി സ്വന്തമാക്കിയത്.

കൂടാതെ, കനേഡിയൻ ഗവൺമെന്റ് ഡാറ്റ അനുസരിച്ച്, 23,150 അന്തർദ്ദേശീയ വിദ്യാർത്ഥികൾക്ക് ബിരുദാനന്തര ബിരുദധാരികൾക്കായി പ്രത്യേക പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (പിഎൻപി) സ്ട്രീമുകളിലൂടെ നേരിട്ട് പിആർ നല്‍കിയിട്ടുണ്ട്. ഭവന പ്രതിസന്ധിക്കിടയിലും അന്താരാഷ്‌ട്ര വിദ്യാർത്ഥികളുടെ വരവിന്റെ സാധ്യതകളെക്കുറിച്ചുള്ള ചർച്ചകൾ ഉണ്ടായിരുന്നിട്ടും സ്ഥിരതാമസത്തിന് അനുമതി നല്‍കുന്നുവരുടെ എണ്ണം ഉയർന്ന് നില്‍ക്കുന്നു എന്നുള്ളത് വലിയ പ്രതീക്ഷയോടെയാണ് വിദ്യാർത്ഥികള്‍ കാണുന്നത്.

കാനഡയുടെ ജനസംഖ്യാ വളർച്ചയില്‍ വിദേശ വിദ്യാർത്ഥികൾ, സ്ഥിര താമസക്കാരല്ലാത്തവർ, താൽക്കാലിക വിദേശ തൊഴിലാളികൾ എന്നിവർ വലിയ പങ്കാണ് വഹിക്കുന്നത്. ഇതോടെയാണ് ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ വെല്ലുവിളികൾ അംഗീകരിക്കുകയും സ്ഥിരതാമസക്കാരല്ലാത്ത താമസക്കാരെ സ്വീകരിക്കുന്നതിനുള്ള സാധ്യതകൾ ഉൾപ്പെടെയുള്ള പരിഷ്‌കാരങ്ങൾ ഗവൺമെന്റിന്റെ പരിഗണനയും പ്രകടിപ്പിക്കുകയും ചെയ്തു.

അതോടൊപ്പം തന്നെ താൽക്കാലിക തൊഴിലാളികളുടെയും വിദേശ വിദ്യാർത്ഥികളുടെയും പ്രവേശനം പരിമിതപ്പെടുത്തുന്നതിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകളും ശക്തമാണ്. ഇത്തരം നിയന്ത്രണങ്ങൾ കാനഡയുടെ സാമ്പത്തിക വീണ്ടെടുക്കലിന് തടസ്സമാകുമെന്നും കനേഡിയൻ ഇമിഗ്രേഷൻ പ്രകാരം 2024-ൽ യഥാർത്ഥ ജിഡിപിയിൽ 0.7% ഇടിവുണ്ടാകുമെന്നും തുടർന്നുള്ള നാല് വർഷങ്ങളിൽ വളർച്ച മന്ദഗതിയിലാകുമെന്നും ഡെസ്ജാർഡിൻസ് സെക്യൂരിറ്റീസ് മുന്നറിയിപ്പ് നൽകി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+