Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനഡ തിരഞ്ഞെടുക്കാം, കാത്തിരിക്കുന്നത് വമ്പൻ തൊഴിലവസരങ്ങൾ; കൂടുതൽ ഒഴിവുകൾ ഈ മേഖലകളിൽ

കുടിയേറ്റം സ്വപ്നം കാണുന്നവരുടെ ഇഷ്ട രാജ്യമായി മാറിക്കൊണ്ടിരിക്കുകയാണ് കാനഡ. ഇന്ത്യയിൽ നിന്ന് മാത്രം കഴിഞ്ഞ വർഷം 1,28,000 ത്തോളം പേർ കാനഡിയിലേക്ക് കുടിയേറിയിട്ടുണ്ടെന്നാണ് കണക്കുകൾ. വരും വർഷങ്ങളിലും കൂടുതൽ കുടിയേറ്റക്കാരെ സ്വീകരിക്കാൻ ഒരുങ്ങുകയാണ് രാജ്യം.

2025 അവസാനത്തോടെ കാനഡ പ്രതിവർഷം 500,000 കുടിയേറ്റക്കാരെയെങ്കിലും പ്രതീക്ഷിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. മാത്രമല്ല വരും വർഷങ്ങളിൽ രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ആരോഗ്യം, കൃഷി, സാങ്കേതിക വിദ്യ എന്നീ മൂന്ന് മേഖലകളിലാണ് ഏറ്റവും കൂടുതൽ അവസരങ്ങൾ തുറക്കുക.

canada-migration

ആരോഗ്യമേഖല

കാനഡയിൽ ആയുർദൈർഘ്യം കൂടുതലാണ്. അതുകൊണ്ട് തന്നെ ആരോഗ്യ മേഖലയിലും ചികിത്സ രംഗത്തും വിദഗ്ദരുടെ ആവശ്യം ഏറിവരികയാണ്. സ്റ്റാറ്റിസ്റ്റിക്സ് കാനഡയിൽ നിന്നുള്ള ഏറ്റവും പുതിയ തൊഴിൽ ഒഴിവുകളുടെ ഡാറ്റ പ്രകാരം ഈ വർഷം ഫെബ്രുവരി വരെ ആരോഗ്യ സംരക്ഷണ മേഖലയിൽ 143,800 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

നിലിൽ ആരോഗ്യ പ്രവർത്തകർക്ക് പിആർ നൽകുന്നത് സംബന്ധിച്ചുള്ള നടപടി ക്രമങ്ങൾ ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) ലളിതമാക്കിയിട്ടുണ്ട്. ഡോക്ടർമാരെ നേരത്തേ സ്വയം തൊഴിൽ വിഭാഗത്തിലായിരുന്നു ഉൾപ്പെടുത്തിയിരുന്നത്. അതുകൊണ്ട് തന്നെ ഇവർ എക്സ്പ്രസ് എൻട്രി വഴിയുള്ള പ്രവേശനത്തിന് യോഗ്യരല്ലായിരുന്നു.
നിലവിൽ, കാനഡയിലെ 35% ഫിസിഷ്യൻമാരും രജിസ്റ്റർ ചെയ്ത നഴ്‌സുമാരിൽ 23% പേരും ദന്തഡോക്ടർമാരിൽ 39% പേരും കുടിയേറ്റക്കാരാണ്.

കാർഷിക മേഖല

കാനഡയുടെ കാർഷിക മേഖലയിൽ 243,000-ത്തിലധികം കനേഡിയൻ പൗരൻമാർ ജോലി ചെയ്യുന്നുണ്ട്. നിലവിൽ 14,000-ത്തിലധികം ഒഴിവുകൾ മേഖലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റോയൽ ബാങ്ക് ഓഫ് കാനഡയുടെ സമീപകാല റിപ്പോർട്ട് അനുസരിച്ച് 2033 ഓടെ 40 ശതമാനത്തോളം ഫാം ഓപ്പറേറ്റർമാർ വിരമിക്കുമെന്നാണ് കണക്ക്. അതിനാൽ പ്രതിസന്ധി മറികടക്കാൻ 30,000 കുടിയേറ്റക്കാരെ രാജ്യം സ്വാഗതം ചെയ്തേക്കുമെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

സാങ്കേതിക വിദ്യ

20 മില്യൺ ഡോളർ ആണ് ഇത്തവണത്തെ ഫെഡറൽ ബജറ്റിൽ ക്ലീൻ ഇലക്ട്രിസിറ്റി, ക്ലീൻ ഗ്രോത്ത് ഇൻഫ്രാസ്ട്രക്ചർ പ്രോജക്ട് എന്നിവയ്ക്കായി വകയിരുത്തിയത്. സാങ്കേതിക മേഖലയിൽ നിരവധി അവസരങ്ങളായിരിക്കും ഇതോടെ വഴിയൊരുങ്ങുന്നത്. ക്ലീൻ ടെക്‌നോളജി മാനുഫാക്‌ചറിംഗ് മേഖലയിലെ പല ജോലികൾക്കും യൂനിവേഴ്സിറ്റി ബിരുദം ആവശ്യമില്ല. എഐ (നിർമ്മിത ബുദ്ധി) മേഖലയുടെ വളർച്ചയും സാങ്കേതിക മേഖലയിലെ തൊഴിലവസരങ്ങൾ ഉയരാൻ കാരണമായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+