Get Updates
Get notified of breaking news, exclusive insights, and must-see stories!

കനേഡിയന്‍ പൗരത്വം സ്വന്തമാക്കാനുള്ള ഏറ്റവും എളുപ്പമുള്ള വഴി ഇതാ; പക്ഷെ കാശിറക്കണം

കാനഡയിലേക്ക് വിദ്യാർത്ഥി വിസയിലും മറ്റും കുടിയേറുന്നവരില്‍ ബഹുഭൂരിപക്ഷത്തിന്റേയും പ്രധാന ലക്ഷ്യം എന്ന് പറയുന്നത് കനേഡിയന്‍ പൗരത്വം സ്വന്തമാക്കുക എന്നുള്ളതാണ്. കനേഡിയന്‍ സ്വദേശികളെ വിവാഹം കഴിക്കുന്നത് ഉള്‍പ്പെടേയുള്ള വിവധ മാർഗ്ഗങ്ങളിലൂടെ പല രീതിയില്‍ കനേഡിയന്‍ പൗരത്വം സ്വന്തമാക്കാന്‍ സാധിക്കും.

സ്റ്റുഡന്റ് വിസയില്‍ നിന്നും വർക്ക് വിസയിലേക്ക് മാറി, പിന്നീട് പിആർ സ്വന്തമാക്കി അതിന് ശേഷം കനേഡിയന്‍ പൗരത്വം സ്വന്തമാക്കുകയെന്നതാണ് സാധാരണ രീതി. കാലതാമസം എടുക്കുമെങ്കിലും ഇതിന് താരതമ്യേന ചിലവ് കുറവാണ്. എന്നാല്‍ ഇനി ഇവിടെ പറയാന്‍ പോവുന്നത് ഏറ്റവും ചിലവേറിയ രീതിയില്‍ കനേഡിയന്‍ പൗരത്വം സ്വന്തമാക്കാന്‍ കഴിയുന്ന നിക്ഷേപക വിസയെക്കുറിച്ചുള്ള വിവരങ്ങളാണ്.

canada-

തുടക്കത്തില്‍ തന്നെ പറയട്ടെ, സാധാരണക്കാർക്ക് ആലോചിക്കാന്‍ പോലും കഴിയാത്ത ഒരു മാർഗമാണ് ഇത്. പ്രധാനമായ വ്യവസായികളെ ലക്ഷ്യമിട്ടാണ് വിവിധ രാജ്യങ്ങള്‍ നിക്ഷേപ വിസകള്‍ അവതരിപ്പിക്കുന്നത്. അതായത് അവരുടെ സാമ്പത്തിക വളർച്ചയ്ക്ക് മോശമല്ലാത്ത രീതിയില്‍ സഹായം നല്‍കാന്‍ സാധിക്കുന്ന വ്യക്തികളെ ഒരോ രാജ്യവും നിക്ഷേപ വിസയിലൂടെ ലക്ഷ്യമിടുന്നു.

രാജ്യത്ത് നിക്ഷേപം നടത്താനോ സംരംഭകരോ സ്വയം തൊഴിൽ ചെയ്യുന്നവരോ ആകാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കാണ് കാനഡ വിസ നൽകുന്നത്. കാനഡയിലെ ഫെഡറൽ ഗവൺമെന്റും പ്രവിശ്യകളുടെയും സർക്കാരുകളും ഈ പാതവഴി വിസ വാഗ്ദാനം ചെയ്യുന്നുണ്ട്. 'നിക്ഷേപങ്ങളിലൂടെയും നൂതന ആശയങ്ങളിലൂടെയും സമ്പദ്‌വ്യവസ്ഥയിൽ കാര്യമായ സംഭാവന നൽകുന്ന വ്യക്തികളെ ആകർഷിക്കാൻ കാനഡ ആഗ്രഹിക്കുന്നു' എന്നാണ് വർക്ക് വിസ സംബന്ധിച്ച് ഇതുമായി ബന്ധപ്പെട്ട വിദഗ്ധർ വ്യക്തമാക്കുന്നത്.

കാനഡയിലെ പുതിയ ലാഭകരമായ അവസരങ്ങൾ വിപുലീകരിക്കുക, ബിസിനസ്സ് വിദഗ്ദ്ധരായ കുടിയേറ്റക്കാരെ പ്രവേശിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിലൂടെ, ആഗോള വിപണികളിലേക്കുള്ള രാജ്യത്തിന്റെ പ്രവേശനം വർദ്ധിപ്പിക്കുക എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. കുടിയേറ്റക്കാർ കാനഡയിലെ സമൂഹവുമായി സംയോജിപ്പിക്കാൻ തയ്യാറാണെങ്കിൽ, അവർക്ക് വേഗത്തില്‍ തന്നെ സ്ഥിര താമസക്കാരും പിന്നീട് കാനഡയിലെ പൗരന്മാരുമായി മാറാം.

നിക്ഷേപത്തിലൂടെ കനേഡിയൻ പൗരത്വം നേടാൻ ആഗ്രഹിക്കുന്ന ആളുകൾക്ക്, കാനഡ സ്റ്റാർട്ട്-അപ്പ് വിസ പ്രോഗ്രാമും ക്യൂബെക്ക് ഇമിഗ്രന്റ് ഇൻവെസ്റ്റർ പ്രോഗ്രാമും (ക്യുഐഐപി) ഉണ്ട് . QIIP ഉപയോഗിച്ച്, കുറഞ്ഞ ആസ്തിയും മതിയായ മൂലധനവുമുള്ള വ്യക്തികൾക്ക് ക്യൂബെക്ക് പ്രവിശ്യയിൽ നിക്ഷേപിക്കാന്‍ സാധിക്കും. ഫലത്തില്‍ കാനഡയുടെ ഏത് ഭാഗത്തും ഗണ്യമായ സാധ്യതകളുള്ള ഒരു ബിസിനസ്സ് നടത്തുന്നതിന് നൂതന ആശയങ്ങളുള്ള സംരംഭകരെ സ്റ്റാർട്ട്-അപ്പ് വിസകൾ അനുവദിക്കുന്നു.

ചില വ്യവസായങ്ങളിലും തൊഴിലുകളിലും മികച്ച പരിചയമുള്ള വ്യക്തികളെയാണ് കനേഡിയൻ കുടിയേറ്റത്തിന് അപേക്ഷിക്കാൻ അനുവദിക്കുന്നത്. യോഗ്യരായ വ്യക്തികൾക്ക് താൽക്കാലിക വർക്ക് പെർമിറ്റുകളായിരിക്കും ആദ്യം നല്‍കുക. ഇതിലൂടെ രാജ്യത്ത് ഒരു ബിസിനസ്സ് ആരംഭിക്കുന്നതിനോ പ്രവർത്തിപ്പിക്കുന്നതിനോയുള്ള അവകാശം നിങ്ങള്‍ക്ക് നല്‍കുന്നു.

വ്യവസായം, വാണിജ്യം, അല്ലെങ്കിൽ കൃഷി തുടങ്ങിയ മേഖലകളിൽ 1200000 കനേഡിയന്‍ ഡോളർ, അതായത് ഏഴ് കോടി രൂപയുടെ നിക്ഷേപം നടത്തിയാല്‍ നിങ്ങള്‍ക്ക് കനേഡിയന്‍ പൌരത്വം നേടാനുള്ള ആദ്യ കടമ്പയിലേക്ക് കടക്കാവുന്നതാണ്. മറ്റ് ചില പ്രവിശ്യകളില്‍ രണ്ട് മുതല്‍ മൂന്ന് കോടിയുടെ വരെ നിക്ഷേപം നടത്തിയാല്‍ വിസ ലഭിക്കുമെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

മുകളിൽ പറഞ്ഞ മാനദണ്ഡങ്ങൾ കൂടാതെ, നിങ്ങൾ മൂന്ന് വർഷത്തേക്ക് രാജ്യത്ത് സ്ഥിരമായി താമസിക്കേണ്ടതുണ്ട്. പിന്നീട്, നിങ്ങളുടെ പെർമനന്റ് റെസിഡൻസി (പിആർ) ഉറപ്പാക്കിയ ശേഷം നിങ്ങൾ ഒരു വർഷം കൂടി കാനഡയിൽ താമസിക്കണം. പക്ഷെ ഇത്തരത്തില്‍ കനേഡിയന്‍ പൌരത്വം മലയാളികള്‍ ആരും തന്നെയില്ലെന്നതാണ് നിലവിലെ വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+