Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനഡ വീണു: കുടിയേറാന്‍ പകരം ആര്? അമേരിക്കയുണ്ട്, പക്ഷെ ലാഭകരം യുകെ, എന്തുകൊണ്ട്

മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരുടെ വിദേശ കുടിയേറ്റത്തില്‍ വലിയ പരിവർത്തനങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. സമീപകാലത്ത് കാനഡ സ്വീകരിച്ച സുപ്രധാനമായ നടപടികളാണ് ഇതില്‍ പ്രധാന ഘടകമായി നിലകൊള്ളുന്നത്. വിദേശ വിദ്യാർത്ഥികള്‍ വിദ്യാർത്ഥി വിസകള്‍ നല്‍കുന്നതില്‍ 35 ശതമാനം നിയന്ത്രിണം കൊണ്ടുവരുന്ന നയമാണ് കാനഡ സ്വീകരിച്ചിരിക്കുന്നത്.

നിയന്ത്രണ കാനഡയിലേക്കുള്ള ഇന്ത്യക്കാരുടെ അപേക്ഷയില്‍ വലിയ ഇടിവും സംഭവിച്ച് കഴിഞ്ഞു. ഭവന പ്രതിസന്ധി, തൊഴില്‍ വിപണിയിലെ പ്രശ്നങ്ങള്‍ എന്നിവയും ഇന്ത്യക്കാരുടെ താല്‍പര്യം കുറയാന്‍ ഇടയാക്കിയിട്ടുണ്ട്. ഇന്ത്യയും കാനഡയും തമ്മില്‍ അടുത്തിടെ നയതന്ത്ര തലത്തിലുള്ള വടം വലിയും ഇന്ത്യക്കാരായ അപേക്ഷകരുടെ എണ്ണം കുറയാന്‍ ഇടയാക്കി.

flightticket

വിദ്യാർത്ഥികളുടെ എണ്ണത്തില്‍ നിയന്ത്രണം ഏർപ്പെടുത്തിയതിന് പിന്നാലെ പ്രൊവിൻഷ്യൽ അറ്റസ്റ്റേഷൻ ലെറ്റർ (പിഎഎൽ) പോലുള്ള പുതിയ കടമ്പകളും കാനഡ മുന്നോട്ട് വെച്ചിട്ടുണ്ട്. പല കാരണങ്ങള്‍ കൊണ്ട് തന്നെ 2023 ജൂലൈ മുതൽ ഒക്‌ടോബർ വരെയുള്ള കാലയളവിൽ അപേക്ഷകളിൽ ഗണ്യമായ കുറവുണ്ടാകുകയും ചെയ്തു. അതായത് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കനേഡിയൻ സ്ഥാപനങ്ങളിൽ നേരത്തെ ഉണ്ടായിരുന്നത് പോലേയുള്ള താല്‍പര്യം ഇപ്പോഴുമില്ല.

കാനഡയോടുള്ള താല്‍പര്യം കുറഞ്ഞു എന്നതിന് അർത്ഥം വിദേശ കുടിയേറ്റ മോഹം പൂർണ്ണമായി ഉപേക്ഷിക്കപ്പെടുന്നു എന്നും അർത്ഥമില്ല. കാനഡയിലേക്ക് അപേക്ഷിക്കുന്നതിനുപകരം, അവർ യുഎസിലേക്കും യുകെയിലേക്കും ശ്രദ്ധ തിരിച്ചു എന്നതാണ് ശ്രദ്ധേയം. ഈ രാജ്യങ്ങളിലെ സർവ്വകലാശാലകളിലേക്കുള്ള അന്താരാഷ്ട്ര അപേക്ഷകൾ എന്നത്തേക്കാളും കൂടുതലാണ് നിലവില്‍. അതേസമയം സീറ്റുകളുടെ എണ്ണം അതേപടി തുടരുകയും ചെയ്യുന്നു. എണ്ണം കൂടിയതോടെ യുകെയില്‍ നിന്നുള്ള അപേക്ഷ നിരസിക്കലുടെ എണ്ണവും വർധിച്ചു.

യുകെയിലെ സർവ്വകലാശാലയിൽ ചേരുന്നതിനുള്ള ശരാശരി ചെലവ് പ്രതിവർഷം 16000 യൂറോ മുതല്‍ 38000 യൂറോ വരെയായിട്ടാണ് കണക്കാക്കുന്നത്. അമേരിക്കയുടെ കാര്യത്തിലേക്ക് വരുമ്പോള്‍ ഇത് പ്രതിവർഷം 40000 ഡോളർ മുതല്‍ 65000 ഡോളർ വരെ ആയി ഉയരുന്നു. ചില സമയങ്ങളിൽ ഇത് യുകെയുടെ ശരാശരി ചെലവിൻ്റെ ഇരട്ടിയിലധികം വരും.

കാനഡയ്ക്ക് പകരം മറ്റേത് രാജ്യമെന്ന ചോദ്യം ഉയരുമ്പോള്‍ യുകെ തിരഞ്ഞെടുക്കാന്‍ ചിലവ് ഉള്‍പ്പെടേയുള്ള ഘടകങ്ങള്‍ വിദ്യാർത്ഥികളില്‍ സ്വാധീനം ചെലുത്തുന്നു. മാത്രമല്ല, യുഎസിലെ തൊഴിൽ വിപണിയുടെ അസ്ഥിര സ്വഭാവവും നിരവധി ഉദ്യോഗാർത്ഥികളെ പിന്തിരിപ്പിക്കുന്ന ഘടകങ്ങളാണ്. അമേരിക്കയെ അപേക്ഷിച്ച് യുകെയില്‍ തൊഴില്‍ കണ്ടെത്താന്‍ താരതമ്യേന എളുപ്പമാണ് എന്നതും ഒരു പ്രധാന ഘടകമാണ്.

കോവിഡിന് പിന്നാലെ അമേരിക്കന്‍ ടെക് വ്യവസായ രംഗത്ത് വലിയ പിരിച്ചുവിടലാണ് നടന്നത്. അമേരിക്കയെ വിദ്യാഭ്യാ ലക്ഷ്യ സ്ഥാനമായി തിരഞ്ഞെടുക്കുന്നതില്‍ ഇതും ഒരു പ്രധാന ഘടകമാണ്. H-1B വിസ നയങ്ങൾ തിരികെ വരുമെന്ന ആശങ്കയും ശക്തമാണ്. നയം മടങ്ങിയെത്തിയാൽ, നിരവധി അന്തർദ്ദേശീയ വിദ്യാർത്ഥികളെ ബിരുദാനന്തരം ജോലി ചെയ്യുന്നതിൽ നിന്നും തടയും. ഇത്തരം പ്രതികൂല ഘടകങ്ങള്‍ ഉണ്ടെങ്കിലും അമേരിക്കയിലെ ഉയർന്ന ശമ്പളം ഒരു ആകർഷണ ഘടകം തന്നെയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+