പഴയ സന്തോഷമില്ല, കുടിയേറ്റക്കാരോടുള്ള കാനഡക്കാരുടെ മനോഭാവം മാറുന്നു: സർവ്വേ പറയുന്നു
2023 ജൂണിലാണ് കാനഡയിലെ ജനസംഖ്യ 40 ദശലക്ഷത്തിലെത്തുന്നത്. ചരിത്രത്തിലാദ്യമായി, ഒരു വർഷം കൊണ്ട് ജനസംഖ്യ ഒരു ദശലക്ഷത്തിലധികം (2.7%) വർദ്ധിച്ചാണ് 4 കോടി എന്നതിലേക്ക് എത്തിയത്. ഈ ജനസംഖ്യാ വളർച്ചയുടെ 96 ശതമാനവും താൽക്കാലികവും സ്ഥിരവുമായ കുടിയേറ്റം കാരണമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി, കുടിയേറ്റക്കാരോടും കുടിയേറ്റത്തോടുമുള്ള കനേഡിയക്കാരുടെ മനോഭാവം നിഷേധാത്മകതയെക്കാൾ പോസിറ്റീവാണ്. 2019-ൽ, ഗാലപ്പിന്റെ കുടിയേറ്റ സ്വീകാര്യത സൂചികയിൽ (145 രാജ്യങ്ങളിൽ നടത്തിയ സർവേയിൽ) കുടിയേറ്റക്കാർക്ക് ഏറ്റവും സ്വീകാര്യമായ രാജ്യമായി കാനഡയെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ സമീപകാലത്ത് ഈ മനോഭാവത്തില്‍ കാര്യമായ മാറ്റങ്ങള്‍ വന്നിരിക്കുന്നുവെന്നാണ് റിപ്പോർട്ട്.

ജനസംഖ്യ 4 കോടിയിലെത്തി കുറച്ച് മാസങ്ങൾക്ക് ശേഷം, 2024-ൽ 485,000 സ്ഥിര താമസക്കാരെയും 2025-ലും 2026-ലും 500,000 പേരെയും സ്വാഗതം ചെയ്യുന്നതിനായി ഫെഡറൽ ഗവൺമെന്റ് അതിന്റെ പുതിയ ഇമിഗ്രേഷൻ ലെവൽ പ്ലാൻ പുറത്തിറക്കിയിരുന്നു. രാജ്യത്തെ ജനങ്ങള്‍ കുടിയേറ്റത്തെ വലിയ തോതില്‍ സ്വാഗതം ചെയ്യുന്നുവെന്ന കണക്കുകളുടേയും അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം.
രാജ്യത്തെ കുടിയേറ്റ നിരക്ക് ഇപ്പോള്‍ വളരെ ഉയർന്നതാണെന്ന് വിശ്വസിക്കുന്നത് 44 ശതമാനം പേരാണ്. മറുവശത്ത് 51 ശതമാനം പേരുണ്ടെങ്കിലും ഇവരുടെ ശതമാനം പതിയെ കുറഞ്ഞ് വരികയാണ്. നേരത്തെ കുടിയേറ്റത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുള്ള വ്യത്യാസം 42 ശതമാനമായിരുന്നെങ്കിലും കഴിഞ്ഞ ഒരു വർഷം കൊണ്ട് ഇത് വെറും ഏഴ് ശതമാനമായി ചുരുങ്ങി. അതായത് കുടിയേറ്റത്തെ എതിർക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വർധനവാണ് ഉണ്ടായിരിക്കുന്നത്.
കുടിയേറ്റക്കാരുടെ എണ്ണത്തെക്കുറിച്ചുള്ള ആശങ്കകൾ കാനഡയിലുടനീളം പ്രകടമാണ്. ഒന്റാറിയോയിലും ബ്രിട്ടീഷ് കൊളംബിയയിലുമാണ് ഇത് കൂടുതല്‍ പ്രകടം. ഭവന പ്രതിസന്ധി വർധിപ്പിക്കുന്നു എന്നതാണ് കുടിയേറ്റത്തെ എതിർക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. കുടിയേറ്റ ജനസംഖ്യ വർധിച്ചതോടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഭവന പ്രതിസന്ധി രൂക്ഷമായി. കുടിയേറ്റക്കാർ മാത്രമല്ല, സ്വദേശികും ഇതേ തുടർന്ന് വീടുകള്‍ക്ക് വലിയ തുക ചിലവഴിക്കേണ്ടി വരുന്നു.
യഥാർത്ഥത്തിൽ, മുനിസിപ്പൽ സോണിംഗ് നിയമങ്ങൾ, ഡവലപ്പർമാരുടെ പ്രത്യേക താൽപ്പര്യങ്ങൾ, പാർപ്പിടത്തെക്കുറിച്ചുള്ള പൊതുനയം എന്നിവയുൾപ്പെടെയുള്ള എണ്ണമറ്റ ഘടകങ്ങളാൽ കാനഡയിലെ പാർപ്പിട ക്ഷാമം കഴിഞ്ഞ കുറച്ച് വർഷങ്ങളായി വർധിച്ചുകൊണ്ടിരിക്കുകയാണ്. കുടിയേറ്റ ജനസംഖ്യയും അതിന്റെ ഒരു ഭാഗമായെന്ന് മാത്രം.












Click it and Unblock the Notifications