Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനഡയില്‍ ലക്ഷങ്ങള്‍ ശമ്പളമുള്ള ജോലി നേടാം: ചെയ്യേണ്ടത് ഇത്ര മാത്രം, ഡ്രൈവർ മുതല്‍ ആശാരിമാർ വരെ

കാനഡയിലേക്ക് പോകാനുള്ള അവസരം ലഭിച്ചാല്‍ പിന്നെ എന്ത് ജോലിയായാലും വേണ്ടില്ല എന്ന നിലപാടിലാണ് മലയാളികള്‍ ഉള്‍പ്പെടേയുള്ള പല വിദേശ കുടിയേറ്റ മോഹികളും. വലിയ ലോണൊക്കെയെടുത്ത് കാനഡയിലെത്തിവർ അവിടെ സൂപ്പർമാർക്കറ്റുകൾക്കും റെസ്റ്റോറൻ്റുകൾക്കും പുറത്ത് ജോലിക്കായി ക്യൂ നില്‍ക്കുന്ന നിരവധി വീഡിയോകള്‍ ഇതിനോടകം തന്നെ പുറത്ത് വരികയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഒന്ന് ശ്രമിച്ചാല്‍ കാനഡയില്‍ തന്നെ മികച്ച ശമ്പളം ലഭിക്കുന്ന നിരവധി ജോലികള്‍ കണ്ടെത്താന്‍ സാധിക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

കാനഡയിലേക്ക് പോകുന്ന ഭൂരിഭാഗം വിദ്യാർത്ഥികളും മികച്ച വിദ്യാഭ്യാസം നേടുന്നതിനേക്കാൾ അവിടെ സ്ഥിരതാമസമാക്കാനാണ് താൽപ്പര്യപ്പെടുന്നത്. അതുകൊണ്ട് തന്നെ ഭാവിയില്‍ ഗുണം ചെയ്യുമോ ഇല്ലയോ എന്ന് നോക്കാതെ പലരും കിട്ടുന്ന കോഴ്സിന് വിദ്യാർത്ഥി വിസകള്‍ സംഘടിപ്പിച്ച് കാനഡയിലേക്ക് കുടിയേറാനാണ് ശ്രമിക്കുന്നത്. ഇത് ഭാവിയില്‍ അവർക്ക് തന്നെ തിരിച്ചടിയായി മാറുകയും ചെയ്യുന്നു.

canada-

വിദഗ്ധർ പറയുന്നത്

"ഭാവിയില്‍ ഗുണം ചെയ്യുമെന്ന് ഉറപ്പുള്ള കോഴ്‌സുകൾ എടുക്കാൻ ഞങ്ങൾ എല്ലായ്പ്പോഴും വിദ്യാർത്ഥികളെ ഓർമ്മിപ്പിക്കുന്നു. എന്നാൽ അവരുടെ ലക്ഷ്യം എങ്ങനെയെങ്കിലും പഠന വിസയിൽ കാനഡയിലേക്ക് പ്രവേശിക്കുക എന്നതാണ്. പ്രതിവർഷം 60,000 മുതൽ 1.30 ലക്ഷം വരെ കനേഡിയൻ ഡോളർ ശമ്പളമുള്ള ജോലി നൽകാൻ കഴിയുന്ന നിരവധി കോഴ്‌സുകൾ ഉണ്ട്. ഇതിന് പ്രത്യേക മേഖലകളിലെ വൈദഗ്ദ്ധ്യം നിർണായകമാണ്. കാരണം കാനഡയുടെ ആവശ്യം വിദഗ്ധ തൊഴിലാളികളിലേക്ക് മാറിയിരിക്കുന്നു." ഇമിഗ്രേഷൻ വിദഗ്ധനായ ഗുർപ്രീത് സിംഗിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

ഡിമാന്‍ഡുള്ള തൊഴിലുകള്‍

നഴ്‌സിംഗ്, ഹെൽത്ത്‌കെയർ, ഡാറ്റാ അനാലിസിസ്, സോഫ്‌റ്റ്‌വെയർ ഡെവലപ്‌മെൻ്റ്, മാർക്കറ്റിംഗ് മാനേജ്‌മെൻ്റ്, ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെൻ്റ്, ബിസിനസ് ഡെവലപ്‌മെൻ്റ്, ബിസിനസ് ഇൻ്റലിജൻസ് അനാലിസിസ്, ക്ലൗഡ് ആർക്കിടെക്ചർ, സെക്യൂരിറ്റി അനാലിസിസ്, ഫാർമസി തുടങ്ങിയവയാണ് കാനഡയില്‍ മികച്ച ശമ്പളം നല്‍കുന്ന തൊഴില്‍ മേഖലകള്‍.

ഈ മേഖലകളിൽ ഓരോന്നിനും 5,000-ത്തിലധികം തൊഴിലവസരങ്ങളുണ്ട്. മാത്രവുമല്ല പ്രതിവർഷം 70,000 മുതൽ 1.37 ലക്ഷം വരെ കനേഡിയൻ ഡോളർ ശമ്പളവുമാണ്ട്. കൂടാതെ, ഡ്രൈവിംഗ്, ഹെയർസ്റ്റൈലിംഗ്, ആശാരിപ്പണി, ഇലക്ട്രിക്കൽ ജോലി, പ്ലംബിംഗ്, കൊത്തുപണി തുടങ്ങിയ വിദഗ്ധ ജോലികള്‍ക്കും ഉയർന്ന ഡിമാൻഡുണ്ട്. ഈ ജോലികള്‍ പ്രതിവർഷം 1 ലക്ഷം കനേഡിയൻ ഡോളർ സമ്പാദിക്കാനുള്ള അവസരങ്ങളാണ് ഓരോ ഉദ്യോഗാർത്ഥികള്‍ക്കും വാഗ്ദാനം ചെയ്യുന്നത്.

മേല്‍ സൂചിപ്പിച്ച തൊഴില്‍ മേഖലകളിലേക്ക് കടക്കാന്‍ കഴിയുന്ന കോഴ്സുകള്‍ വേണം വിദ്യാർത്ഥികള്‍ തിരഞ്ഞെടുക്കാന്‍. അല്ലാതെ യാതൊരു സാധ്യതയും ഇല്ലാത്ത, ശമ്പളം വളരെ കുറവുള്ള ജോലി ലഭിക്കുന്ന കോഴ്സുകള്‍ തിരഞ്ഞെടുത്താല്‍ കാനഡയില്‍ വലിയ പ്രതിസന്ധി നേരിടേണ്ടി വരും. ഇത്തരം കോഴ്സുകള്‍ക്ക് ഡിമാന്‍ഡ് കുറവായതിനാല്‍ തന്നെ എളുപ്പത്തില്‍ വിദ്യാർത്ഥി വിസകള്‍ നേടിയെടുക്കാനും സാധിക്കും. എന്നാല്‍ ഇത് പിന്നീട് വലിയ പ്രതിസന്ധികള്‍ക്ക് ഇടയാക്കും എന്നതില്‍ സംശയമില്ല.

എന്ത് കോഴ്സ് പഠിക്കുന്നു എന്നുള്ളതാണ് ഏറ്റവും പ്രധാനമെന്ന് ഈ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധർ വീണ്ടും വീണ്ടും ആവർത്തിക്കുന്ന. നോൺ-സ്റ്റുഡൻ്റ് വിസ വിഭാഗങ്ങൾക്ക് കീഴിൽ കുടിയേറാൻ ലക്ഷ്യമിടുന്നവർക്ക് ഡ്രൈവിംഗ്, ഇലക്ട്രിക്കൽ ജോലി, പ്ലംബിംഗ്, ഹെയർസ്റ്റൈലിംഗ്, ആശാരിപ്പണി, കൊത്തുപണി തുടങ്ങിയ വൈദഗ്ധ്യമുള്ള ജോലികളും പഠിക്കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+