കാനഡയിൽ ഇങ്ങനെ ശ്രമിച്ചാൽ തീർച്ചയായും പാർട്ട് ടൈം ജോലി കണ്ടെത്താം; അറിയാം വഴി
പാർട്ട് ടൈം ജോലിക്കായി കാനഡയിലെ ഒരു കഫ്റ്റീരിയയ്ക്ക് മുൻപിൽ ക്യൂ നിൽക്കുന്ന ഇന്ത്യക്കാർ അടക്കമുള്ള വിദ്യാർത്ഥികളുടെ ഒരു വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കാനഡയിൽ കുടിയേറ്റക്കാർക്കിടയിൽ തൊഴിലില്ലായ്മ, എത്രത്തോളമാണെന്ന് കൃത്യമായി വ്യക്തമാക്കുന്നതായിരുന്നു വീഡിയോ. മുൻപത്തെ പോലെ അപേക്ഷിച്ച ഉടനെ ഒരു ജോലിയും കാനഡയിൽ സ്വപ്നം കാണുകയേ വേണ്ട. പിന്നെ എങ്ങനെയാണ് ജോലി കണ്ടെത്തുക? കാനഡയിൽ ഒരു പാർട്ട് ടൈം ജോലി കണ്ടെത്താനായി പ്രധാനമായും ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
കാമ്പസിൽ തന്നെയുള്ള ജോലികൾ- ലൈബ്രറികൾ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകൾ, ഇൻ്റർനാഷണൽ മാർക്കറ്റിംഗ് ഓഫീസ് എന്നിവ ഉൾപ്പെടെ സർവകലാശാലകളിലും കോളേജുകളിലുമുള്ള നിരവധി സ്ഥാപനങ്ങളിൽ പാർട്ട് ടൈം ജോലികൾ ലഭ്യമാണ്. ഈ ജോലി ലഭിച്ചാൽ കാമ്പസ് വിടേണ്ട സാഹചര്യം വരുന്നില്ല.

കോൾ സെന്റേഴ്സ്- നന്നായി ആശയവിനിമയം നടത്താൻ കഴിയുന്നവരാണോ? എങ്കിൽ കോൾ സെന്ററുകളിലും ഹോസ്പിറ്റാലിറ്റികളിലും നിരവധി പാർട്ട് ടൈം ജോലി അവസരങ്ങൾ ലഭിക്കും. റിമോർട്ടായി വർക്ക് ചെയ്യാനും ഇഷ്ടപ്പെട്ട സമയം തിരഞ്ഞെടുക്കാനുമുള്ള സ്വാതന്ത്ര്യവും ഇത്തരം ജോലികൾക്കുണ്ട്.
ട്യൂട്ടർമാരായി ജോലി ചെയ്യാം- ശക്തമായ അക്കാദമിക് പശ്ചാത്തലമുള്ള ആളാണെങ്കിൽ ട്യൂട്ടർമാരായോ ടീച്ചിംഗ് അസിസ്റ്റൻ്റുമാരായോ പാർട്ട് ടൈം ജോലി കണ്ടെത്താനാകും. സർവ്വകലാശാലകളിലോ മറ്റ് എജുക്കേഷൻ സെന്ററുകളിലോ അവസരങ്ങൾ ലഭിക്കും.
ടെക്നോളജി ആന്റ് കമ്പ്യൂട്ടർ സ്കിൽസ്-പ്രോഗ്രാമിംഗ്, ഐടി അല്ലെങ്കിൽ മറ്റ് സാങ്കേതിക വൈദഗ്ധ്യം ഉള്ളവർക്ക് ടെക് സപ്പോർട്ട്, വെബ് ഡെവലപ്മെൻ്റ്, ഡാറ്റ എൻട്രി എന്നിവയിൽ പാർട്ട് ടൈം ജോലി കണ്ടെത്താനാകും. ഈ റോളുകൾ പലപ്പോഴും ടെക് ഹബ്ബുകളിലായിരിക്കും കൂടുതലായും ലഭിക്കുക.
പ്രാദേശിക, ജനസംഖ്യാപരമായ തൊഴിൽ പ്രവണതകൾ അറിഞ്ഞിരിക്കണം
പാർട്ട് ടൈം ജോലി കണ്ടെത്തുന്നതിന് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് പ്രധാനമാണ്. ഓരോ പ്രവിശ്യകളിലും ജോലി സാധ്യതകൾ വ്യത്യസ്തമാണ്. ഒൻ്റാറിയോ, മാനിറ്റോബ, സസ്‌കാച്ചെവൻ എന്നിവിടങ്ങളിൽ തൊഴിലവസരങ്ങൾ വർധിക്കുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ടൊറൻ്റോ, വാൻകൂവർ തുടങ്ങിയ പ്രധാന നഗരങ്ങളെ അപേക്ഷിച്ച് ഒട്ടാവ, വിന്നിപെഗ്, ഹാലിഫാക്‌സ് തുടങ്ങിയ ടയർ 2 നഗരങ്ങളിൽ പാർട്ട് ടൈം ജോലി അവസരങ്ങൾ കൂടുതലാണെന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടിൽ പറയുന്നത്. ഈ നഗരങ്ങളിൽ തൊഴിലില്ലായ്മ നിരക്ക് കുറവാണത്രേ. റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി, കസ്റ്റമർ സർവീസ് എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ പാർട്ട് ടൈം തൊഴിലാളികൾക്ക് വലിയ ഡിമാന്റും ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
പാർട്ട് ടൈം ജോലി കണ്ടെത്തുന്നതിനുള്ള ചില നിർദ്ദേശങ്ങൾ ഇതാ
പ്രാദേശിക വിഭവങ്ങൾ പ്രയോജനപ്പെടുത്താം- ജോലി തിരയാനും റെസ്യൂമെ തയ്യാറാക്കാനും അഭിമുഖം നേരിടാൻ സഹായിക്കുകയും ചെയ്യുന്ന പ്രാദേശിക തൊഴിൽ ഏജൻസികൾ, പുതുതായി എത്തുന്നവർക്ക് സഹായം നൽകുന്ന സംവിധാനങ്ങൾ, കമ്മ്യൂണിറ്റി ഓർഗനൈസേഷൻ എന്നിവരെ ബന്ധപ്പെടാം.
നെറ്റ്വർക്ക് വിപുലപ്പെടുത്തുക-പ്രൊഫഷണൽ അസോസിയേഷനുകളിൽ ചേരുക, ലിങ്ക്ഡ്ഇൻ പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ പ്രൊഫഷണലുകളുമായി ബന്ധപ്പെടുക. വ്യക്തിബന്ധങ്ങൾ വർധിപ്പിക്കു. ഇതെല്ലാം പലപ്പോഴും തൊഴിൽ അവസരങ്ങളിലേക്ക് നയിച്ചേക്കാം.
ആപ്ലിക്കേഷനുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാം- അതത് ജോലികൾക്ക് അനുസരിച്ച് നമ്മുടെ കഴിവും വൈദഗ്ദധ്യവും വ്യക്തമാക്കുന്ന റെസ്യൂമെകളും കവർ ലെറ്ററുകളും നൽകാം. പ്രാദേശികമായുള്ള പ്രവൃത്തിപരിചയം കൃത്യമായി റെസ്യൂമെയിൽ പ്രതിപാദിക്കുക.
കഴിവുകൾ മെച്ചപ്പെടുത്തുക-തൊഴിൽ വിപണിയുമായി ബന്ധപ്പെട്ട കോഴ്സുകളോ സർട്ടിഫിക്കേഷനുകളോ എടുക്കുന്നത് പരിഗണിക്കുക.ഇത് യോഗ്യതകൾ മെച്ചപ്പെടുത്തുക മാത്രമല്ല, പ്രൊഫഷണൽ വളർച്ചയ്ക്കുള്ള നിങ്ങളുടെ താത്പര്യം പ്രകടമാക്കുകയും ചെയ്യും.












Click it and Unblock the Notifications