Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനഡയിലേക്ക് പോകാനാണോ? ഇക്കാര്യം ഉറപ്പാക്കിയില്ലെങ്കിൽ എട്ടിന്റെ പണി കിട്ടും, ജീവിതം അവതാളത്തിലാകും

കാനഡയിലേക്ക് പറക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ സമീപകാലത്ത് വൻ കുതിപ്പാണ് ഫണ്ടായത്. ഈ വർഷം മാത്രം 2.6 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഗ്രാജുവേറ്റ്, അണ്ടർ ഗ്രാജുവേറ്റ്, ഇമിഗ്രേഷൻ പ്രോഗ്രാമുകൾക്കായി കാനഡയിൽ എത്തിയത്.

എന്നാൽ വലിയ മോഹങ്ങളുമായി കാനഡയിലേക്ക് പറക്കുന്ന പലരും പലപ്പോഴും വഞ്ചിക്കപ്പെടാനുള്ള സാധ്യത ഏറെയാണ്. വ്യാജ അഡ്മിഷനുമായി ബന്ധപ്പെട്ട തട്ടിപ്പിൽ അകപ്പെട്ട നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ കാനഡയിൽ ഉപരിപഠത്തിന് പോകുമ്പോൾ ഏറ്റവും പ്രധാനമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിശദമായി അറിയാം.

canadastudy

കാനഡയിൽ കോളേജ് തിരഞ്ഞെടുക്കുന്നതിന് മുൻപ് തന്നെ അപേക്ഷിക്കുന്ന സ്ഥാപനത്തെക്കുറിച്ച് കൃത്യമായി അന്വേഷിക്കണമെന്ന് വിദഗ്ദർ നിർദ്ദേശിക്കുന്നു. കോളേജുകൾ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി)യുടെ ഡെസിഗ്നേറ്റഡ് ലേണിംഗ് ഇൻസ്റ്റിറ്റ്യൂഷൻസ് (ഡിഎൽഐ) പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കണം.കാനഡ സർക്കാർ അംഗീകരിച്ച പോസ്റ്റ്-സെക്കൻഡറി വിദ്യാഭ്യാസ സ്ഥാപനമാണ് ഡി എൽ ഐ. ഡി എൽ ഐ പട്ടികയിൽ ഉൾപ്പെടാത്തവയാണെങ്കിൽ നിങ്ങൾക്ക് സ്റ്റഡി പെർമിറ്റ് ലഭിച്ചേക്കില്ല.

കോളേജ് ഒരു പൊതു-കോളേജ് സ്വകാര്യ പങ്കാളിത്തത്തിന്റെ ഭാഗമാണോയെന്നും പ്രതിവർഷം എത്ര അന്തർദേശീയ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നുവെന്നും പരിശോധിക്കേണ്ടതും പ്രധാനമാണ്. മറ്റൊരു കാര്യം പഠിക്കാനുദ്ദേശിക്കുന്ന കോഴ്സിന് പോസ്റ്റ് ഗ്രാജ്വേഷൻ വർക്ക് പെർമിറ്റിന് (PGWP) യോഗ്യക ഉണ്ടോയെന്നാണ്. ബിരുദം നേടിയ ശേഷം ജോലി ചെയ്യാനും അനുവദിക്കുന്നതാണ് ഇത്.കോഴ്സ് പിജിഡബ്ല്യുപിക്ക് യോഗ്യമല്ലെങ്കിൽ പഠന ശേഷം ജോലി ചെയ്യുകയെന്നത് വളരെ പ്രയാസകരമായിരിക്കും.

അതത് കോളേജുകളെ നേരിട്ട് ബന്ധപ്പെടുന്നതും ഉചിതമായിരിക്കുമെന്നും വിദഗ്ദർ നിർദ്ദേശിക്കുന്നു. പ്രത്യേകിച്ച് താമസം അടക്കമുള്ള കാര്യങ്ങളെ കുറിച്ച്. നിലവിൽ കുറഞ്ഞ ചെലവിൽ താമസ സൗകര്യം ലഭിക്കുകയെന്നത് പ്രയാസമാണ്. വിദ്യാർത്ഥികൾ കോളേജുകളിൽ ചേർന്ന ശേഷം മാത്രമാണ് താമസ സൗകര്യത്തിന്റെ അപര്യാപ്തതകളെ കുറിച്ച് തിരിച്ചറിയുക. അതുകൊണ്ട് തന്നെ കുറഞ്ഞ ചെലവിൽ കോളേജുകൾ തന്നെ താമസ സൗകര്യം നൽകുന്നുണ്ടെന്ന് ഉറപ്പാക്കുക. അതനായി അലൂംമ്നി അസോസിയേഷനുകളെ ബന്ധപ്പെടുന്നതായിരിക്കും ഉചിതം.

പിജിഡബ്ല്യുപി യോഗ്യത

പി‌ജി‌ഡബ്ല്യു‌പിക്ക് യോഗ്യത നേടുന്നതിന്, കുറഞ്ഞത് എട്ട് മാസമെങ്കിലും ദൈർഘ്യമുള്ള കോഴ്സ് ഏതെങ്കിലും ഡിഎൽഐയിൽ നിന്നും പൂർത്തിയാക്കിയിരിക്കണം.ഒരു പ്രോഗ്രാമിൽ നിങ്ങൾ മുഴുവൻ വർഷ വിദ്യാർത്ഥിയായിരിക്കണം.ഡിഎൽഐയിൽ നിന്ന് ഒരു ട്രാൻസ്ക്രിപ്റ്റും ഇത് തെളിയിക്കുന്ന ഔദ്യോഗിക രേഖകളും ആവശ്യമാണ്.

മൂന്ന് വർഷം വരെയാണ് പിജിഡബ്ല്യുപിക്ക് സാധുതയുളളത്.ഇത് കാനഡയിൽ തന്നെ ജോലി ചെയ്യാനും പരിചയസമ്പത്ത് നേടാനും നിങ്ങളെ സഹായിക്കുന്നു. ഇത് തീർച്ചയായും പിആറിനുള്ള നിങ്ങളുടെ സാധ്യത വർധിപ്പിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+