Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനഡയിൽ ഇത് എന്താണ് സംഭവിക്കുന്നത്? ഇന്ത്യക്കാരടക്കമുള്ളവരെ നിരാശരാക്കി പുതിയ റിപ്പോർട്ട്, കടുത്ത ആശങ്ക

ഒന്റാറിയോ: കാനഡയിലെ മികച്ച ജീവിതവും തൊഴിൽ അവസരങ്ങളുമെല്ലാം തന്നെയാണ് ഇന്ത്യക്കാരെ ആ രാജ്യത്തേക്ക് ആകർഷിക്കുന്നത്. അതുകൊണ്ട് തന്നെ ഉപരിപഠനത്തിനായി കാനഡയിൽ എത്തി എങ്ങനെയെങ്കിലും ഒരു ജോലി തരപ്പെടുത്തി പിആറും നേടി ആളുകൾ അവിടെയങ്ങ് കൂടും. 2021 വരെയുള്ള കണക്കുകൾ പ്രകാരം ഇത്തരത്തിൽ കാനഡയിലേക്ക് ചേക്കിറിയത് 1.4 ദശലക്ഷത്തിലധികം ഇന്ത്യക്കാരാണെന്നാണ് റിപ്പോർട്ട്. കാനഡയിൽ സ്ഥിരതാമസക്കാരായ ഇന്ത്യക്കാരുടെ എണ്ണം 2013-ലെ 32,828-ൽ നിന്ന് 2022-ൽ 118,095 ആയി വർധിച്ചതായും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

എന്നാൽ ഉയർന്ന ശമ്പളത്തിലൊരു ജോലി പ്രതീക്ഷിച്ച് കാനഡയിലേക്ക് പറന്നാൽ ഇനി നിരാശപ്പെടേണ്ടി വരും. കടുത്ത തൊഴിലില്ലായ്മയാണ് രാജ്യത്തെന്നാണ് ഏറ്റവും പുതിയ കണക്കുകൾ പറയുന്നത്. ജുലൈയിൽ തൊഴിലവസരങ്ങളിൽ -5.8ശതമാനത്തിൻറെ കുറവാണ് രേഖപ്പെടുത്തിയത്. 2021 മാസത്തിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്.

canadajobs2-

ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ രേഖപ്പെടുത്തിയ മേഖലകൾ പരിശോധിക്കാം

ചില്ലറ വ്യാപാര മേഖലയിലെ തൊഴിൽ ഒഴിവുകളുടെ നിരക്ക് മാർച്ച് മുതൽ കുത്തനെ കുറഞ്ഞത്. നിലവിൽ 10,800ന്റെ കുറവാണ് രേഖപ്പെടുത്തിയ്ത. രണ്ടാം സ്ഥാനത്ത് താമസ-ഭക്ഷണ സേവനങ്ങൾ (10,400-ന്റെ കുറവ്)ആണ്. നേരത്തേ തന്നെ വലിയ ഇടിവായിരുന്നു മേഖലയിൽ ഉണ്ടായിരുന്നു.

വിദ്യാഭ്യാസ സേവനങ്ങൾ (4,500-ന്റെ ഇടിവ്), മാനേജ്മെന്റ്, കമ്പനീസ്, ആന്റ് എൻറർപ്രൈസസ് (1,600 ഇടിവ്) ഖനനം, എണ്ണ, വാതകം വേർതിരിച്ചെടുക്കൽ (1,600 ഇടിവ്) മേഖലകളിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം ആരോഗ്യമേഖലകളിൽ വലിയ കുറവ് രേഖപ്പെടുത്തിയിട്ടില്ല.

ഓരോ ജോലി ഒഴിവിലേക്കും 1.7 തൊഴിലില്ലാത്ത വ്യക്തികൾ വീതമുണ്ടെന്നാമ് ജൂലൈ മാസത്തിലെ കണക്കുകൾ. ജൂണിൽ ഇത് 1.5 ഉം ഈ വർഷത്തിന്റെ തുടക്കത്തിൽ 1.2 ഉം ആയിരുന്നു. തൊഴിലില്ലായ്മയുടെയും-ജോലി ഒഴിവുകളുടെയും അനുപാതം ഈ മാസം വർധിച്ചുവെങ്കിലും തൊഴിലില്ലാത്തവരുടെ എണ്ണം ഉയർന്നുതന്നെയുള്ളതിനാൽ ഒഴിവുകൾ കുറയുവാൻ ഈ മാസം സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഏറ്റവും കുറവ് തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയത് നാല് പ്രവിശ്യകളിലാണ്. ഒന്റാറിയോ ആണ് ഇതിലൊന്ന്. മുൻ മാസങ്ങളെ അപേക്ഷിച്ച് 27,700 തൊഴിൽ ഒഴിവുകളുടെ കുറവാണ് രേഖപ്പെടുത്തിയത്. ജുലൈയിൽ വെറും 242,600 ഒഴിവുകളാണ് രേഖപ്പെടുത്തിയത്.സസ്‌കാച്ചെവൻ, ന്യൂ ബ്രൺസ്‌വിക്ക്, പ്രിൻസ് എഡ്വേർഡ് ഐലൻഡ് എന്നിവയാണ് ജൂലൈയിൽ ജോലി ഒഴിവുകൾ കുറവ് രേഖപ്പെടുത്തിയ മറ്റ് മൂന്ന് പ്രവിശ്യകൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+