കാനഡയിലെ ഇന്ത്യൻ യുവാക്കളുടെ അവസ്ഥ..എന്നാലും ഇതെന്തൊരു ഗതികേട്; 'ഗൂഗിളിൽ ജോലി ചെയ്തിട്ടും കാര്യമില്ല'
വിദേശ പഠനത്തിനായി ഇന്ത്യയിൽ നിന്നും നേരത്തേ തന്നെ കാനഡയിലേക്ക് നിരവധി പേർ കുടിയേറിയിട്ടുണ്ട്. എന്നാൽ കൊവിഡിന് ശേഷമാണ് കാനഡയിലേക്ക് വിദ്യാർത്ഥികളുടെ കുത്തൊഴുക്ക് തുടങ്ങിയത്. കേരളത്തിൽ നിന്നടക്കം നിരവധി പേർ കാനഡയിൽ എത്തി. അടുത്തിടെ ഫോർബ്സ് പുറത്തുവിട്ട റിരപ്പോർട്ടിൽ വ്യക്തമാക്കിയത് കേരളത്തിൽ നേരത്തേ 32,828 ഉണ്ടായിരുന്ന ഇന്ത്യൻ ജനസംഖ്യ ഇപ്പോൾ 139,715 ആണെന്നാണ്. അായത് 326 ശതമാനത്തിന്റെ വർധനവ്. മികച്ച പഠനം, ജോലി, ജീവിത നിലവാരം ഇതെല്ലാം തന്നെയാണ് കാനഡയിലേക്ക് ആളുകളെ ആകർഷിച്ചത്.
എന്നാൽ കാനഡയിലേക്ക് പറന്ന എല്ലാവർക്കും മികച്ച ജോലി സ്വന്തമാക്കാൻ പറ്റിയോ? അവരുടെ ജീവിത നിലവാരം മെച്ചപ്പോട്ടോ? ഒരിക്കലും ഇല്ലെന്ന് പറയുകയാണ് ഇന്ത്യയിൽ നിന്നുള്ള യുവാക്കാൾ. കൊടിയ ദുരിതമാണ് തങ്ങൾ നേരിടുന്നതെന്ന് ഇന്ത്യക്കാരായ ബിരുദ വിദ്യാർത്ഥികൾ പറയുന്നത്.

'ജോലി കിട്ടാൻ വളരെ വളരെ ബുദ്ധിമുട്ടാണ്.നമ്മുടെ കഴിവിന് മൂല്യം കൽപ്പിക്കുന്ന, ധാർമ്മികത പുലർത്തുന്ന ചുരുക്കം ചില ജോലികൾ മാത്രമാണ് ഉള്ളത്. അത് തന്നെ നമ്മൾ ശ്രമിച്ചുകൊണ്ടേയിരിക്കണം. ഭാഗ്യം ഉണ്ടെങ്കിൽ മാത്രമേ ജോലി കിട്ടൂവെന്നതാണ് അവസ്ഥ', ഇന്ത്യൻ വിദ്യാർത്ഥിയെ ഉദ്ധരിച്ച് സാലറി സ്കെയിൽ റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിൽ ഗൂഗിളിൽ ജോലി ചെയ്ത പ്രവൃത്തിപരിചയം പോലും കാനഡയിൽ തന്നെ തുണച്ചില്ലെന്ന് പറയുകയാണ് മറ്റൊരു യുവാവ്. 'കാനഡയിൽ നിന്നുള്ള ആളുകളെയാണ് ഇവിടെയുള്ളവർ തിരഞ്ഞെടുക്കുന്നത്. പ്രോസസ് ഇൻവെൻ്ററി അസോസിയേറ്റ് ആയാണ് താൻ ഇപ്പോൾ ഇവിടെ ജോലി ചെയ്യുന്നത്. കഴിഞ്ഞ ഒരു വർഷമായി 17.5 ഡോളറിനാണ് ഞാൻ ജോലി ചെയ്യുന്നത്. എന്നാൽ ആ തുക കൊണ്ട് ഇവിടെ ജീവിച്ച് പോകുകയെന്നത് വളരെ കഠിനമാണ്.
ഇന്ത്യയിൽ ഗൂഗിളിൽ ഡിജിറ്റൽ മാർക്കറ്റിങ് എക്സ്പേർട്ട് ആയി മൂന്നര വർഷം ഞാൻ ജോലി ചെയ്തിട്ടുണ്ട്. എന്നാൽ ആ പ്രവൃത്തിപരിചയത്തിനൊന്നും ഇവിടെ യാതൊരു മൂല്യവും ഇവിടെ കൽപ്പിക്കുന്നില്ല. നമ്മൾ കഷ്ടപ്പെട്ട് വർഷങ്ങളോളം നാട്ടിൽ പണിയെടുത്തിട്ട് പോലും അതിന് വിലയില്ല. ചില കമ്പനികൾ എന്നെ നിരസിക്കുന്നത് ഞാൻ ഓവർ ക്വാളിഫൈഡ് ആണെന്നാണ്', യുവാവ് പറഞ്ഞു.
കൂടുതൽ നിയന്ത്രണങ്ങളുമായി കാനഡ
കുടിയേറ്റം വർധിച്ചതോടെ കടുത്ത നപടികളിലേക്ക് കടന്നിരിക്കുകയാണ് ഇപ്പോൾ കാഡന. 2025 ഓടെ സ്റ്റഡി പെർമിറ്റ് അനുവദിക്കുന്നതിൽ 10 ശതമാനം കുറവ് വരുത്തിയിരിക്കുകയാണ് രാജ്യം.2026 ലെ പഠനാനുമതികളുടെ എണ്ണം 2025 ലെ പോലെ തന്നെ നിലനിർത്താൻ ലക്ഷ്യം വെച്ചാണിത്. 2025 ൽ 437,000 ആണ് സ്റ്റഡി കാപ് നിശ്ചയിച്ചിരിക്കുന്നത്. ഇത് കൂടാതെ കുടിയേറ്റ നയങ്ങളുടേയും തൊഴിൽ വിപണിയിലെ ആവശ്യങ്ങളുടേയും അടിസ്ഥാനത്തിൽ പോസ്റ്റ് ഗ്രാജുവേറ്റ് വർക്ക് പെർമിറ്റുകളിലും പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കാൻ ഒരുങ്ങുകയാണ് രാജ്യം.
-
തിരുവനന്തപുരത്ത് ജോലി ഒഴിവ്; 20,000ത്തിന് മുകളിൽ ശമ്പളം..അപേക്ഷിക്കാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില് വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650!












Click it and Unblock the Notifications