കാനഡയില്‍ ഇതാ കൈനിറയെ അവസരങ്ങള്‍, ഈ യോഗ്യതകള്‍ മതി, ആരും കൊതിക്കുന്ന ശമ്പളം!!
ടൊറന്റോ: കാനഡയിലെ വിവിധ മേഖലകളില്‍ നിരവധി തൊഴില്‍ അവസരങ്ങള്‍. ഇമിഗ്രേഷന്‍ കാനഡയാണ് ട്രക്ക് ഡ്രൈവര്‍മാരെ അടക്കം വിവിധ പ്രവിശ്യകളിലായി തേടുന്നത്. നിരവധി ഒഴിവുകളാണ് പഉള്ളത്. കാനഡയിലെ ദ്വീപ് മേഖലയായ ന്യൂഫൗണ്ട്ലാന്‍ഡ് ആന്‍ഡ് ലാബ്രഡോറില്‍ ട്രക്ക് ഡ്രൈവര്‍മാരെയാണ് ആവശ്യമുള്ളത്.
പ്രവാസികള്‍ അടക്കമുള്ളവര്‍ക്ക് ഈ ജോലിക്ക് അപേക്ഷിക്കാം. സ്കില്‍ഡായിട്ടുള്ള ട്രക്ക് ഡ്രൈവര്‍മാരെയാണ് ഇവിടെ ആവശ്യമുള്ളത്. ക്ലാസ് വണ്‍ ലൈസന്‍സുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഇന്ന് തന്നെ അപേക്ഷിക്കാം. കാനഡയിലെ പുതിയ പ്രവിശ്യാ നിയമങ്ങള്‍ കൂടി പ്രവാസികള്‍ക്ക് അടക്കം അനുകൂലമായ തൊഴില്‍ സാഹചര്യം ഒരുക്കുന്നുണ്ട്. മികച്ച ശമ്പളവും ഇതോടൊപ്പം ഏജന്‍സികള്‍ നല്‍കുന്നുണ്ട്.

എന്തുകൊണ്ട് അവസരങ്ങള്‍
ന്യൂഫൗണ്ട്ലാന്‍ഡ് ആന്റ് ലാബ്രഡോറില്‍ നിരവധി ട്രക്ക് ഡ്രൈവര്‍മാരാണ് വിരമിക്കുന്നത്. കാനഡയില്‍ താമസമാക്കിയവര്‍ ഈ മേഖലയിലേക്ക് കൂടുതല്‍ തൊഴിലിനായി വരാത്തതും പ്രവാസികള്‍ക്കുള്ള അവസരമാണ്. അതുകൊണ്ട് കൂടുതല്‍ ആനുകൂല്യങ്ങള്‍ അടക്കാന്‍ കമ്പനികള്‍ തയ്യാറാണ്.
വലിയ ഡിമാന്‍ഡാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കാനഡയില്‍ ട്രക്ക് ഡൈവര്മാര്ക്കുള്ളത്. മികച്ച വൈദഗ്ധ്യമുണ്ടെങ്കില്‍ കൂടുതല്‍ ശമ്പളം നല്കുന്ന ഏജന്‍സികളും കാനഡയിലുണ്ട്. പുതിയ ജീവനക്കാര്‍ക്കായി ഇമിഗ്രേഷനില്‍ അടക്കം ഇളവുകളും കൊണ്ടുവന്നിട്ടുണ്ട്.
എങ്ങനെ അപേക്ഷിക്കാം
ക്ലാസ് വണ്‍ ലൈസന്‍സുണ്ടെങ്കില്‍ ഇമിഗ്രേഷന്‍ ഡോട് സിഎയില്‍ നിങ്ങള്‍ക്ക് ട്രക്ക് ഡ്രൈവറായി അപേക്ഷിക്കാം. അതിനുള്ള ഫോം https://www.immigration.ca/ യില്‍ ലഭ്യമാണ്. ജൂണ്‍ മാസത്തില്‍ തൊഴില്‍ ബാങ്ക് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 19 ഒഴിവുകളാണ്.
ഇതില്‍ 15 എണ്ണവും ന്യൂഫൗണ്ട്ലാന്‍ഡ് ലാബ്രഡോറിലാണ്. അവലോണ്‍ പെനിന്‍സുല, നോട്രഡാം, ബൊണാവിസ്റ്റ ബേ, എന്നിവിടങ്ങളിലെല്ലാം ഒഴിവുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ആകര്‍ഷകമായ ശമ്പള പാക്കേജ്
ശമ്പളത്തിന്റെ കാര്യത്തിലും കാര്യമായ നേട്ടം ലഭിക്കുമെന്ന് ഏജന്‍സികള്‍ ഉറപ്പ് നല്കുന്നു. ശരാശരി 22 ഡോളറാണ് മണിക്കൂറില്‍ ന്യൂഫൗണ്ട്ലാന്‍ഡില്‍ ലഭിക്കുക. 1807 രൂപ വരും ഇത് ഇന്ത്യയില്‍. ഏറ്റവും കുറവ് 15 ഡോളറാണ്.
ഏറ്റവും ഉയര്‍ന്നത് 34 ഡോളറാണ്. അതായത് മണിക്കൂറില്‍ 2792 രൂപ വരെ മണിക്കൂറില്‍ ഈ ജോലി കൊണ്ട് നിങ്ങള്‍ക്ക് സമ്പാദിക്കാം. സെന്റ് ജോണ്‍സിന് പുറത്ത് ട്രക്ക് ജോലിക്ക് ഉയര്‍ന്ന ശമ്പളവും ലഭിക്കും.
മണിക്കൂറില്‍ 40 ഡോളര്‍ വരെ ലാബ്രഡോറില്‍ നല്‍കുന്നുണ്ട്. കാനഡയില്‍ 37.5 മണിക്കൂര്‍ ജോലിയാണ് ആഴ്ച്ചയില്‍ നിങ്ങള്‍ക്ക് എടുക്കാനാവുക. അത് പ്രകാരം 78780 ഡോളര്‍ വര്‍ഷം നിങ്ങള്‍ക്ക് സമ്പാദിക്കാം.
ശമ്പളത്തിന് പുറമേ നേട്ടങ്ങള്‍
ശമ്പളം മാത്രമല്ല ഈ ജോലിക്ക് ലഭിക്കും. ബോണസുകളും ലഭിക്കും. കിലോമീറ്ററുകള്‍ക്ക് അനുസരിച്ചാണ് കാനഡയിലെ വിവിധ പ്രവിശ്യകളില്‍ ബോണസുകള്‍ നല്‍കുക. ഗതാഗത കമ്പനികളില്‍ നല്ലൊരു ശതമാനവും പ്രായമേറെയുള്ള ജീവനക്കാരാണ്.ഇവരില്‍ പലരും വിരമിക്കാന്‍ കാത്തുനില്‍ക്കുകയാണ്.
ഇതേ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാരുകള്‍ അടക്കം ഇമിഗ്രേഷന്‍ നയത്തില്‍ അടക്കം ഇളവുകള്‍ ചെയ്ത് പ്രവാസി ജോലിക്കാരെ കാനഡയിലേക്ക് സ്വാഗതം ചെയ്യുന്നത്. ഇവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റുകള്‍, സ്ഥിരം താമസ സൗകര്യം, എന്നിവ ഇവര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
പ്രവാസികള്‍ക്ക് വന്‍ നേട്ടം
പ്രൊവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാം വഴിയാണ് പ്രവാസികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ കാനഡയില്‍ ലഭിക്കുക. കാനഡയിലെ നിരവധി മേഖലകളില്‍ സ്കില്‍ഡ് ജോലിക്കാരെ ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്.
ട്രക്കിംഗ് മേഖലയില്‍ 2015 മുതല്‍ തൊഴിലസവര നിരക്ക് മൂന്നിരട്ടിയായിട്ടാണ് വര്‍ധിച്ചത്. കൊവിഡിന് ശേഷം ഇത് രണ്ടിരട്ടിയായും വര്‍ധിച്ചിരിക്കുകയാണ്. ഇവിടെ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗം 55 വയസ്സിന് മുകളിലുള്ളവരാണെന്ന് കനേഡിയന്‍ ട്രക്കിംഗ് അലയന്‍സ് പറയുന്നു. ന്യൂ ബ്രൂണ്‍സ് വിക്ക്, നൊവാ സ്കോട്ടിയ, പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്റ് എന്നിവിടങ്ങളിലും 16 വ്യത്യസ്ത മേഖലകളില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ശമ്പളത്തിന് പുറമേ നേട്ടങ്ങള്‍
ശമ്പളം മാത്രമല്ല ഈ ജോലിക്ക് ലഭിക്കും. ബോണസുകളും ലഭിക്കും. കിലോമീറ്ററുകള്‍ക്ക് അനുസരിച്ചാണ് കാനഡയിലെ വിവിധ പ്രവിശ്യകളില്‍ ബോണസുകള്‍ നല്‍കുക. ഗതാഗത കമ്പനികളില്‍ നല്ലൊരു ശതമാനവും പ്രായമേറെയുള്ള ജീവനക്കാരാണ്. ഇവരില്‍ പലരും വിരമിക്കാന്‍ കാത്തുനില്‍ക്കുകയാണ്.
ഇതേ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാരുകള്‍ അടക്കം ഇമിഗ്രേഷന്‍ നയത്തില്‍ അടക്കം ഇളവുകള്‍ ചെയ്ത് പ്രവാസി ജോലിക്കാരെ കാനഡയിലേക്ക് സ്വാഗതം ചെയ്യുന്നത്. ഇവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റുകള്‍, സ്ഥിരം താമസ സൗകര്യം, എന്നിവ ഇവര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
പ്രവാസികള്‍ക്ക് വന്‍ നേട്ടം
പ്രൊവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാം വഴിയാണ് പ്രവാസികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ കാനഡയില്‍ ലഭിക്കുക. കാനഡയിലെ നിരവധി മേഖലകളില്‍ സ്കില്‍ഡ് ജോലിക്കാരെ ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. ട്രക്കിംഗ് മേഖലയില്‍ 2015 മുതല്‍ തൊഴിലസവര നിരക്ക് മൂന്നിരട്ടിയായിട്ടാണ് വര്‍ധിച്ചത്.
കൊവിഡിന് ശേഷം ഇത് രണ്ടിരട്ടിയായും വര്‍ധിച്ചിരിക്കുകയാണ്. ഇവിടെ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗം 55 വയസ്സിന് മുകളിലുള്ളവരാണെന്ന് കനേഡിയന്‍ ട്രക്കിംഗ് അലയന്‍സ് പറയുന്നു. ന്യൂ ബ്രൂണ്‍സ് വിക്ക്, നൊവാ സ്കോട്ടിയ, പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്റ് എന്നിവിടങ്ങളിലും 16 വ്യത്യസ്ത മേഖലകളില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
-
മലപ്പുറത്ത് ഗ്രാമീണ ആരോഗ്യ മിഷന്റെ കീഴില്‍ സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ഒഴിവ്; ശമ്പളം ഇത്ര -
യുവതീ യുവാക്കൾക്ക് സുവർണ്ണാവസരം! കേന്ദ്ര സേനയിൽ ഹെഡ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ












Click it and Unblock the Notifications